അറിയിപ്പുകൾ
- ഓശാന ഞായർ ഇന്നും, നാളെയും, മറ്റെന്നാളുമായി ആഘോഷിക്കുന്നു. എല്ലാ കുർബ്ബാനകൾക്കും വെഞ്ചിരിച്ച കുരുത്തോലകൾ നൽകുന്നതാണ്.കുരുത്തോലകൾ വിശുദ്ധമായി സൂക്ഷിക്കുക
- April 4 ചൊവ്വാഴ്ച, Awali Cathedral-ൽ വച്ച് വൈകുന്നേരം 7 മണിക്ക് Chrism Mass ഉണ്ടായിരിക്കുന്നതാണ്. വാഹനസൗകര്യം ആവശ്യമുള്ളവർക്കായി Art & Craft Center stop-ൽ നിന്നും വൈകുന്നേരം 5.30-ന് Bus arrange ചെയ്തിട്ടുണ്ട്. അന്നേ ദിവസം ഇവിടെ, Sacred Heart ദേവാലയത്തിൽ വൈകുന്നേരത്തെ കുർബ്ബാനയും കുമ്പസാരവും ഉണ്ടായിരിക്കുന്നതല്ല.
- വിശുദ്ധവാരത്തിലേക്ക് നാം കടക്കുമ്പോൾ തിരുകർമ്മങ്ങളുടെ സമയ വിവരങ്ങൾ ഇപ്രകാരമാണ്.പെസഹാവ്യാഴം (ഏപ്രിൽ 6th)
Awali Cathedral ദേവാലയത്തിൽ – വൈകുന്നേരം 4:45-ന് മലയാളത്തിലുള്ള പെസഹാ തിരുകർമ്മങ്ങൾ – കാലു കഴുകൽ ശുശ്രൂഷ, വി. കുർബ്ബാന.
Manama Sacred Heart ദേവാലയത്തിൽ – രാത്രി 8:30-ന് മലയാളത്തിൽ പെസഹാ തിരുകർമ്മങ്ങൾ – കാലു കഴുകൽ ശുശ്രൂഷ, വി. കുർബ്ബാന, അപ്പം മുറിക്കൽ, ദിവ്യകാരുണ്യ ആരാധന.
Parish-ന്റെ ഇംഗ്ലീഷ് തിരുകർമ്മങ്ങൾ വൈകിട്ട് 7:30-ന് Sacred Heart School, Isa Town-ൽ വച്ച് നടത്തപ്പെടുന്നു.ദു:ഖവെള്ളി (ഏപ്രിൽ 7th)
മലയാളത്തിലുള്ള ശുശ്രൂഷകൾ രാവിലെ 8.00-ന് Sacred Heart School, Isa Town-ൽ വച്ച് ആരംഭിക്കുന്നു. പീഢാനുഭവ ചരിത്ര വായന, പ്രസംഗം, കുരിശാരാധന, വി. കുർബ്ബാന സ്വീകരണം, കുരിശിന്റെ വഴി, കുരിശുരൂപം ചുംബിക്കൽ.
ദുഃഖവെള്ളിയാഴ്ച തിരുകർമ്മങ്ങൾ രാവിലെ 8.00 മണിക്ക് ആരംഭിച്ച് അവസാനമായിരിക്കും കുരിശിന്റെ വഴി നടത്തപ്പെടുക. എല്ലാവരും 8.00 മണിക്ക് മുൻപായിതന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
Parish-ന്റെ ഇംഗ്ലീഷിലുള്ള ദുഃഖവെള്ളി ശുശ്രൂഷകൾ April 7-ന് വൈകിട്ട് 5.00 മണിക്ക് Sacred Heart School ground-ൽ വച്ച് നടത്തപ്പെടുന്നു.ദുഃഖശനി (ഏപ്രിൽ 8th)
Sacred Heart ദേവാലയത്തിൽ വച്ച് രാവിലെ 6.00-ന് വി.കുർബ്ബാന, തിരി, വെള്ളം വെഞ്ചിരിപ്പ് ഉണ്ടായിരിക്കുന്നതാണ്.ഈസ്റ്റർതിരുകർമ്മങ്ങൾ
ഏപ്രിൽ 8, ശനി – രാത്രി 10.30-ന് Manama Sacred Heart ദേവാലയത്തിലും, Awali Cathedral ദേവാലയത്തിൽ വച്ചും മലയാളത്തിലുള്ള ഉയിർപ്പ് തിരുകർമ്മങ്ങൾ, തുടർന്ന് വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.
Parish-ന്റെ ഇംഗ്ലീഷിലുള്ള ഈസ്റ്റർ തിരുകർമ്മങ്ങൾ ശനിയാഴ്ച രാത്രി 7.30-ന് Sacred Heart School-ൽ വച്ച് നടത്തപ്പെടുന്നു.
