BMCC Announcement

Annoucements – 24/11/2023

അറിയിപ്പുകൾ

  1. ഈശോയുടെ രാജത്വ തിരുനാൾ നവംബർ 24, 25, 26 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു.
  2. അടുത്ത വെള്ളിയാഴ്ച ഡിസംബർ ഒന്ന്, മാസാദ്യ വെള്ളിയാഴ്ചകളിൽ നടത്താറുള്ള ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3:45-ന് Sacred Heart ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  3. ഡിസംബർ രണ്ട് ശനി, ഫ്രാൻസീസ് അച്ചന്റെ ജന്മദിനമാണ്‌. അന്നേ ദിവസം വൈകുന്നേരം 6:30-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  4. ഡിസംബർ മൂന്ന് ഞായർ, Charbel അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 7-മത് വാർഷികമാണ്. അന്നേ ദിവസം വൈകുന്നേരം 6:30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  5. Bahrain Catholic Youth Day, ഡിസംബർ 8 വെള്ളിയാഴ്ച രാവിലെ 8:00 മുതൽ 5.00 മണിവരെ കത്തീഡ്രൽ ദേവാലയത്തിൽവച്ച് ആഘോഷിക്കുന്നു. 15 വയസ്സു മുതൽ 35 വയസ്സു വരെയുള്ള എല്ലാ യുവജനങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങൾക്കും പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.
  6. Our Lady of Arabia കത്തീഡ്രൽ സമർപ്പിച്ചിതിന്റെ രണ്ടാം വാർഷികം, ഡിസംബർ പത്താം തീയതി വൈകുന്നേരം 7:00-മണിക്ക് കത്തീഡ്രലിൽ വച്ച് നടക്കുന്ന കുർബാനയോടുകൂടി ആഘോഷിക്കുന്നു.
  7. ക്രിസ്തുമസ്സിന് ഒരുക്കമായി ആഗമനകാലത്തിലേക്ക് പ്രവേശിക്കുന്ന ഈ ദിവസങ്ങളിൽ, കുമ്പസാരമുറികളിൽ അച്ചന്മാർ ഉള്ള അവസരങ്ങളിൽ കുമ്പസാരിച്ച് ഒരുങ്ങുവാൻ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.
  8. നമ്മുടെ പാരീഷിന്റെ, 2024-ലേക്കുള്ള കലണ്ടർ പാരീഷ് ഓഫീസിലും Religious Gift Center-ലും ലഭ്യമാണ്. വില 500 Fils ആണ്.
  9. ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ നവംബർ 27-ന്, പതിവുപോലെ വൈകുന്നേരം 7:30-ന് മലയാളത്തിലുള്ള കുർബ്ബാനയും തുടർന്ന് ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
  10. നമ്മുടെ സമൂഹത്തിന്റെ വ്യാഴാഴ്ചകളിലുള്ള കരിസ്മാറ്റിക് പ്രാർത്ഥന പതിവുപോലെ അടുത്ത വ്യാഴാഴ്ച വൈകുന്നേരം 7:15 മുതൽ 8.20 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  11. ബിബ്ലിയ നൈറ്റ് 2023
    ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 7-ന് നടത്തപ്പെടുന്ന ബിബ്ലിയ 2023, ബൈബിൾ ക്വിസ്സ് മത്സരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
    മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ;
    ജോഷ്വായുടെ പുസ്തകം
    2. വി. യോഹന്നാന്റെ സുവിശേഷം
    3. അപ്പസ്തോല പ്രവർത്തനങ്ങൾ എന്നിവയാണ്.
    ഒന്നാം സമ്മാനം 301 ഡോളർ, രണ്ടാം സമ്മാനം 201 ഡോളർ, കൂടാതെ പ്രോത്സാഹനസമ്മാനങ്ങൾ 51 ഡോളർ വീതം 4 പേർക്ക് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജീസ്സസ് യൂത്ത് Help desk-മായി ബന്ധപ്പെടാവുന്നതാണ്.
  12. Christeen Biblia 2023
    കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് പതിവുപോലെ ഡിസംബർ 16-ന് നടത്തുന്നു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
    Sub Juniors (Age 5-8)
    MARK & MICA 

    Juniors (Age 9-12)
    ST. JOHN & EXODUSSeniors (Age 13-18)

    ST. LUKE & GENESIS
    വിവിധ ഗ്രൂപ്പുകൾ വഴി ലഭിച്ചിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

13. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഈ വർഷം Dec 28, 29 വ്യാഴം, വെള്ളി ദിവസങ്ങളിൽ Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് ആഘോഷമായി കൊണ്ടാടുന്നു. ഈ തിരുനാളിൻറെ നടത്തിപ്പിനും നേർച്ച ഭക്ഷണത്തിനുമായി വളരെയേറെ സാമ്പത്തിക ചിലകൾ ഉള്ള കാര്യം നിങ്ങൾക്കറിയാമല്ലോ. വി.സെബസ്ത്യാനോസ്സിന്റെ തിരുനാളിനുള്ള നേർച്ചകളും നിങ്ങളുടെ ഉദാരമായ സംഭാവനകളും അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

