അറിയിപ്പുകൾ
1.ഏപ്രിൽ ഒന്ന്, ചൊവ്വാ, ജേക്കബ് അച്ചന്റെയും, ഏപ്രിൽ രണ്ട്, ബുധൻ ജോൺ അച്ചന്റെയും ജന്മദിനമാണ്. ഏപ്രിൽ ഒന്നിന് വൈകുന്നേരം 6.30-നും, ഏപ്രിൽ രണ്ടിന് വൈകുന്നേരം 5.30-നും നടത്തപ്പെടുന്ന Thanksgiving വി. കുർബ്ബാനയിൽ പങ്കെടുത്ത് രണ്ട് അച്ചന്മാരുടെയും നിയോഗങ്ങൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം.
2.ഏപ്രിൽ നാല്, അടുത്ത വെള്ളി, മാസാദ്യ വെള്ളിയാഴ്ചയാണ്. Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.15-നും തുടർന്ന് 4.15-ന് ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതാണ്.
3.അടുത്ത Pre-Baptism Seminar, ഏപ്രിൽ 9, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
4.നമ്മുടെ Parish-ലെ ഒന്നൂ മുതൽ 12 വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി Kids & Teens Retreat, July 1,ചൊവ്വാ മുതൽ July 3, വ്യാഴം വരെ മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്നു. നിങ്ങളുടെ Vacation ഈ Retreat-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
5.ജൂബിലി വർഷം 2025-ന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ 30 വരെയും, ഒക്ടോബർ 1 മുതൽ 10വരെയും തീയതികളിലായി റോമിലേക്ക് വിശുദ്ധ തീർത്ഥാടനം നടത്തപ്പെടുന്നു. റോമിലുള്ള ജൂബിലി ദേവാലയം സന്ദർശിച്ച് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുവാൻ അവസരമുള്ള ഈ തീർത്ഥയാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.
6.നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന Lenten Alms envelopes, സംഭാവനകളോടുകൂടി ഓശാന ഞായറാഴ്ചയ്ക്ക് മുൻപായി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. Lenten Alms envelopes കിട്ടാത്തവർക്ക്, പാരിഷ് ഓഫീസിൽനിന്നും ലഭ്യമാണ്.
7.ആത്മീയെ ജീവിതത്തിൽ കൂടുതൽ ആഴപ്പെടാനും, Order of Franciscan Secular-നെക്കുറിച്ച് അറിയാനും താത്പര്യമുള്ളവരെ, ഏപ്രിൽ 8, ചൊവ്വാഴ്ച വൈകുന്നേരം 6.30-നുള്ള വി.കുർബ്ബാനക്കു ശേഷം നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധനയിലേക്കും തുടർന്നുള്ള കൂട്ടായ്മയിലേക്കും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
8.ഈ നോമ്പുകാലത്ത്, ആവശ്യക്കാരെ സഹായിക്കുന്നതിനായി വി. അന്തോണിസിന്റെ നാമധേയത്തിലുള്ള POSA-യിലേക്ക് നമ്മുടെ സംഭാവനകൾ നൽകി, ഔദാര്യത്തിലും കാരുണ്യത്തിലും നമുക്ക് ഒന്നിക്കാം. സംഭാവനകൾ നൽകുന്നതിനായി നമ്മുടെ പാരീഷിലെ POSA Ministry അംഗങ്ങളുമായോ, Parish Office-മായോ ബന്ധപ്പെടാവുന്നതാണ്.
9.ഈ മാസത്തിലെ അവസാന തിങ്കളാഴ്ചയായ മാർച്ച് 31-ന്, പതിവുപോലെ വൈകുന്നേരം 7.30-ന് മലയാളത്തിലുള്ള വി. കുർബ്ബാന തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
10.നമ്മുടെ സമൂഹത്തിലെ 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഒരു പ്രത്യേക Lifeskill Orientation Program മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 4.30 വരെ നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ ഫോം,നമ്മുടെ സമൂഹത്തിന്റെ വിവധ ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്തിട്ടുണ്ട്. QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാൻ പുറത്തുള്ള JY help desk-മായി ബന്ധപ്പെടുക. എല്ലാ മാതാപിതാക്കന്മാരും, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും ഈ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
11.ഏപ്രിൽ 3, വ്യാഴം, പതിവുപോലെ വൈകുന്നേരം 7.15 മുതൽ 8. 30 വരെ കരിസ്മാറ്റിക് പ്രാർത്ഥനയും പ്രത്യേക ആരാധനയും ഉണ്ടായിരിക്കുന്നതാണ്.