Announcements – 20/10/2023

അറിയിപ്പുകൾ

  1. ഒക്ടോബർ 20, 21 & 22, വെള്ളി, ശനി, ഞായർ ദിവസങ്ങൾ Mission Sunday ആയി ആചരിക്കുന്നു. ഈ ദിവസത്തെ collection വത്തിക്കാന്റെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചുകൊടുക്കുന്നതാണ്. നമ്മുടെ പരിശുദ്ധ പിതാവ് എല്ലാ മിഷണറികൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരെ സഹായിക്കുവാനും പ്രത്യേകം ഓർമ്മിപ്പിക്കുന്നു. Mission Sunday കവറുകൾ എല്ലാ കുർബ്ബാനകൾക്കുംശേഷം നൽകുന്നതായിരിക്കും. നിങ്ങളുടെ സംഭാവനകളോടു കൂടിയ കവറുകൾ Mother Church-ന്റെയും Sacred Heart Church-ന്റെയും entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്.
  2. ജപമാല മാസത്തിന്റെ അവസാന ദിവസമായ ഒക്ടോബർ 31, ചൊവ്വാഴ്ച വൈകുന്നേരം 6:30-നുള്ള കുർബ്ബാനക്കുശേഷം പാരീഷിൻറെ ഇംഗ്ലീഷിലുള്ള Living Rosary കോമ്പൗണ്ടിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  3. ഈ വർഷത്തെ Handing of Faith ഒക്ടോബർ 27, അടുത്ത വെള്ളിയാഴ്ച രാവിലെ 10:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം 10.30-നുള്ള Youth Mass ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
  4. 1 ബുധൻ, സകല വിശുദ്ധരുടെയും തിരുനാളായി ആഘോഷിക്കുന്നു. അന്നേ ദിവസം ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ രാവിലെ 6.20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും നടത്തപ്പെടുന്നു.
  5. 2 വ്യാഴം, സകല മരിച്ച ആത്മാക്കളുടെയും ദിവസമാണ്. അന്നേ ദിവസം ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ രാവിലെ 6.20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. Nov 2 ഉച്ചകഴിഞ്ഞ് 1.30-ന് Salmabad സിമിത്തേരിയും, 3.00 മണിക്ക് മനാമയിലെ പഴയ സിമിത്തേരിയും വെഞ്ചിരിക്കുന്നതാണ്. അന്നേ ദിവസം സിമിത്തേരികളുടെ maintenance ചിലവുകൾക്കായി ഒരു പ്രത്യേക collection ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ സിമിത്തേരി സന്ദർശിച്ചും മറ്റുപ്രാർത്ഥനകളിലൂടെയും നമ്മുടെ ഭവനങ്ങളിലെ മരിച്ച ആത്മാക്കൾക്കും ശുദ്ധീരകണ സ്ഥലത്തെ ആത്മാക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ ഓർമ്മിപ്പിക്കുന്നു.
  6. വി. Arethas-ന്റെ ജൂബിലിവർഷത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ദിവ്യബലി, നവംബർ 4 ശനിയാഴ്ച രാവിലെ 11:00 മണിക്ക് Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
  7. നമ്മുടെ തിരുഹൃദയ ദേവാലയത്തിലും കത്തീഡ്രലിലുമുള്ള എല്ലാ ഇടവകാംഗങ്ങൾക്കുമായി ഒരു Christmas Carol ഗാന മത്സരം ഡിസംബർ 14, വ്യാഴാഴ്ച വൈകുന്നേരം 7:30-ന്, പുറത്ത് കോമ്പൗണ്ടിലുള്ള സ്റ്റേജിൽ വച്ച് നടത്തപ്പെടുന്നു. പത്ത് ഗ്രൂപ്പുകൾക്ക് മാത്രം പങ്കെടുക്കാവുന്ന ഈ മത്സരത്തിന്റെ രജിസ്ട്രേഷൻ ഫോം Parish Office-ൽ നിന്നും ലഭ്യമാണ്. അവസാന തീയതി ഡിസംബർ 7 ആണ്.
  8. നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism മിനിസ്ട്രി നവംബർ 10 വെള്ളിയാഴ്ച രാവിലെ 7:45 മുതൽ ഉച്ചകഴിഞ്ഞ് 2.00 മണി വരെ Catechism Fun Day 2023 ആഘോഷിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
  9. കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നതുപോലെ, നാളെ ഒക്ടോബർ 21 ശനി, വൈകുന്നേരം 7:00 മണിക്ക് അവാലി കത്തീഡ്രലിൽ വച്ച് നടത്തപ്പെടുന്ന കുർബ്ബാനയിൽ, സജിയച്ചനെ Our Lady of Arabia കത്തീഡ്രലിന്റെ Rector ആയി നമ്മുടെ Bishop Aldo Berardi പിതാവ് Install ചെയ്യുന്നതായിരിക്കും. ഈ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അച്ചനുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. മനാമയിൽനിന്നും വാഹനസൗകര്യം ആവശ്യമുള്ളവർ പുറത്തുള്ള Help Desk-മായി ബന്ധപ്പെടുക.
  10. ഒക്ടോബർ 24 ചൊവ്വാഴ്ച മലയാളത്തിലുള്ള കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല.
  11. നമ്മുടെ മലയാളത്തിലുള്ള Living Rosary ഒക്ടോബർ 27, അടുത്ത വെള്ളിയാഴ്ച പുറത്ത് കോമ്പൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 6:15-ന് ആരംഭിക്കുന്ന ഈ Living Rosary-യിൽ പങ്കെടുക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  12. ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ഈ വർഷത്തെ വാർഷിക ധ്യാനം നവംബർ 20, 21, 22 & 23, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ 10.00 മണിവരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Fr. Joseph Edattu VC അച്ചനാണ്. നിങ്ങളുടെ ജോലിസമയങ്ങൾ ക്രമീകരിച്ച്, പ്രാർത്ഥിച്ച് ഒരുങ്ങി ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  13. BMCCയുടെ വാർഷികപതിപ്പായ നിറവ്-2024 പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ ചിത്രരചനകൾ, Special occasion photos, New born babies photos മുതലായവ niravu2024@gmail.com എന്ന email ID യിലേക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. അവസാന തീയതി ഒക്ടോബർ 31 ആണ് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അച്ചന്റെ ഒഫീസുമായി ബന്ധപ്പെടുക.

Nurses Ministry-യുടെ Greatest Call, November 18 ശനിയാഴ്ച രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ Our Lady of Arabia Auditorium-ത്തിൽ വെച്ച് Fr. Michael Fernandez and Fr. Joy Menachery യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാ Nurses സഹോദരങ്ങളെ യും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.