Announcements -17/11/2023

അറിയിപ്പുകൾ

  1. Arethas-ന്റെ 1500-മത് ജൂബിലി വർഷത്തിന്റെ ആഘോഷങ്ങളോട് അനുബന്ധിച്ച്, ബഹുമാനപ്പെട്ട Joseph Edattu അച്ചൻ നയിക്കുന്ന ഇംഗ്ലീഷിലുള്ള ധ്യാനം നവംബർ 19, ഞായർ വരെ വൈകുന്നേരം 6.30 മുതൽ 10.00 മണിവരെ Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. വാഹന സൗകര്യം ആവശ്യമുള്ളവർക്കായി മനാമ Art & Craft Center-ന്റെ മുൻപിൽനിന്നും വൈകുന്നേരം അഞ്ചു മണി മുതൽ ബസ്സുകൾ പുറപ്പെടുന്നതായിരിക്കും.
  2. നവംബർ 21 ചൊവ്വാ, പരിശുദ്ധ കന്യമറിയത്തിന്റെ സമർപ്പണത്തിരുനാൾ ആഘോഷിക്കുന്നു.
  3. Music ministry-യുടെ മധ്യസ്ഥയായ വി. സെസിലിയായുടെ തിരുനാൾ ദിവസമായ 22 ബുധൻ, നമ്മുടെ എല്ലാ community-യിലുമുള്ള Choir അംഗങ്ങളും വൈകുന്നേരം 7.00 മണിക്കുള്ള Parish-ന്റെ കുർബ്ബാനക്ക് പങ്കെടുത്ത് നിങ്ങളുടെ commitment പുതക്കുവാനായിട്ട് ക്ഷണിക്കുന്നു.
  4. ഈശോയുടെ രാജത്വ തിരുനാൾ നവംബർ 24, 25 & 26 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. Nov 24, വെള്ളിയാഴ്ച, വിശുദ്ധ കുർബ്ബാന എഴുന്നള്ളിച്ചു വച്ചുള്ള ദിവ്യകാരുണ്യ ആരാധന രാവിലെ 9:45 മുതൽ വൈകുന്നേരം 4.30 വരെ Mother Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. നമ്മുടെ മലയാളം Community-യുടെ ആരാധനയുടെ സമയം രാവിലെ 11.40 മുതൽ ഉച്ചക്ക് 12.15 വരെ ആയിരിക്കും. പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. അന്നേ ദിവസം ആരാധനാ ചാപ്പൽ വൈകുന്നേരം 4.30 വരെ തുറക്കുന്നതായിരിക്കില്ല എന്നറിയിക്കുന്നു.
  5. നവംബർ 24 വെള്ളി, തിരുഹൃദയ ദേവാലയത്തിലെ ഇംഗ്ലീഷ് Altar Servers-ന്റെ Installation & Renewal വൈകുന്നേരം 5:00 മണിക്കുള്ള കുർബ്ബാനയ്ക്ക് നടത്തിപ്പെടുന്നു.
  6. Konkani community വി. ഫ്രാൻസീസ് സേവ്യറിന്റെ തിരുനാൾ ഡിസംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 8:30-യ്ക്ക് ആഘോഷിക്കുന്നു.
  7. നമ്മുടെ പാരീഷിലെ എല്ലാ സമൂഹത്തിൽ നിന്നുമുള്ള നഴ്സുമാർക്കുമായി The Greatest Call 2023 എന്ന ഏകദിന പ്രോഗ്രാം, November 18, നാളെ ശനിയാഴ്ച രാവിലെ 9:00 മണി മുതൽ വൈകിട്ട് 4.00 മണി വരെ Our Lady of Arabia Auditorium-ത്തിൽ വെച്ച് നടത്തപ്പെടുന്നു. ഈ പ്രോഗാമിലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  8. Bahrain Catholic Youth Day, ഡിസംബർ 8 വെള്ളിയാഴ്ച രാവിലെ 8:00 മുതൽ 5.00 മണിവരെ കത്തീഡ്രൽ ദേവാലയത്തിൽവച്ച് ആഘോഷിക്കുന്നു. 15 മുതൽ 35 വയസ്സു വരെയുള്ള എല്ലാ യുവജനങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങൾക്കും പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.
  9. നമ്മുടെ പാരീഷിന്റെ, 2024-ലേക്കുള്ള കലണ്ടർ പാരീഷ് ഓഫീസിലും Religious Gift Center-ലും ലഭ്യമാണ്. വില 500 Fils ആണ്.
  10. നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ വാർഷിക ധ്യാനം നവംബർ 20, 21, 22 & 23, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ 10.00 മണിവരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Fr. Joseph Edattu VC അച്ചനാണ്. നിങ്ങളുടെ ജോലിസമയങ്ങൾ ക്രമീകരിച്ച്, പ്രാർത്ഥിച്ച് ഒരുങ്ങി ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  11. നിറവ് 2024 എഡിറ്റോറിയൽ ടീമിന്റെ നേതൃത്വത്തിൽ 17 വയസിനു താഴെ പ്രായമുള്ളവർക്കായി ഇംഗ്ലീഷിലും 18 വയസിനു മുകളിലുള്ളവർക്കായി മലയാളത്തിലും Story & Poem Writing Competition നടത്തുന്നു. നവംബർ 24 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1:45-ന് (മലയാളം കുർബാനക്കു ശേഷം) Awali Cathedral-ൽ വച്ചും, നവംബർ 25 ശനിയാഴ്ച 7:30 pm-ന് മനാമ തിരുഹൃദയദേവാലയത്തിൽ വച്ചും സംഘടിപ്പിക്കുന്നു.
    പങ്കെടുക്കുവാൻ താത്പര്യമുള്ളവർ വിവിധ ഗ്രൂപ്പുകളിലൂടെ ലഭിച്ചിരിക്കുന്ന Link വഴി November 22നു മുൻപ് പേര് Register ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് നിറവ് ടീമംഗങ്ങളുമായോ, 39205389 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
  12. ബിബ്ലിയ നൈറ്റ് 2023
    ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്തിന്റെ നേതൃത്വത്തിൽ ഡിസംബർ 7-ന് നടത്തപ്പെടുന്ന ബിബ്ലിയ 2023, ബൈബിൾ ക്വിസ്സ് മത്സരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
    മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ;
    ജോഷ്വായുടെ പുസ്തകം
    2. വി. യോഹന്നാന്റെ സുവിശേഷം
    3. അപ്പസ്തോല പ്രവർത്തനങ്ങൾ എന്നിവയാണ്.
    ഒന്നാം സമ്മാനം 301 ഡോളർ, രണ്ടാം സമ്മാനം 201 ഡോളർ, കൂടാതെ പ്രോത്സാഹനസമ്മാനങ്ങൾ 51 ഡോളർ വീതം 4 പേർക്ക് നൽകുന്നതാണ്. പങ്കെടുക്കുന്നവർ വിവിധ ഗ്രൂപ്പുകൾ വഴി ലഭിച്ചിരിക്കുന്ന ലിങ്കിലൂടെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ജീസ്സസ് യൂത്ത് Help desk-മായി ബന്ധപ്പെടാവുന്നതാണ്.
  13. Christeen Biblia 2023
    കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് പതിവുപോലെ ഡിസംബർ 16-ന് നടത്തുന്നു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
    Sub Juniors (Age 5-8)
    MARK & MICA 

    Juniors (Age 9-12)
    ST. JOHN & EXODUSSeniors (Age 13-18)

    ST. LUKE & GENESIS 

    വിവിധ ഗ്രൂപ്പുകൾ വഴി ലഭിച്ചിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് Christeen Ministry അംഗങ്ങളുമായോ, പുറത്തുള്ള Help Desk-മായോ ബന്ധപ്പെടാവുന്നതാണ്.

നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഈ വർഷം Dec 28, 29 വ്യാഴം, വെള്ളി ദിവസങ്ങളിൽ Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് ആഘോഷമായി കൊണ്ടാടുന്നു. ഈ തിരുനാളിൻറെ നടത്തിപ്പിനും നേർച്ച ഭക്ഷണത്തിനുമായി വളരെയേറെ സാമ്പത്തിക ചിലകൾ ഉള്ള കാര്യം നിങ്ങൾക്കറിയാമല്ലോ. വി.സെബസ്ത്യാനോസ്സിന്റെ തിരുനാളിനുള്ള നേർച്ചകളും നിങ്ങളുടെ ഉദാരമായ സംഭാവനകളും അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

Announcements – 10/11/2023

അറിയിപ്പുകൾ

 

