Announcements – 16/02/2024
അറിയിപ്പുകൾ
- നമ്മുടെ Family Day 2024, കഴിഞ്ഞ വെള്ളിയാഴ്ച വളരെ മനോഹരമായിട്ട് നടന്നു. അനുകൂലമായ കാലാവസ്ഥ നൽകി അനുഗ്രഹിച്ച ദൈവത്തിനു നന്ദിപറയുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകമായി Core Group, Ministry Leaders, Service Ministry, Family Ministry, Zonal Leaders, Family Cell Leaders, Food Stall Ladies team, Volunteers, Family Cell Members, Jesus Youth, മറ്റ് പല വിധത്തിൽ സഹായിച്ച എല്ലാ കുടുംബങ്ങൾക്കും വ്യക്തികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
- February 22 വ്യാഴം, വി. പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. യേശു പത്രോസിനെ തന്റെ ദൗത്യം ഏൽപ്പിച്ച നിമിഷം മുതൽ, വിശുദ്ധ പത്രോസിന്റെയും പിൻഗാമികളുടെയും ബഹുമാനാർത്ഥം, പരിശുദ്ധ സിംഹാസനത്തിന്റെ തിരുശേഷിപ്പിനെ പ്രതിനിധീകരിക്കുന്ന ഈ തിരുനാൾ ആഘോഷിക്കുന്നു.
- നോമ്പുകാലത്ത് മലയാളത്തിലുള്ള കുരിശിന്റെ വഴി എല്ലാ വെള്ളിയാഴ്ചകളിൽ 6:15-ന് Sacred Heart ദേവാലയത്തിൽവച്ചും, ഞായറാഴ്ചകളിൽ 6.15-ന് ഓഡിറ്റോറിയത്തിൽവച്ചും നടത്തപ്പെടുന്നതാണ്. ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴി എല്ലാ ബുധനാഴ്ചകളിൽ 6.15-നും, വെള്ളിയാഴ്ചകളിൽ 4.15-നും courtyard-ൽ വച്ച് നടത്തപ്പെടുന്നു.
നോമ്പുകാലത്ത് ബുധനാഴ്ചകളിൽ വൈകുന്നേരം 7.00 മണിക്കുള്ള കുർബ്ബാനക്കു ശേഷമുള്ള മാതാവിന്റെ ഒരു നെവോനെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. - Lenten Alms envelopes, നിങ്ങളുടെ സംഭാവനകളോടുകൂടി ഓശാന ഞായറാഴ്ചയ്ക്ക് മുൻപായി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
- നമ്മുടെ Parish-ലെ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി, Anointing Fire Catholic Youth Ministry, USA നയിക്കുന്ന Kids & Teens Retreat, June 29 മുതൽ July 2 വരെ നടത്തപ്പെടുന്നു. നിങ്ങളുടെ Vacation ഈ Retreat-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- Jesus Youth-ന്റെ നേതൃത്വത്തിൽ Blood Donation Camp, അടുത്ത വെള്ളിയാഴ്ച February 23, രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12.00 മണിവരെ നമ്മുടെ Parish-ൽ വച്ച് നടത്തപ്പെടുന്നു. വിശദ വിവരങ്ങൾ അടങ്ങിയ പോസ്റ്റർ വിവിധ ഗ്രൂപ്പുകൾവഴി share ചെയ്തിട്ടുണ്ട്.
- Sacred Heart School, Academic Year 2024-25, LKG-യിലേക്ക് Admission-നു വേണ്ടി, 2020-ൽ ജനിച്ച കത്തോലിക്കാ കുട്ടികൾക്ക്, school website: shsbahrain.edu.bh-ലുള്ള online form പൂരിപ്പിച്ച്, February 18 മുതൽ 29 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
- നമ്മുടെ പാരീഷിന്റെ Lenten Retreat മാർച്ച് 4 തിങ്കൾ മുതൽ മാർച്ച് 7 വ്യാഴം വരെ Sacred Heart Church-ൽ വച്ച് വൈകുന്നേരത്തെ ഇംഗ്ലീഷ് കർബ്ബാനയ്ക്കുശേഷം നടത്തപ്പെടുന്നു. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 11 തിങ്കൾ മുതൽ March 14 വ്യാഴം വരെ വൈകുന്നേരം 6:30 മുതൽ 9.30 വരെ Sacred Heart ദേവാലയത്തിൽ നടത്തപ്പെടുന്നു. രണ്ടു ധ്യാനവും നയിക്കുന്നത് Fr. Antony Parankimalil VC അച്ചൻ ആണ്.
- ഈ മാസത്തെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന ഫെബ്രുവരി 19, അടുത്ത തിങ്കളാഴ്ച വൈകുന്നേരം 7:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
10.ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ, നമ്മുടെ സമൂഹത്തിലെ യുവജനങ്ങൾക്കായുള്ള പ്രാർത്ഥനകൂട്ടായ്മ, എല്ലാ മാസത്തിലും 2nd & 4th വെള്ളിയാഴ്ചകളിൽ വൈകുന്നേരം 4.30 pm മുതൽ 6.00 pm വരെ St. Dominic Savio Youth Hall ൽ വച്ച് നടത്തപ്പെടുന്നു. അടുത്ത പ്രാർത്ഥനാകൂട്ടായ്മ വരുന്ന വെള്ളിയാഴ്ച, ഫെബ്രുവരി 23ന് ഉണ്ടായിരിക്കുന്നതാണ്. എല്ലാ യുവജനങ്ങളെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.