അറിയിപ്പുകൾ
1.ഇന്നും, നാളെയും, മറ്റെന്നാളും Mission Sunday ആയി ആചരിക്കുന്നു. ഈ ദിവസങ്ങളിലെ collection വത്തിക്കാന്റെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചുകൊടുക്കുന്നതാണ്. നിങ്ങളുടെ സംഭാവനകളോടു കൂടിയ Mission Sunday കവറുകൾ Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്.
2.ഒക്ടോബർ 19, ശനി, നാളെ, അപ്പസ്തോലനും, സുവിശേഷകനുമായ വി. മത്തായിയുടെ തിരുന്നാൾ രാവിലെ 6.20-നുള്ള വി. കുർബാനയോടുകൂടി ആഘോഷിക്കുന്നു.
3.ജൂബിലി വർഷത്തിന്റെയും, Holy Door-ന്റെയും സമാപനത്തിന് ഒരുക്കമായി, 9 ദിവസത്തെ വിശുദ്ധ കവാട സന്ദർശനം, ഒക്ടോബർ 15 മുതൽ 23 വരെ, അവാലി കത്തീഡ്രൽ ദേവാലയത്തിൽ വെച്ച്, വൈകുന്നേരം 7.00 മണിക്കുള്ള ദിവബലിക്കുശേഷം വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ അവസരം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുവാൻ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.
4.വി. ആരീത്താസിന്റെയും സഹചാരികളുടെയും തിരുനാൾ, ഒക്ടോബർ 24, വ്യാഴം, വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയോടുകൂടി തിരുഹൃദയ ദേവാലയത്തിൽ വെച്ച് ആഘോഷിക്കുന്നു. ദിവ്യബലിക്കു ശേഷം, വി. ആരീത്താസിന്റെയും സഹചാരികളുടെയും ബഹുമാനാർത്ഥം, നമ്മുടെ ഇടവകയിലെ Catechism Ministry അവതരിപ്പിക്കുന്ന ‘Finding Life in Christ’ എന്ന ഒരു നാടകവും Our Lady of Arabia Auditorium-ത്തിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
5.വി. ആരീത്താസിന്റെയും സഹചാരികളുടെയും ജൂബിലി വർഷത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള പൊന്തിഫിക്കൽ മാസ്സ്, ഒക്ടോബർ 25, അടുത്ത വെള്ളി, 10.30-ന് അവാലി കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് Aldo Berardi പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു. ആയതിനാൽ, അന്നേ ദിവസം, ഇവിടെ, തിരുഹൃദയ ദേവാലയത്തിൽ, രാവിലെ 7.00-നും വൈകുന്നേരം 5.00-നുമുള്ള രണ്ട് English വി. കുർബ്ബാനകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള ദിവ്യബലി പതിവുപോലെ വൈകുന്നേരം 7.00 മണിക്ക് ഉണ്ടായിരിക്കുന്നതാണ്.
6.ഒക്ടോബർ 26, ശനി, അവാലി കത്തീഡ്രലിൽ വെച്ച് വൈകുന്നേരം 5.00 മുതൽ 7.00 മണി വരെ, ഫ്രാൻസിൽനിന്നുള്ള ‘Little Singers of Paris’ band അവതരിപ്പിക്കുന്ന Musical Concert-ലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്.
- Nov. 1, വെളളി, സകല വിശുദ്ധരുടെയും തിരുനാളായി ആഘോഷിക്കുന്നു. അന്നേ ദിവസം വെള്ളിയാഴ്ചകളിലുള്ള വി. കുർബ്ബാനകൾ പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്.
- Nov. 2, ശനി, സകല മരിച്ച ആത്മാക്കളുടെയും ദിവസമാണ്. അന്നേ ദിവസം ഇംഗ്ലീഷിലുള്ള വി. കുർബ്ബാനകൾ രാവിലെ 6.20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. മലയാളത്തിലുള്ള വി. കുർബ്ബാന വൈകുന്നേരം 8.00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
Nov 2-ന് ഉച്ചകഴിഞ്ഞ് 1.30-ന് Salmabad സിമിത്തേരിയും, 3.00 മണിക്ക് മനാമയിലെ പഴയ സിമിത്തേരിയും വെഞ്ചിരിക്കുന്നതാണ്. അന്നേ ദിവസം സിമിത്തേരികളുടെ Maintenance ചിലവുകൾക്കായി ഒരു പ്രത്യേക Collection ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ സിമിത്തേരി സന്ദർശിച്ചും, മറ്റ് പ്രാർത്ഥനകളിലൂടെയും നമ്മുടെ ഭവനങ്ങളിലെ മരിച്ച ആത്മാക്കൾക്കും, ശുദ്ധീരകണ സ്ഥലത്തെ ആത്മാക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ ഓർമ്മിപ്പിക്കുന്നു.
9.നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, ഒക്ടോബർ 21, തിങ്കൾ, വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
10.നമ്മുടെ Northern Arabia വികാരിയേറ്റ്, King Hamad Global Centre-മായി സഹകരിച്ച് ഒരു International Congress, ഒക്ടോബർ 20, 21, 22 തീയതികളിൽ Isa Cultural Centre-ൽ വച്ച് നടത്തുന്നു. ഇതിന്റെ ഉൽഘാടന ചടങ്ങ് ഒക്ടോബർ 20, ഞായർ, വൈകുന്നേരം 7.00 മുതൽ 10.00 മണിവരെ നടത്തപ്പെടുന്നു. എല്ലാവരെയും സ്നേപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബിഷപ്പിന്റെ സെക്രട്ടറി, Lijo അച്ചനുമായി ബന്ധപ്പെടുക.
- നമ്മുടെ സമൂഹത്തിൻറെ മലയാളത്തിലുള്ള Living Rosary ഒക്ടോബർ 25, അടുത്ത വെള്ളിയാഴ്ച, വൈകുന്നേരം 6.00 മണി മുതൽ പുറത്ത് കോമ്പൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിരിക്കുന്നതുപോലെ, Middle East മേഖലയിലെ സമാധാനം പ്രത്യേക നിയോഗമായി സമർപ്പിച്ച് നടത്തുന്ന ഈ Living Rosary-യിൽ പങ്കെടുത്ത്, സമാധാനത്തിന്റെ രാജ്ഞിയായ പ. അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
12.BMCC-യുടെ വാർഷികപതിപ്പായ നിറവ്-2025 പ്രസിദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ ചിത്രരചനകൾ, Special occasion photos, New born babies photos മുതലായവ niravu2025@gmail.com എന്ന email id-യിലേക്ക്, പേരും, മൊബൈൽ നമ്പറും ഉൾപ്പെടെ അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. അവസാന തീയതി ഒക്ടോബർ 31 ആണ് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അച്ചന്റെ ഒഫീസുമായി ബന്ധപ്പെടുക.