  1. അടുത്ത Pre-Baptism Seminar, നവംബർ 15 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.15 വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  2. അടുത്ത Marriage Preparation Course, നവംബർ 17 വെള്ളിയാഴ്ച രാവിലെ 7:45 മുതൽ വൈകുന്നേരം 5.00 മണി വരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 15-നു മുൻപായി Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  3. Arethas-ന്റെ 1500-മത് ജൂബിലി വർഷത്തിന്റെ ആഘോഷങ്ങളോട് അനുബന്ധിച്ച്, ബഹു. Joseph Edattu അച്ചൻ നയിക്കുന്ന ഇംഗ്ലീഷിലുള്ള ധ്യാനം നവംബർ 16, വ്യാഴം മുതൽ നവംബർ 19, ഞായർ വരെ വൈകുന്നേരം 6.30 മുതൽ 10.00 മണിവരെ Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. വാഹന സൗകര്യം ആവശ്യമുള്ളവർക്കായി മനാമ Art & Craft Center-ന്റെ മുൻപിൽനിന്നും വൈകുന്നേരം അഞ്ചു മണി മുതൽ ബസ്സുകൾ പുറപ്പെടുന്നതായിരിക്കും. ധ്യാനം നടക്കുന്ന ദിവസങ്ങളിൽ തിരുഹൃദയ ദേവാലയത്തിൽ ദിവ്യബലി ഒഴികെയുള്ള മറ്റ് ഒരു പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതല്ല.
  4. നവംബർ 16, വ്യാഴാഴ്ച സജിയച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 23-മത് വാർഷികമാണ്. അന്നേ ദിവസം വൈകുന്നേരം00 മണിക്ക് അവാലിയുള്ള Our Lady of Visitation ദേവാലയത്തിൽ വച്ച് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  5. സകല മരിച്ച ആത്മാക്കളുടെയും ദിവസം വെഞ്ചിരിക്കുവാൻ സാധിക്കാതിരുന്ന സിമിത്തേരികൾ നവംബർ 13, തിങ്കൾ ഉച്ചകഴിഞ്ഞ് 1:30-ന് Salmabad സിമിത്തേരിയും, 4.00 മണിക്ക് മനാമയിലെ പഴയ സിമിത്തേരിയും വെഞ്ചിരിക്കുന്നതാണ്.
  6. Bahrain Catholic Youth Day, ഡിസംബർ 8 വെള്ളിയാഴ്ച രാവിലെ 8:00 മുതൽ 4.00 മണിവരെ കത്തീഡ്രൽ ദേവാലയത്തിൽവച്ച് ആഘോഷിക്കുന്നു. 15 മുതൽ 35 വയസ്സു വരെയുള്ള എല്ലാ യുവജനങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങൾക്കും പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.
  7. നമ്മുടെ പാരീഷിലെ എല്ലാ സമൂഹത്തിൽ നിന്നുമുള്ള നഴ്സുമാർക്കുമായി The Greatest Call 2023 എന്ന ഏകദിന പ്രോഗ്രാം, November 18 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ വൈകിട്ട് 4.00 മണി വരെ Our Lady of Arabia Auditorium-ത്തിൽ വെച്ച് നടത്തപ്പെടുന്നു. ഈ പ്രോഗാമിലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  8. ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന നവംബർ 13, തിങ്കളാഴ്ച വൈകുന്നേരം 7:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  9. ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ഈ വർഷത്തെ വാർഷിക ധ്യാനം നവംബർ 20, 21, 22 & 23, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ 10.00 മണിവരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Fr. Joseph Edattu VC അച്ചനാണ്. നിങ്ങളുടെ ജോലിസമയങ്ങൾ ക്രമീകരിച്ച്, പ്രാർത്ഥിച്ച് ഒരുങ്ങി ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  10. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഈ വർഷം Dec 28, 29 വ്യാഴം, വെള്ളി ദിവസങ്ങളിൽ Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് ആഘോഷമായി കൊണ്ടാടുന്നു. ഈ തിരുനാളിൻറെ നടത്തിപ്പിനും നേർച്ച ഭക്ഷണത്തിനുമായി വളരെയേറെ സാമ്പത്തിക ചിലകൾ ഉള്ള കാര്യം നിങ്ങൾക്കറിയാമല്ലോ. വി.സെബസ്ത്യാനോസ്സിന്റെ തിരുനാളിനുള്ള നേർച്ചകളും നിങ്ങളുടെ ഉദാരമായ സംഭാവനകളും അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ഇനിയും Family Cell-കളിൽ ചേരാത്തവരും, പുതിയതായി വന്നിട്ടുള്ള കുടുംബങ്ങളും നിങ്ങളുടെ പ്രദേശത്തുള്ള Family Cell-ൽ ചേർന്ന് കുടുംബകൂട്ടായ്മ പ്രാർത്ഥനകളിൽ പങ്കെടുക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു. കുടുംബകൂട്ടായ്മകളിൽ ചേരുവാൻ നിങ്ങളുടെ വിശദ വിവരങ്ങൾ പുറത്തുള്ള help desk-ൽ നൽകാവുന്നതാണ്.

Announcements – 3/11/2023

അറിയിപ്പുകൾ

 

  1. Arethas-ന്റെ ജൂബിലിവർഷത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ദിവ്യബലിയും, വിശുദ്ധ കവാടം തുറക്കുന്ന തിരുക്കർമ്മവും, നാളെ നവംബർ 4 ശനിയാഴ്ച രാവിലെ 11.00 മണിക്ക് Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അഞ്ചാം നൂറ്റാണ്ട് മുതൽ അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെ അനുസ്മരിച്ചുകൊണ്ട് നമ്മുടെ വികാരിയേറ്റിൽ നടത്തപ്പെടുന്ന, ഒരു വർഷം നീണ്ടുനിൽക്കുന ഈ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വാഹന സൗകര്യം ആവശ്യമുള്ളവർക്കായി മനാമ Art & Craft Center-ന്റെ മുൻപിൽനിന്നും രാവിലെ 9.30 മുതൽ ബസ്സുകൾ പുറപ്പെടുന്നതായിരിക്കും.
  2. അടുത്ത Marriage Preparation Course, നവംബർ 17 വെള്ളിയാഴ്ച രാവിലെ 7:45 മുതൽ വൈകുന്നേരം 5.00 മണി വരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 15-നു മുൻപായി Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  3. നമ്മുടെ തിരുഹൃദയ ദേവാലയത്തിലും കത്തീഡ്രലിലുമുള്ള എല്ലാ ഇടവകാംഗങ്ങൾക്കുമായി ഒരു Christmas Carol ഗാന മത്സരം ഡിസംബർ 14, വ്യാഴാഴ്ച വൈകുന്നേരം 7:30-ന്, കോമ്പൗണ്ടിലുള്ള സ്റ്റേജിൽ വച്ച് നടത്തപ്പെടുന്നു. പത്ത് ഗ്രൂപ്പുകൾക്ക് മാത്രം പങ്കെടുക്കാവുന്ന ഈ മത്സരത്തിന്റെ രജിസ്ട്രേഷൻ ഫോം Parish Office-ൽ നിന്നും ലഭ്യമാണ്. അവസാന തീയതി ഡിസംബർ 7 ആണ്.
  4. നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism മിനിസ്ട്രി നവംബർ 10 വെള്ളിയാഴ്ച രാവിലെ 7:45 മുതൽ ഉച്ചകഴിഞ്ഞ് 2.00 മണി വരെ Catechism Fun Day 2023 ആഘോഷിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
  5. നമ്മുടെ പാരീഷിലെ എല്ലാ സമൂഹത്തിൽ നിന്നുമുള്ള നഴ്സുമാർക്കുമായി The Greatest Call 2023 എന്ന ഏകദിന പ്രോഗ്രാം, November 18 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ വൈകിട്ട് 4.00 മണി വരെ Our Lady of Arabia Auditorium-ത്തിൽ വെച്ച് നടത്തപ്പെടുന്നു. ഇതിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്ട്രേഷൻ ഫീ രണ്ട് BD ആണ്. ഈ പ്രോഗാമിലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  6. ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ഈ വർഷത്തെ വാർഷിക ധ്യാനം നവംബർ 20, 21, 22 & 23, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ 10.00 മണിവരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Fr. Joseph Edattu VC അച്ചനാണ്. നിങ്ങളുടെ ജോലിസമയങ്ങൾ ക്രമീകരിച്ച്, പ്രാർത്ഥിച്ച് ഒരുങ്ങി ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  7. നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core Group members, Ministry Leaders, Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting നാളെ, നവംബർ നാല് ശനിയാഴ്ച വൈകുന്നേരം 8:00 മണിക്ക് Awali Cathedral Auditorium ത്തിൽവച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
  8. ബിബ്ലിയ നൈറ്റ് 2023
    ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്ത് ഒരുക്കുന്ന ബിബ്ലിയ 2023 ബൈബിൾ ക്വിസ്സ് മത്സരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
    മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ;
    ജോഷ്വായുടെ പുസ്തകം
    2. വി. യോഹന്നാന്റെ സുവിശേഷം
    3. അപ്പസ്തോല പ്രവർത്തനങ്ങൾ എന്നിവയാണ്.
    ഇത്തവണ മത്സരം വ്യക്തിഗതമായിട്ടായിരിക്കും നടത്തപ്പെടുക.
    നമ്മുടെ വാർഷികധ്യാനം നടക്കുന്നതിനാൽ നവംബർ 23 നു നടത്തുവാൻ തീരുമാനിച്ചിരുന്ന Biblia Night’2023 ഡിസംബർ 7 ലേക്ക് മാറ്റിയിരിക്കുന്നു. പങ്കെടുക്കുന്നവർ ദയവായി ജോലികൾ അതനുസരിച്ചു ക്രമീകരിക്കുവാൻ അഭ്യർത്ഥിക്കുന്നു.
    ഒന്നാം സമ്മാനം 301 ഡോളർ, രണ്ടാം സമ്മാനം 201 ഡോളർ, കൂടാതെ പ്രോത്സാഹനസമ്മാനങ്ങൾ 51 ഡോളർ വീതം 4 പേർക്ക് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജീസ്സസ് യൂത്ത് help desk-മായി ബന്ധപ്പെടാവുന്നതാണ്.
    പങ്കെടുക്കുന്നവർ വിവിധ ഗ്രൂപ്പുകൾ വഴി ലഭിച്ചിരിക്കുന്ന ലിങ്കിലൂടെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക.
  9. Christeen Biblia 2023 

    കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് പതിവുപോലെ ഡിസംബർ 16-ന് നടത്തുന്നു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

Sub Juniors (Age 5-8)

ST.MARK & MICA

Juniors (Age 9-12)

  1. ST. JOHN & EXODUS

Seniors (Age 13-18)

  1. LUKE & GENESIS

വിവിധ ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്തിട്ടുള്ള ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടുക.

