Announcements – 14/03/2025
അറിയിപ്പുകൾ
1.March 18, ചൊവ്വാ, ബിഷപ്പ് Aldo Berardi പിതാവിന്റെ Episcopal Ordination-ന്റെ രണ്ടാം വാർഷികമാണ്. ദൈവം എല്ലാ ജ്ഞാനവും, ശക്തിയും, നല്ല ആരോഗ്യവും നൽകി പിതാവിനെ അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അന്നേ ദിവസം അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈകുന്നേരം 7.00-ന് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
2.March 18, ചൊവ്വാ, Anthony Almazan അച്ചന്റെ ജന്മദിനമാണ്. Thanksgiving കുർബ്ബാന March 17, തിങ്കൾ, വൈകുന്നേരം 6.30-ന് ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
3.ജറുസലേമിൽനിന്നുള്ള Latin പാട്രിയാർക്ക്, അഭിവന്ദ്യ കർദിനാൾ Pierbattista Pizzaballa OFM മാർച്ച് 20 മുതൽ 23 വരെ നമ്മുടെ പാരീഷ് സന്ദർശിക്കുന്നതായിരിക്കും.
4.വി. യൗസേപ്പിതാവിന്റെ തിരുനാൾ നമ്മുടെ പാരീഷ് മാർച്ച് 20, വ്യാഴം, രാവിലെ 6.20-നും, വൈകുന്നേരം 6.30-നുള്ള ഇംഗ്ലീഷ് വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു.
5.നമ്മുടെ പാരീഷിന്റെ ഇംഗ്ലീഷിലുള്ള നോമ്പുകാല ധ്യാനം മാർച്ച് 17 തിങ്കൾ മുതൽ, മാർച്ച് 20 വ്യാഴം വരെ Sacred Heart ദേവാലയത്തിൽ വച്ച് വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയോടുകൂടി ആരംഭിക്കുന്നു. ധ്യാനം നയിക്കുന്നത് Fr. Bobby Thomas, VC അച്ചൻ ആണ്.
ധ്യാനം നടക്കുന്ന മാർച്ച് 18, ചൊവ്വാ, വി. അന്തോണീസിന്റെ നൊവേനയും, മാർച്ച് 19, മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതല്ല. മാർച്ച് 19, ബുധൻ, വൈകുന്നേരം 6.00 മണിക്ക് ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴിയും തുടർന്ന് 6.30-ന് ഒരു വി. കുർബ്ബാനയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
6.അടുത്ത Marriage Preparation Course, മാർച്ച് 21, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മാർച്ച് 20-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
7.നമ്മുടെ Parish-ലെ ഒന്നൂ മുതൽ 12 വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി Kids & Teens Retreat, July 1,ചൊവ്വാ മുതൽ July 4, വെള്ളി വരെ ദിവസങ്ങളിൽ നടത്തപ്പെടുന്നു. നിങ്ങളുടെ Vacation ഇതിന് അനുസരിച്ച് ക്രമീകരിക്കാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
8.ജൂബിലി വർഷം 2025-ന്റെ ഭാഗമായി റോമിലേക്ക് വിശുദ്ധ തീർത്ഥാടനം നടത്തപ്പെടുന്നു. റോമിലുള്ള ജൂബിലി ദേവാലയം സന്ദർശിച്ച് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുവാൻ അവസരമുള്ള തീർത്ഥയാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.
9.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 24 തിങ്കൾ മുതൽ March 27 വ്യാഴം വരെ വൈകുന്നേരങ്ങളിൽ 6.30 മുതൽ രാത്രി 9.30 വരെ തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട Bobby Thomas, VC അച്ചൻ ആണ് ധ്യാനം നയിക്കുന്നത്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
10.വി. യൗസേപ്പിതാവിന്റെ തിരുനാൾ നമ്മുടെ സമൂഹം മാർച്ച് 21, അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 7.00-മണിക്കുള്ള വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. തിരുനാൾ ദിവസം ജോസഫ് എന്നു പേരുള്ളവർക്കും മറ്റ് ആഗ്രഹമുള്ളവർക്കും കാഴ്ച സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിവസം നേർച്ച നൽകുവാൻ താൽപര്യമുള്ളവർക്ക് അച്ചന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
11.പാരീഷിന്റെ ഇംഗ്ലീഷിലുള്ള നോമ്പുകാലധ്യാനം നടക്കുന്നതിനാൽ മാർച്ച് 18, ചൊവ്വാഴ്ച, മലയാളത്തിലുള്ള വി. കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല.
12.നമ്മുടെ സമൂഹത്തിലെ 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഒരു പ്രത്യേക Lifeskill Orientation Program മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 4.30 വരെ നടത്തപ്പെടുന്നു. ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളെ വളരെയധികം സ്വാധീനിക്കുന്ന Social Media, സ്കൂളിലും, കോളേജിലും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതീകൂല സാഹചര്യങ്ങൾ, മറ്റ് വ്യത്യസ്ഥങ്ങളായ സാമൂഹിക അന്തരീക്ഷങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലകൾ എന്നിവയെക്കുറിച്ച് അവബോധം ലഭിക്കുന്ന ഈ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ ഫോം, വരും ദിവസങ്ങളിൽ നമ്മുടെ സമൂഹത്തിന്റെ വിവധ ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യുന്നതായിരിക്കും. QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാൻ പുറത്തുള്ള help desk-മായി ബന്ധപ്പെടുക. എല്ലാ മാതാപിതാക്കന്മാരും, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും ഈ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.