ഈസ്റ്റർ ഞായറാഴ്ച, ഏപ്രിൽ 9 -ന് രാത്രി 8.30-ന് മലയാളത്തിലുള്ള കുർബ്ബാന Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.Parish-ന്റെ വിശുദ്ധവാര, ഈസ്റ്റർ തിരുകർമ്മങ്ങളുടെ വിശദവിവരങ്ങൾ Parish Notice board-ലും Church website-ലും ലഭ്യമാണ്.
- പെസഹാ വ്യാഴാഴ്ച Family Cell-ൽ വഴി അറിയിച്ചിട്ടുള്ള അപ്പവും പാലും വൈകിട്ട് 6 മണിയോടുകൂടി Audio Video Room-ൽ എത്തിക്കേണ്ടതാണ്. Family Cell-ൽ ഇല്ലാത്ത കുടുംബങ്ങൾക്കും, വ്യക്തികൾക്കും അപ്പവും പാലും നൽകുവാൻ ആഗ്രഹമുണ്ടെങ്കിൽ AV Room-ൽ എത്തിച്ച് നൽകാവുന്നതാണ്.
- ദുഃഖവെള്ളിയാഴ്ച സാധിക്കുന്നവർ അവരവരുടെ ഭവനങ്ങളിലുള്ള കുരിശ് കൊണ്ടുവന്നാൽ നന്നായിരിക്കും എന്ന് ഓർമ്മിപ്പിക്കുന്നു.
- ദുഃഖവെള്ളിയാഴ്ച Sacred Heart School-ലേക്ക് പോകുവാൻ വാഹന സൗകര്യം ആവശ്യമുള്ളവർക്കായി രാവിലെ 7:15നും, 7.30-നും Art & Craft Center-ൽ നിന്നും ബസ്സുകൾ പുറപ്പെടുന്നതാണ്.
- ദുഃഖശനിയാഴ്ച രാവിലത്തെ കുർബ്ബാനയ്ക്ക് വരുമ്പോൾ എല്ലാവരും തിരികൾ കൊണ്ടുവരണമെന്ന് ഓർമ്മിപ്പിക്കുന്നു. Holy water ആവശ്യമുള്ളവർ കുപ്പികൾ കൂടി കൊണ്ടുവരണമെന്ന് ഓർമ്മിപ്പിക്കുന്നു.
- Lenten Alms envelopes, നിങ്ങളുടെ സംഭാവനകളോടു കൂടിയ കവറുകൾ Main Church-ന്റെ entrance വച്ചിരിക്കുന്ന ബോക്സിൽ ഇടാവുന്നതാണ്.
- അടുത്ത Pre-Baptism Seminar, April 12 ബുധനാഴ്ച, 7.15 pm മുതൽ15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
- April മാസത്തെ Birthday & Wedding Anniversary കുർബ്ബാന April 10, തിങ്കളാഴ്ച വൈകുന്നേരം 7:30-ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
- മലയാളി സമൂഹത്തിനായുള്ള ഈ വർഷത്തെ വിശുദ്ധനാട് സന്ദർശനം July ഒന്നു മുതൽ 12 വരെ ക്രമീകരിച്ചിരിക്കുന്നു. Israel-ലെ വിവിധ പുണ്യസ്ഥലങ്ങൾ, Jordan, Egypt-ലെ പ്രശസ്തനഗരങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ വിശുദ്ധനാട് സന്ദർശനത്തിന്റെ വിശദ വിവരങ്ങൾക്കായി അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.
- വിശുദ്ധവാരത്തിന് ഒരുക്കമായുള്ള കുമ്പസാരം നടന്നുകൊണ്ടിരിക്കുന്നു. രാവിലെ 9:00 മുതൽ 12.00 വരെയും, വൈകുന്നേരം 6.00 മുതൽ 8.30 വരെയും English-ൽ കുമ്പസാരിക്കുവാനുള്ള സൗകര്യം April 5 ബുധനാഴ്ച വരെ ഉണ്ടായിരിക്കുന്നതാണ്. പെസഹാ വ്യാഴാഴ്ച കുമ്പസാരം ഉണ്ടായിരിക്കുന്നതല്ല. മലയാളത്തിലുള്ള കമ്പസാരം….
- Nurses Ministry യുടെ ആദ്യ ശനിയാഴ്ചയിലുളള Adoration നാളെ ഏപ്രിൽ ഒന്നാം തീയതി രാവിലെ 7:30 മുതൽ 9.00 മണി വരെ Mother Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
- പെസഹാ വ്യാഴം – ഭവനങ്ങളിൽ പരസ്പരം പാദങ്ങൾ കഴുകുക. എല്ലാ ഭവനങ്ങളിലും അപ്പവും പാലും ഉണ്ടാക്കി അപ്പം മുറിക്കൽ ശുശ്രൂഷ നടത്തി പെസഹാ ആചരിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം പുതു തലമുറയ്ക്ക് കൈമാറാനും എല്ലാവരും ശ്രദ്ധിക്കുക.