Announcements – 27/10/2023

അറിയിപ്പുകൾ

 

  1. ജപമാല മാസത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 31, ചൊവ്വാഴ്ച വൈകുന്നേരം 6:30-നുള്ള കുർബ്ബാനക്കുശേഷം പാരീഷിൻറെ ഇംഗ്ലീഷിലുള്ള Living Rosary കോമ്പൗണ്ടിൽ വച്ച് നടത്തിപ്പെടുന്നു.
    അന്ന് വി. അന്തോണീസിന്റെ നൊവേന ഉണ്ടായിരിക്കുന്നതല്ല.
  2. നവംബർ ഒന്ന് ബുധൻ, സകല വിശുദ്ധരുടെയും തിരുനാളായി ആഘോഷിക്കുന്നു. അന്നേ ദിവസം ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ രാവിലെ20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും നടത്തപ്പെടുന്നു.
  3. നവംബർ രണ്ട് വ്യാഴം, സകല മരിച്ച ആത്മാക്കളുടെയും ദിവസമാണ്. അന്നേ ദിവസം ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ രാവിലെ20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. നവംബർ രണ്ട് ഉച്ചകഴിഞ്ഞ് 1.30-ന് Salmabad സിമിത്തേരിയും, 3.00 മണിക്ക് മനാമയിലെ പഴയ സിമിത്തേരിയും വെഞ്ചിരിക്കുന്നതാണ്. അന്നേ ദിവസം സിമിത്തേരികളുടെ maintenance ചിലവുകൾക്കായി ഒരു പ്രത്യേക collection ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ സിമിത്തേരി സന്ദർശിച്ചും മറ്റുപ്രാർത്ഥനകളിലൂടെയും നമ്മുടെ ഭവനങ്ങളിലെ മരിച്ച ആത്മാക്കൾക്കും ശുദ്ധീരകണ സ്ഥലത്തെ ആത്മാക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ ഓർമ്മിപ്പിക്കുന്നു.
  4. അടുത്ത വെള്ളിയാഴ്ച നവംബർ മൂന്ന്, മാസാദ്യ വെള്ളിയാഴ്ചകളിൽ നടത്താറുള്ള ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3:45-ന് Sacred Heart ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  5. വി. Arethas-ന്റെ ജൂബിലിവർഷത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ദിവ്യബലിയും, വിശുദ്ധ കവാടത്തിന്റെ വെഞ്ചിരിപ്പും ഉൽഘാടനവും, നവംബർ 4 ശനിയാഴ്ച രാവിലെ 11:00 മണിക്ക് Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അഞ്ചാം നൂറ്റാണ്ട് മുതൽ അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെ അനുസ്മരിച്ചുകൊണ്ട് നമ്മുടെ വികാരിയേറ്റിൽ നടത്തപ്പെടുന്ന, ഒരു വർഷം നീണ്ടുനിൽക്കുന ഈ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  6. നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism മിനിസ്ട്രി നവംബർ 10 വെള്ളിയാഴ്ച രാവിലെ 7:45 മുതൽ ഉച്ചകഴിഞ്ഞ് 2.00 മണി വരെ Catechism Fun Day 2023 ആഘോഷിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
  7. നിങ്ങളുടെ സംഭാവനകളോടു കൂടിയ Mission Sunday കവറുകൾ Mother Church-ന്റെയും Sacred Heart Church-ന്റെയും entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
  8. ബിഷപ്പ് Aldo Berardi പിതാവിന്റെ താൽപര്യപ്രകാരം നമ്മുടെ പാരീഷിലെ എല്ലാ സമൂഹത്തിൽ നിന്നുമുള്ള നഴ്സുമാർക്കുമായി The Greatest Call 2023 എന്ന ഏകദിന പ്രോഗ്രാം, November 18 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ വൈകിട്ട് 4.00 മണി വരെ Our Lady of Arabia Auditorium-ത്തിൽ വെച്ച് നടത്തപ്പെടുന്നു. ഇതിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്ട്രേഷൻ ഫീ രണ്ട് BD ആണ്. ഈ പ്രോഗാമിലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  9. ഒക്ടോബർ 30 തിങ്കൾ, 31 മലയാളത്തിലുള്ള കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല.
  10. സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്ന് ബുധനാഴ്ചയും, സകല മരിച്ച ആത്മാക്കളുടെയും ദിനമായ നവംബർ രണ്ട് വ്യാഴാഴ്ചയും മലയാളത്തിലുള്ള കുർബ്ബാന വൈകുന്നേരം 8:00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  11. ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ഈ വർഷത്തെ വാർഷിക ധ്യാനം നവംബർ 20, 21, 22 & 23, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ 10.00 മണിവരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Fr. Joseph Edattu VC അച്ചനാണ്. നിങ്ങളുടെ ജോലിസമയങ്ങൾ ക്രമീകരിച്ച്, പ്രാർത്ഥിച്ച് ഒരുങ്ങി ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  12. BMCCയുടെ വാർഷികപതിപ്പായ നിറവ്-2024 പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ ചിത്രരചനകൾ, Special occasion photos, New born babies photos മുതലായവ niravu2024@gmail.com എന്ന email ID യിലേക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. അവസാന തീയതി ഒക്ടോബർ 31 ആണ് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Jesus Youth help desk-മായോ, അച്ചന്റെ ഒഫീസുമായോ ബന്ധപ്പെടുക.
  13. നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core group members, Ministry Leaders , Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting നവംബർ നാല് ശനിയാഴ്ച വൈകുന്നേരം 8:00 മണിക്ക് Awali Cathedral Auditorium ത്തിൽവച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Announcements – 20/10/2023

