അറിയിപ്പുകൾ
- March 25 നാളെ, ഈശോയുടെ മംഗളവാർത്താ തിരുനാൾ, രാവിലെ20-നുള്ള ഇംഗ്ലീഷ് കർബ്ബാനയ്ക്ക് ആഘോഷിക്കുന്നു.
- Parish-ന്റെ ഇംഗ്ലീഷിലുള്ള Lenten Retreat മാർച്ച് 27 തിങ്കൾ മുതൽ മാർച്ച് 30 വ്യാഴം വരെ Sacred Heart Church-ൽ വച്ച് വൈകുന്നേരത്തെ ഇംഗ്ലീഷ് കർബ്ബാനയ്ക്കുശേഷം നടത്തപ്പെടുന്നു. Lenten Retreat നടക്കുന്നതിനാൽ March 29 ബുധനാഴ്ച, Parish-ന്റെ കുരിശിന്റെ വഴി വൈകുന്നേരം15-നും തുടർന്ന് 6.00 pm-ന് ഇംഗ്ലീഷിലുള്ള ഒരു കുർബ്ബാനയും മാതാവിന്റെ നൊവേനയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. Parish-ന്റെ Retreat നടക്കുന്ന ദിവസങ്ങളിൽ വിവിധ Language-ലുള്ള കുർബ്ബാനകൾ, മറ്റ് ശൂശ്രൂഷകൾ ഒന്നും ഉണ്ടായിരിക്കുന്നതല്ല എന്നറിയിക്കുന്നു.
- ഓശാന ഞായർ അടുത്ത വെള്ളിയാഴ്ച March 31, April 1 ശനി, April 2 ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. Parish-ന്റെ ഇംഗ്ലീഷ് കുർബ്ബാനയോടു കൂടിയുള്ള കുരുത്തോല വെഞ്ചിരിപ്പ് വെള്ളിയാഴ്ച രാവിലെ50-നും, ഞായറാഴ്ച വൈകുന്നേരം 6.50-നും നടത്തപ്പെടുന്നു. എല്ലാ കുർബ്ബാനകൾക്കും കുരുത്തോല വിതരണം ചെയ്യുന്നതാണ്.
- മലയാളത്തിലുള്ള ഓശാന തിരുക്കർമ്മങ്ങൾ അടുത്ത വെള്ളിയാഴ്ച, March 31, വൈകുന്നേരം00 മണിക്ക് നടത്തപ്പെടുന്നു. മലയാളത്തിലുള്ള ഓശാന, വിശുദ്ധവാര തിരുകർമ്മങ്ങളുടെ വിശദവിവരങ്ങൾ അടങ്ങിയ നോട്ടീസ് കുർബ്ബാനയ്ക്ക് ശേഷം പുറത്ത് നൽകുന്നതാണ്.
- ഈശോയുടെ പീഡാനുഭവത്തിന്റെയും, കാൽവരിയിലേക്കുള്ള കുരിശിൻറെ വഴിയുടെയും പ്രസക്തഭാഗങ്ങൾ ഉൾപ്പെടുന്ന “Via Dolorosa – Nailed to the Cross” എന്ന ഒരു ദൃശ്യാവിഷ്കരണം അടുത്ത വെള്ളിയാഴ്ച March 31, ഉച്ചകഴിഞ്ഞ്30-ന് courtyard-ൽ വച്ച് Jesus Youth-ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാവരെയും ക്ഷണിക്കുന്നു.
- April 4 ചൊവ്വാഴ്ച, Awali Cathedral-ൽ വച്ച് വൈകുന്നേരം00 മണിക്ക് Chrism Mass ഉണ്ടായിരിക്കുന്നതാണ്. വാഹനസൗകര്യം ആവശ്യമുള്ളവർക്കായി Art & Craft Center stop-ൽ നിന്നും വൈകുന്നേരം 5.30-ന് Bus arrange ചെയ്തിട്ടുണ്ട്.
- ഈ വർഷത്തെ Parish Catechism കുട്ടികളുടെ First Holy Communion April 14 വെള്ളിയാഴ്ചയും, Sacred Heart School കുട്ടികൾക്ക് April 21 വെള്ളിയാഴ്ചയും നടത്തപ്പെടുന്നു. April 18 വെള്ളിയാഴ്ചയായിരിക്കും Confirmation നടത്തപ്പെടുക.
- Lenten Alms envelopes, നിങ്ങളുടെ സംഭാവനകളോടു കൂടിയ കവറുകൾ Main Church-ന്റെ entrance വച്ചിരിക്കുന്ന ബോക്സിൽ ഇടാവുന്നതാണ്.
- Jesus Youth-ന്റെ Middle East Conference, May 5 മുതൽ 7 വരെ Awali Cathedral-ൽ വച്ച് നടത്തപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമായി നാനൂറോളം യുവജനങ്ങൾ പങ്കെടുക്കന്ന ഈ conference-ന്, നിങ്ങളുടെ വീടുകളിൽ മൂന്ന് ദിവസത്തെ താമസ സൗകര്യം നൽകുവാൻ സാധിക്കുന്നവരിൽനിന്നും മറ്റു വിധത്തിൽ സഹായിക്കുവാൻ താൽപര്യമുള്ളവരിൽ നിന്നും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. കൂടുതൽ വിവരങ്ങൾ Notice Board-ൽ നിന്നും Help Desk-ൽ നിന്നും ലഭ്യമാണ്.
- വിശുദ്ധവാരത്തിന് ഒരുക്കമായുള്ള കുമ്പസാരം നടന്നുകൊണ്ടിരിക്കുന്നു. രാവിലെ00 മുതൽ 12.00 വരെയും, വൈകുന്നേരം 5.00 മുതൽ 9.00 വരെയും English-ൽ കുമ്പസാരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മലയാളത്തിലുള്ള കമ്പസാരം….
11. മലയാളി സമൂഹത്തിനായുള്ള ഈ വർഷത്തെ വിശുദ്ധനാട് സന്ദർശനം July ഒന്നു മുതൽ 12 വരെ ക്രമീകരിച്ചിരിക്കുന്നു. Israel-ലെ വിവിധ പുണ്യസ്ഥലങ്ങൾ, Jordan, Egypt-ലെ പ്രശസ്തനഗരങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ വിശുദ്ധനാട് സന്ദർശനത്തിന്റെ വിശദ വിവരങ്ങൾക്കായി അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.