അറിയിപ്പുകൾ
- 24th, ഞായറാഴ്ച ഇംഗ്ലീഷിലുള്ള Christmas Night Service, Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് വൈകിട്ട് 7.30-ന് കരോൾ ആലാപനത്തോടുകൂടി ആരംഭിച്ച്, 8.00 മണിക്ക് Aldo Berardi പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും നടത്തപ്പെടുന്നു. Dec 25-ന് Sacred Heart Church-ൽ ഇംഗ്ലീഷ് കുർബ്ബാനകളുടെ സമയം രാവിലെ 7.00, 8.30, 10.00, വൈകുന്നേരം 5.30, 7.00 എന്നിങ്ങനെയായിരിക്കും.
- 24-ന് യാത്രാസൗകര്യം ആവശ്യമുള്ളവർക്കായി മനാമയിൽ നിന്നു ഈസാ ടൗണിലേക്കും തിരിച്ചും ബസ് സർവീസ് arrange ചെയ്തിട്ടുണ്ട്. ബസുകൾ Arts & Crafts Center-ന്റെ മുൻപിൽനിന്നും വൈകുന്നേരം 6.00, 6.15, 6.30 എന്നീ സമയങ്ങളിൽ പുറപ്പെടുന്നതായിരിക്കും.
- ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് മനാമയിലും, ഈസാ ടൗണിലുമുള്ള അൾത്താര decorate ചെയ്യുന്നതിന് ധാരാളം flowers ആവശ്യമുണ്ട്. ഇതിനായി സാമ്പത്തികമായും, flowers നൽകിയും സഹായിക്കാൻ താൽപര്യമുള്ളവർ Parish office-മായി ബന്ധപ്പെടേണ്ടതാണ്.
- Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic workers, Labourers, Fishermen, മറ്റുള്ളവർക്കുമായി രാവിലെ 9:00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. വിവിധ Entertainment പ്രോഗ്രാമുകളും, Christmas സമ്മാനങ്ങളും നൽകുന്ന ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. ഈ പ്രോഗ്രാമിലേക്കായി cakes, snacks, gifts, telephone cards, cash എന്നിങ്ങനെയുള്ള സംഭാവനകൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള Christmas തിരുക്കർമ്മങ്ങൾ ഡിസംബർ 24, ഞായർ രാത്രി00 മണിക്കും ഡിസംബർ 25, തിങ്കൾ രാത്രി 8.30-നും തിരുഹൃദയ ദേവാലയത്തിലും, ഡിസംബർ 24, ഞായർ രാത്രി 11.00 മണിക്ക് അവാലി കത്തീഡ്രൽ ദേവാലയത്തിലും വച്ച് നടത്തപ്പെടുന്നു.
Dec 28, 29 വ്യാഴം, വെള്ളി ദിവസങ്ങളിൽ Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് നടത്തപ്പെടുന്ന വി. സെബസ്ത്യാനോസിന്റെ തിരുനായുള്ള നിങ്ങളുടെ നേർച്ചകളും, ഉദാരമായ സംഭാവനകളും അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്. പുറത്തുള്ള കൗണ്ടറുകളിൽ തിരുനാളിന്റെ നേർച്ച കൂപ്പണുകൾ ലഭ്യമാണ്. എല്ലാവരും കൂപ്പണുകൾ എടുത്തും, മറ്റു വിധത്തിലുള്ള സാമ്പത്തിക സഹായങ്ങൾ നൽകിയും സഹകരിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.
തിരുനാളിന്റെ രണ്ടു ദിവസങ്ങളിലും സെബാസ്റ്റ്യൻ എന്നു പേരുള്ളവർക്കും മറ്റ് ആഗ്രഹമുള്ളവർക്കും കാഴ്ചസമർപ്പണത്തിനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. Dec. 29 വെള്ളിയാഴ്ച, യാത്രാസൗകര്യം ആവശ്യമുള്ളവർക്കായി മനാമയിൽ നിന്നു ഈസാ ടൗണിലേക്കും തിരിച്ചും ബസ് സർവീസ് arrange ചെയ്തിട്ടുണ്ട്. ബസുകൾ Arts & Crafts Center-ന്റെ മുൻപിൽനിന്നും രാവിലെ 8.00, 8.30, 9.00 എന്നീ സമയങ്ങളിൽ പുറപ്പെടുന്നതായിരിക്കും.