അറിയിപ്പുകൾ

  1. ഒക്ടോബർ 20, 21 & 22, വെള്ളി, ശനി, ഞായർ ദിവസങ്ങൾ Mission Sunday ആയി ആചരിക്കുന്നു. ഈ ദിവസത്തെ collection വത്തിക്കാന്റെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചുകൊടുക്കുന്നതാണ്. നമ്മുടെ പരിശുദ്ധ പിതാവ് എല്ലാ മിഷണറികൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരെ സഹായിക്കുവാനും പ്രത്യേകം ഓർമ്മിപ്പിക്കുന്നു. Mission Sunday കവറുകൾ എല്ലാ കുർബ്ബാനകൾക്കുംശേഷം നൽകുന്നതായിരിക്കും. നിങ്ങളുടെ സംഭാവനകളോടു കൂടിയ കവറുകൾ Mother Church-ന്റെയും Sacred Heart Church-ന്റെയും entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്.
  2. ജപമാല മാസത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 31, ചൊവ്വാഴ്ച വൈകുന്നേരം 6:30-നുള്ള കുർബ്ബാനക്കുശേഷം പാരീഷിൻറെ ഇംഗ്ലീഷിലുള്ള Living Rosary കോമ്പൗണ്ടിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  3. ഈ വർഷത്തെ Handing of Faith ഒക്ടോബർ 27, അടുത്ത വെള്ളിയാഴ്ച രാവിലെ 10:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം 10.30-നുള്ള Youth Mass ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
  4. 1 ബുധൻ, സകല വിശുദ്ധരുടെയും തിരുനാളായി ആഘോഷിക്കുന്നു. അന്നേ ദിവസം ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ രാവിലെ 6.20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും നടത്തപ്പെടുന്നു.
  5. 2 വ്യാഴം, സകല മരിച്ച ആത്മാക്കളുടെയും ദിവസമാണ്. അന്നേ ദിവസം ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ രാവിലെ 6.20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. Nov 2 ഉച്ചകഴിഞ്ഞ് 1.30-ന് Salmabad സിമിത്തേരിയും, 3.00 മണിക്ക് മനാമയിലെ പഴയ സിമിത്തേരിയും വെഞ്ചിരിക്കുന്നതാണ്. അന്നേ ദിവസം സിമിത്തേരികളുടെ maintenance ചിലവുകൾക്കായി ഒരു പ്രത്യേക collection ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ സിമിത്തേരി സന്ദർശിച്ചും മറ്റുപ്രാർത്ഥനകളിലൂടെയും നമ്മുടെ ഭവനങ്ങളിലെ മരിച്ച ആത്മാക്കൾക്കും ശുദ്ധീരകണ സ്ഥലത്തെ ആത്മാക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ ഓർമ്മിപ്പിക്കുന്നു.
  6. വി. Arethas-ന്റെ ജൂബിലിവർഷത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ദിവ്യബലി, നവംബർ 4 ശനിയാഴ്ച രാവിലെ 11:00 മണിക്ക് Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
  7. നമ്മുടെ തിരുഹൃദയ ദേവാലയത്തിലും കത്തീഡ്രലിലുമുള്ള എല്ലാ ഇടവകാംഗങ്ങൾക്കുമായി ഒരു Christmas Carol ഗാന മത്സരം ഡിസംബർ 14, വ്യാഴാഴ്ച വൈകുന്നേരം 7:30-ന്, പുറത്ത് കോമ്പൗണ്ടിലുള്ള സ്റ്റേജിൽ വച്ച് നടത്തപ്പെടുന്നു. പത്ത് ഗ്രൂപ്പുകൾക്ക് മാത്രം പങ്കെടുക്കാവുന്ന ഈ മത്സരത്തിന്റെ രജിസ്ട്രേഷൻ ഫോം Parish Office-ൽ നിന്നും ലഭ്യമാണ്. അവസാന തീയതി ഡിസംബർ 7 ആണ്.
  8. നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism മിനിസ്ട്രി നവംബർ 10 വെള്ളിയാഴ്ച രാവിലെ 7:45 മുതൽ ഉച്ചകഴിഞ്ഞ് 2.00 മണി വരെ Catechism Fun Day 2023 ആഘോഷിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
  9. കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നതുപോലെ, നാളെ ഒക്ടോബർ 21 ശനി, വൈകുന്നേരം 7:00 മണിക്ക് അവാലി കത്തീഡ്രലിൽ വച്ച് നടത്തപ്പെടുന്ന കുർബ്ബാനയിൽ, സജിയച്ചനെ Our Lady of Arabia കത്തീഡ്രലിന്റെ Rector ആയി നമ്മുടെ Bishop Aldo Berardi പിതാവ് Install ചെയ്യുന്നതായിരിക്കും. ഈ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അച്ചനുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. മനാമയിൽനിന്നും വാഹനസൗകര്യം ആവശ്യമുള്ളവർ പുറത്തുള്ള Help Desk-മായി ബന്ധപ്പെടുക.
  10. ഒക്ടോബർ 24 ചൊവ്വാഴ്ച മലയാളത്തിലുള്ള കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല.
  11. നമ്മുടെ മലയാളത്തിലുള്ള Living Rosary ഒക്ടോബർ 27, അടുത്ത വെള്ളിയാഴ്ച പുറത്ത് കോമ്പൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 6:15-ന് ആരംഭിക്കുന്ന ഈ Living Rosary-യിൽ പങ്കെടുക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  12. ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ഈ വർഷത്തെ വാർഷിക ധ്യാനം നവംബർ 20, 21, 22 & 23, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ 10.00 മണിവരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Fr. Joseph Edattu VC അച്ചനാണ്. നിങ്ങളുടെ ജോലിസമയങ്ങൾ ക്രമീകരിച്ച്, പ്രാർത്ഥിച്ച് ഒരുങ്ങി ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  13. BMCCയുടെ വാർഷികപതിപ്പായ നിറവ്-2024 പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ ചിത്രരചനകൾ, Special occasion photos, New born babies photos മുതലായവ niravu2024@gmail.com എന്ന email ID യിലേക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. അവസാന തീയതി ഒക്ടോബർ 31 ആണ് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അച്ചന്റെ ഒഫീസുമായി ബന്ധപ്പെടുക.

Nurses Ministry-യുടെ Greatest Call, November 18 ശനിയാഴ്ച രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ Our Lady of Arabia Auditorium-ത്തിൽ വെച്ച് Fr. Michael Fernandez and Fr. Joy Menachery യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാ Nurses സഹോദരങ്ങളെ യും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Announcements – 13/10/2023

അറിയിപ്പുകൾ

 

  1. നമ്മുടെ ഇടവകയിൽ പുതിയതായി നിയമിതനായ Parish Priest-ഉം മലങ്കര സമൂഹത്തിന്റെ ആത്മീയഗുരവുമായ ജേക്കബ് കല്ലുവിള അച്ചനെ സ്വാഗതം ചെയ്യുന്നു. അച്ചന്റെ പുതിയ ഉത്തരവാദിത്വത്തിന് എല്ലാ ആശംസകളും നേരുന്നു.
  2. നമ്മുടെ സമൂഹത്തിലെ യുവജനങ്ങൾക്കും മുതിർന്നവർക്കുമായി Neo-Catechumenal Way-യുടെ നേതൃത്വത്തിൽ പ്രത്യേക talks…. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും വൈകുന്നേരം 7:30 മുതൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
  3. പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പയുടെ ബഹ്റിൻ സന്ദർശനത്തിന്റെ ചരിത്രനിമിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മ്യൂസിയം Religious Gift Corner-ന് മുകളിലായി തുറന്നിരിക്കുന്നു. എല്ലാവരും ഈ മ്യൂസിയം സന്ദർശിക്കുവാൻ അഭ്യർത്ഥിക്കുന്നു.
  4. അടുത്ത Pre-Baptism Seminar, ഒക്ടോബർ 18 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.15 വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  5. ഒക്ടോബർ 20, 21 & 22, വെള്ളി, ശനി, ഞായർ ദിവസങ്ങൾ Mission Sunday ആയി ആചരിക്കുന്നു. ഈ ദിവസത്തെ collection വത്തിക്കാന്റെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചുകൊടുക്കുന്നതാണ്. നമ്മുടെ പരിശുദ്ധ പിതാവ് എല്ലാ മിഷണറികൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരെ സഹായിക്കുവാനും പ്രത്യേകം ഓർമ്മിപ്പിക്കുന്നു. Mission Sunday കവറുകൾ എല്ലാ കുർബ്ബാനകൾക്കുംശേഷം നൽകുന്നതായിരിക്കും. നിങ്ങളുടെ സംഭാവനകളോടു കൂടിയ കവറുകൾ Sacred Heart Church-ന്റെ entranceൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്.
  6. ഈ വർഷത്തെ Handing of Faith ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം 10.30-നുള്ള Youth Mass ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
  7. ഒക്ടോബർ 21, ശനിയാഴ്ച വൈകുന്നേരം 7:00 മണിക്ക് അവാലി കത്തീഡ്രലിൽ വച്ച് നടത്തപ്പെടുന്ന കുർബ്ബാനയിൽ, സജിയച്ചനെ Our Lady of Arabia കത്തീഡ്രലിന്റെ Rector ആയി നമ്മുടെ Bishop Aldo Berardi പിതാവ് Install ചെയ്യുന്നതായിരിക്കും. ഈ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അച്ചനുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  8. ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന ഒക്ടോബർ 16, തിങ്കളാഴ്ച വൈകുന്നേരം 7:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  9. Nurses Ministry-യുടെ Greatest Call, November 18 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ വൈകിട്ട് 4.00 മണി വരെ Our Lady of Arabia Auditorium-ത്തിൽ വെച്ച് Fr. Michael Fernandez and Fr. Joy Menachery യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ പ്രോഗാമിലേക്ക് എല്ലാ Nurses സഹോദരങ്ങളെ യും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  10. BMCCയുടെ വാർഷികപതിപ്പായ നിറവ്-2024 പ്രസിദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ ചിത്രരചനകൾ, Special occasion photos, New born babies photos മുതലായവ ഒക്ടോബർ 31നു മുൻപായി niravu2024@gmail.com എന്ന email ID യിലേക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അച്ചന്റെ ഒഫീസുമായോ നിറവ് 2024 ടീമംഗങ്ങളുമായി ബന്ധപ്പെടുക.
  11. ബിബ്ലിയനൈറ്റ് 2023
    ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്ത് ഒരുക്കുന്ന ബിബ്ലിയ 2023 ബൈബിൾ ക്വിസ്സ് മത്സരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ;
    ജോഷ്വായുടെ പുസ്തകം
    2. വി. യോഹന്നാന്റെ സുവിശേഷം
    3. അപ്പസ്തോല പ്രവർത്തനങ്ങൾ എന്നിവയാണ്.

    മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇത്തവണ മത്സരം വ്യക്തിഗതമായിട്ടായിരിക്കും നടത്തപ്പെടുക. 2023 നവംബർ 23 വ്യാഴം വൈകുന്നേരം 7.00 മണി മുതൽ ആണ് മത്സരം ആരംഭിക്കുന്നത്.

    ഒന്നാം സമ്മാനം 301 ഡോളർ , രണ്ടാം സമ്മാനം 201 ഡോളർ കൂടാതെ പ്രോത്സാഹനസമ്മാനങ്ങൾ 51 ഡോളർ വീതം 4 പേർക്ക്
    കൂടുതൽ വിവരങ്ങൾക്ക് ജീസ്സസ് യൂത്ത്, ബിബ്ലിയ ടീമംഗങ്ങളുമായി ബന്ധപ്പെടുക.

  12. Christeen Biblia 2023 

    കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് പതിവുപോലെ ഡിസംബർ 16-ന് നടത്തുന്നു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

Sub Juniors (Age 5-8)

ST.MARK & MICA

Juniors (Age 9-12)

  1. ST. JOHN & EXODUS

Seniors (Age 13-18)

  1. LUKE & GENESIS

രജിസ്ട്രേഷനും മറ്റ് വിശദ വിവരങ്ങൾക്കും Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടുക.

Announcements – 06/12/2023

അറിയിപ്പുകൾ

 

  1. നമ്മുടെ വികാരിയേറ്റിലെ എല്ലാ വൈദികരുടെയും Annual Priests’ Meeting ഒക്ടോബർ 9, തിങ്കളാഴ്ച മുതൽ ഒക്ടോബർ 12, വ്യാഴാഴ്ചവരെ ബഹ്റിനിൽ വച്ച് നടത്തപ്പെടുന്നു. ഒക്ടോബർ 10, ചൊവ്വാഴ്ച വൈകുന്നേരം 30-ന്, നോർത്തേൺ അറേബ്യ വികാരിയേറ്റിലെ എല്ലാ വൈദികരും പങ്കെടുക്കുന്ന കുർബ്ബാനയിൽ, നമ്മുടെ ഇടവക വികാരിയായ പ്രിയപ്പെട്ട ഫ്രാൻസീസ് അച്ചനെ, Bishop Aldo Berardi പിതാവ്, തിരുഹൃദയ ദേവാലയത്തിൻറെ Parish Priest-ആയി Install ചെയ്യുന്നതാണ്. ഈ ദിവ്യബലിയിൽ പങ്കെടുത്ത് ഫ്രാൻസീസ് അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം, എല്ലാ വൈദികരെയും സമർപ്പിച്ച് പ്രാർത്ഥിക്കാം.
    Priests’ meeting നടക്കുന്ന ഒക്ടോബർ 9 മുതൽ 12 വരെ ദിവസങ്ങളിൽ ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. വിവിധ Language കുർബ്ബാനകൾ ഉണ്ടായിരിക്കുന്നതല്ല.
  2. അടുത്ത Pre-Baptism Seminar, ഒക്ടോബർ 18 ബുധനാഴ്ച, വൈകുന്നേരം15 മുതൽ 8.15 വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  3. October മാസം പരിശുദ്ധ ദൈവമാതാവിന്റെ കൊന്ത മാസമാണ്. കുടുംബകൂട്ടായ്മകളിലെ എല്ലാ കുടുംബങ്ങളിലും ദിവസവും ഏറ്റവും ഭക്തിനിർഭരമായി ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ജപമാല മാസത്തിലെ അച്ചന്റെ കൂട്ടായ്മാ സന്ദർശനം നടന്നുകൊണ്ടിരിക്കുന്നു.
    ഇനിയും Family Cell-കളിൽ ചേരാത്തവരും, പുതിയതായി വന്നിട്ടുള്ളവരും കുടുംബകൂട്ടായ്മകളിൽ ചേരുവാൻ നിങ്ങളുടെ വിശദ വിവരങ്ങൾ പുറത്തുള്ള help desk-ൽ നൽകാവുന്നതാണ്.
  4. ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന ഒക്ടോബർ 16, തിങ്കളാഴ്ച വൈകുന്നേരം 6:30-നുള്ള കുർബ്ബാനയോടുകൂടി നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  5. ബിബ്ലിയനൈറ്റ് 2023
    ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്ത് ഒരുക്കുന്ന ബിബ്ലിയ 2023 ബൈബിൾ ക്വിസ്സ് മത്സരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ;
    ജോഷ്വായുടെ പുസ്തകം
    2. വി. യോഹന്നാന്റെ സുവിശേഷം
    3. അപ്പസ്തോല പ്രവർത്തനങ്ങൾ എന്നിവയാണ്.

    മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇത്തവണ മത്സരം വ്യക്തിഗതമായിട്ടായിരിക്കും നടത്തപ്പെടുക. 2023 നവംബർ 23 വ്യാഴം വൈകുന്നേരം 7.00 മണി മുതൽ ആണ് മത്സരം ആരംഭിക്കുന്നത്.

    ഒന്നാം സമ്മാനം 301 ഡോളർ , രണ്ടാം സമ്മാനം 201 ഡോളർ കൂടാതെ പ്രോത്സാഹനസമ്മാനങ്ങൾ 51 ഡോളർ വീതം 4 പേർക്ക്
    കൂടുതൽ വിവരങ്ങൾക്ക് ജീസ്സസ് യൂത്ത്, ബിബ്ലിയ ടീമംഗങ്ങളുമായി ബന്ധപ്പെടുക.

  6. Christeen Biblia 2023 

    കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് പതിവുപോലെ ഡിസംബർ 16-ന് നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

Sub Juniors (Age 5-8)

ST.MARK & MICA

Juniors (Age 9-12)

  1. ST. JOHN & EXODUS

Seniors (Age 13-18)

  1. LUKE & GENESIS

രജിസ്ട്രേഷനും മറ്റ് വിശദ വിവരങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും.

  1. Nurses ministry-യുടെ ആദ്യ ശനിയാഴ്ചയിലുള്ള Adoration നാളെ ഒക്ടോബർ ഏഴാം തീയതി രാവിലെ 7: 30 മുതൽ 9.00 മണി വരെ Mother Church-ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്.
  2. ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ, ബഹറിൻ മലയാളി കത്തോലിക്ക സമൂഹത്തിലെ യുവജനങ്ങൾക്കായുള്ള പ്രാർത്ഥനകൂട്ടായ്മ, വരുന്ന വെള്ളിയാഴ്ച, October 13-ന് വൈകുന്നേരം 4:30 മുതൽ  St. Dominic Savio Youth Hall ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.

ഹോസ്പിറ്റൽ മിനിസ്ട്രിയുടെ Monthly Prayer Meeting അടുത്ത വെള്ളിയാഴ്ച ഒക്ടോബർ 13-ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരെയും പ്രത്യേകിച്ച് ഈ മിനിസ്ട്രിയുമായി ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരെ ഇതിലേക്ക് ക്ഷണിക്കുന്നു.

Announcements – 29/09/2023

അറിയിപ്പുകൾ

  1. വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 4, ബുധനാഴ്ച വൈകുന്നേരം 6.30-നുള്ള English കുർബാനയോടുകൂടി ആഘോഷിക്കുന്നു. അന്നേ ദിവസം, 6.30-നുള്ള ഒരു കുർബ്ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മാതാവിന്റെ നൊവോന ഉണ്ടായിരിക്കുന്നതല്ല എന്നറിയിക്കുന്നു. തിരുനാളിന് ഒരുക്കമായി വി. ഫ്രാൻസീസ് ആസ്സീസിയുടെ ജീവിതത്തെ ആസ്പദമാക്കി “Transitus” എന്ന ഒരു ദ്രശ്യാവിഷ്കരണം ഒക്ടോബർ 3, ചൊവ്വാഴ്ച വൈകുന്നേരം 7.15 ന് Our Lady of Arabia ഓഡിറ്റോറിയത്തിൽവച്ച് നടത്തപ്പെടുന്നു.
  2. നമ്മുടെ ഇടവകയിലെ സ്തുത്യർഹമായ സേവനത്തിനുശേഷം മറ്റൊരു ഇടവകയിലേക്ക് സ്ഥലം മാറിപോകുന്ന നമ്മുടെ ഇടവക വികാരി, Xavier അച്ചന്റെ മുഖ്യകാർമികത്വത്തിൽ ഒക്ടോബർ 5, വ്യാഴാഴ്ച വൈകുന്നേരം 6.30-ന് അർപ്പിക്കപ്പെടുന്ന Thanksgiving കുർബ്ബാനയിൽ പങ്കെടുത്ത് അച്ചന്റെ എല്ലാ നിയോഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. തുടർന്ന് Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് ഒരു Felicitation program-ഉം ഉണ്ടായിരിക്കുന്നതാണ്.
  1. അടുത്ത വെള്ളിയാഴ്ച ഒക്ടോബർ ആറ്, മാസാദ്യ വെള്ളിയാഴ്ചകളിൽ നടത്താറുള്ള ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.45-ന് Sacred Heart ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  1. നമ്മുടെ വികാരിയേറ്റിലെ എല്ലാ വൈദികരുടെയും Annual Priests’ Meeting ഒക്ടോബർ 9, തിങ്കളാഴ്ച മുതൽ ഒക്ടോബർ 12, വ്യാഴാഴ്ചവരെ ബഹ്റിനിൽ വച്ച് നടത്തപ്പെടുന്നു. ഒക്ടോബർ 10, ചൊവ്വാഴ്ച വൈകുന്നേരം 6. 30-ന്, നോർത്തേൺ അറേബ്യ വികാരിയേറ്റിലെ എല്ലാ വൈദികരും പങ്കെടുക്കുന്ന കുർബ്ബാനയിൽ, നമ്മുടെ നിയുക്ത ഇടവക വികാരിയായ പ്രിയപ്പെട്ട ഫ്രാൻസീസ് അച്ചനെ, Bishop Aldo Berardi പിതാവ്, തിരുഹൃദയ ദേവാലയത്തിൻറെ Parish Priest-ആയി Install ചെയ്യുന്നതാണ്. ഈ ദിവ്യബലിയിൽ പങ്കെടുത്ത് ഫ്രാൻസീസ് അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം, എല്ലാ വൈദികരെയും സമർപ്പിച്ച് പ്രാർത്ഥിക്കാം.
    Priests’ meeting നടക്കുന്ന ഒക്ടോബർ 9 മുതൽ 12 വരെ ദിവസങ്ങളിൽ ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. വിവിധ Language കുർബ്ബാനകൾ ഉണ്ടായിരിക്കുന്നതല്ല.
  1. October മാസം പരിശുദ്ധ ദൈവമാതാവിന്റെ കൊന്ത മാസമാണ്. കുടുംബകൂട്ടായ്മകളിലെ എല്ലാ കുടുംബങ്ങളിലും ദിവസവും ഏറ്റവും ഭക്തിനിർഭരമായി എല്ലാ കുടുംബംഗങ്ങളും ചേർന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ജപമാല മാസത്തിൽ അച്ചൻ എല്ലാ കൂട്ടായ്മകളും സന്ദർശിക്കുന്നതായിരിക്കും.
    ഇനിയും Family Cell-കളിൽ ചേരാത്തവരും, പുതിയതായി വന്നിട്ടുള്ള കുടുംബങ്ങളും നിങ്ങളുടെ പ്രദേശത്തുള്ള Family Cell-ൽ ചേർന്ന് ഒക്ടോബർ മാസത്തിലെ ജപമാലയിലും, തുടർന്നുള്ള കുടുംബകൂട്ടായ്മ പ്രാർത്ഥനകളിലും പങ്കെടുക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു. കുടുംബകൂട്ടായ്മകളിൽ ചേരുവാൻ നിങ്ങളുടെ വിശദ വിവരങ്ങൾ പുറത്തുള്ള help desk-ൽ നൽകാവുന്നതാണ്.
    കുടുംബകൂട്ടായ്മകൾ ഇല്ലാത്ത പ്രദേശത്തുള്ളവർക്ക്‌ നിങ്ങളുടെ വീടുകളിൽ മാതാവിനെ കൊണ്ടുവന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ആഗ്രഹമുള്ളവർ Services Ministry അംഗങ്ങളുമായി ബന്ധപ്പെടുക.
  2. അടുത്ത Pre-Baptism Seminar, ഒക്ടോബർ 18 ബുധനാഴ്ച, 7.15 pm മുതൽ 8.15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  1. വി. ഫ്രാൻസിസ് അസ്സീസിയുടെ ജീവിതപാതകൾ പിൻതുടർന്ന്, Secular Franciscan Order ആയ മൂന്നാം സഭയിൽ ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ Charbel അച്ചനെയോ, പാരീഷ് ഓഫീസ്സുമായോ ബന്ധപ്പെടാവുന്നതാണ്.
  1. ബിബ്ലിയ 2023

ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി, ജീസസ്സ് യൂത്ത് ഒരുക്കുന്ന ബിബ്ലിയ 2023 ബൈബിൾ ക്വിസ്സ് മത്സരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ;

  1. ജോഷ്വായുടെ പുസ്തകം
  2. വി. യോഹന്നാന്റെ സുവിശേഷം
  3. അപ്പസ്തോല പ്രവർത്തനങ്ങൾ എന്നിവയാണ്.

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇത്തവണ മത്സരം വ്യക്തിഗതമായിട്ടായിരിക്കും നടത്തപ്പെടുക. ക്വിസ്സിന്റെ തീയതിയും, വേദിയും പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജീസ്സസ് യൂത്ത് ബിബ്ലിയ ടീമംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

  1. ഇന്ന് ലെക്റ്റേഴ്സ് ആയി Install ചെയ്ത Christeen Ministry-യിലെ എല്ലാ കുട്ടികളെയും, പുതിയതും, നിലവിലുള്ളവരുമായ എല്ലാ മുതിർന്നവരെയും പ്രത്യേകം അഭിനന്ദിക്കുന്നു. അതോടൊപ്പം, അൾത്താരയിൽ ശുശ്രൂഷ ചെയ്യുന്നതിന് ആവശ്യമായ, നിങ്ങൾ നൽകുന്ന എല്ലാ സഹകരണങ്ങൾക്കും, നിങ്ങളുടെ അർപ്പണമനോഭാവത്തിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

ഇവർക്കുവേണ്ട എല്ലാ നിർദ്ദേശങ്ങളും, പരിശീലനങ്ങളും നൽകി ഇവരെ ഓരോ ദിവ്യബലിക്കുമായി ഒരുക്കുന്ന നമ്മുടെ സമൂഹത്തിന്റെ Lectors Ministry-യുടെ Coordinator, Ministry Leader, മറ്റ് എല്ലാ അനിമേറ്റേഴ്സിനും പ്രത്യേകം നന്ദി പറയുന്നു.

Lectors ദിനത്തോടനുബന്ധിച്ച്, നമ്മുടെ BMCC-യുടെ Lectors Ministry-യുടെ Logo ഇപ്പോൾ പ്രകാശനം ചെയ്യുന്നു.

  1. ഇന്നത്തെ കുർബ്ബാനയ്ക്ക് കാഴ്ചസമർപ്പണം നടത്തിയത് Juffair-ലുള്ള St. Michael കുടുംബകൂട്ടായ്മയും, Hidd-ലുള്ള St. Jerome കുടുംബകൂട്ടായ്മയും ആണ്. അവരുടെ മദ്ധ്യസ്ഥന്റെ തിരുനാൾ ആശംസകൾ നേരുന്നതോടൊപ്പം അവരെ നമുക്ക് കൈയ്യടിച്ച് അഭിനന്ദിക്കുകയും ചെയ്യാം. കുർബ്ബാനക്ക് ശേഷം പുറത്ത് നേർച്ച നൽകുന്നതായിരിക്കും.

Announcements -22/09/2023

അറിയിപ്പുകൾ

 

  1. സെപ്റ്റംബർ 30 ശനിയാഴ്ച, നമ്മുടെ ബിഷപ്പ് Aldo Berardi പിതാവിന്റെ ജന്മദിനമാണ്. പിതാവിന്റെ എല്ലാ നിയോഗങ്ങൾക്കുംവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  2. സെപ്റ്റംബർ 30 ശനി, നമ്മുടെ ഇടവകയിലെ Lectors Ministry അവരുടെ മദ്ധ്യസ്ഥനായ വി. ജറോമിന്റെ തിരുനാൾ ആഘോഷിക്കുന്നു. നമ്മുടെ സമൂഹത്തിലെ Lectors Ministry അംഗങ്ങളുടെ Installation സെപ്റ്റംബർ 29, അടുത്ത വെള്ളിയാഴ്ച മലയാളം കുർബ്ബാനമദ്ധ്യേ നടത്തപ്പെടുന്നതായിരിക്കും. എല്ലാ Lectors Ministry അംഗങ്ങളും (പുതിയതായി ചേർന്നവരും, നിലവിൽ അംഗങ്ങളായിട്ടുള്ളവരും) ഈ ചടങ്ങിൽ പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
  3. October മാസം പരിശുദ്ധ ദൈവമാതാവിന്റെ കൊന്ത മാസമാണ്. കുടുംബകൂട്ടായ്മകളിലെ എല്ലാ കുടുംബങ്ങളിലും ദിവസവും ഏറ്റവും ഭക്തിനിർഭരമായി എല്ലാ കുടുംബംഗങ്ങളും ചേർന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ജപമാല മാസത്തിൽ അച്ചൻ എല്ലാ കൂട്ടായ്മകളും സന്ദർശിക്കുന്നതായിരിക്കും.
    ഇനിയും Family Cell-കളിൽ ചേരാത്തവരും, പുതിയതായി വന്നിട്ടുള്ള കുടുംബങ്ങളും നിങ്ങളുടെ പ്രദേശത്തുള്ള Family Cell-ൽ ചേർന്ന് ഒക്ടോബർ മാസത്തിലെ ജപമാലയിലും, തുടർന്നുള്ള കുടുംബകൂട്ടായ്മ പ്രാർത്ഥനകളിലും പങ്കെടുക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു. കുടുംബകൂട്ടായ്മകളിൽ ചേരുവാൻ നിങ്ങളുടെ വിശദ വിവരങ്ങൾ പുറത്തുള്ള help desk-ൽ നൽകാവുന്നതാണ്.
    കുടുംബകൂട്ടായ്മകൾ ഇല്ലാത്ത പ്രദേശത്തുള്ളവർക്ക്‌ നിങ്ങളുടെ വീടുകളിൽ മാതാവിനെ കൊണ്ടുവന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ആഗ്രഹമുള്ളവർ Services Ministry അംഗങ്ങളുമായി ബന്ധപ്പെടുക.
  4. എല്ലാ വൈദികരെയും സിസ്റ്റേഴ്സിനെയും പ്രത്യേകമായി സമർപ്പിച്ച് പ്രാർത്ഥിക്കുന്ന ജപമാല, ഒക്ടോബർ മാസം മുതൽ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരത്തെ ഇംഗ്ലീഷ് കുർബ്ബാനക്കുശേഷം മാതാവിന്റെ ഗ്രോട്ടോയിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  5. വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 4, ബുധനാഴ്ച വൈകുന്നേരം 6:30-നുള്ള English കുർബാനയോടുകൂടി ആഘോഷിക്കുന്നു. അന്നേ ദിവസം, 6.30-നുള്ള ഒരു കുർബ്ബാനയും തുടർന്ന് മാതാവിന്റെ നൊവേനയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നറിയിക്കുന്നു. തിരുനാളിന് ഒരുക്കമായി വി. ഫ്രാൻസീസ് ആസ്സീസിയുടെ ജീവിതത്തെ ആസ്പദമാക്കി “Transitus” എന്ന ഒരു ദ്രശ്യാവിഷ്കരണം ഒക്ടോബർ 3, ചൊവ്വാഴ്ച വൈകുന്നേരം 7.15 ന് Our Lady of Arabia Auditorium-ത്തിൽവച്ച് നടത്തപ്പെടുന്നു.
  6. നമ്മുടെ ഇടവകയിലെ സ്തുത്യർഹമായ സേവനത്തിനുശേഷം മറ്റൊരു ഇടവകയിലേക്ക് സ്ഥലം മാറിപോകുന്ന നമ്മുടെ Parish Priest, Xavier അച്ചന്റെ മുഖ്യകാർമികത്വത്തിൽ ഒക്ടോബർ 5 വ്യാഴാഴ്ച വൈകുന്നേരം 6:30-ന് അർപ്പിക്കപ്പെടുന്ന Thanksgiving കുർബ്ബാനയിൽ പങ്കെടുത്ത് അച്ചന്റെ എല്ലാ നിയോഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. തുടർന്ന് Our Lady of Arabia Auditorium-ത്തിൽ വച്ച് ഒരു Felicitation program-ഉം ഉണ്ടായിരിക്കുന്നതാണ്.
  7. Nurses ministry-യുടെ Formation program സെപ്റ്റബർ 23, നാളെ ശനിയാഴ്ച രാവിലെ 9:00 മുതല്‍ ഉച്ചക്ക് 1.00 മണി വരെ Youth hall-ൽ വച്ച് Br. John Paul-ന്‍റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു.ഈ പ്രോഗ്രാമിലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.