അറിയിപ്പുകൾ
- ഓഗസ്റ്റ് 24, വ്യാഴാഴ്ച അപ്പസ്തോലനായ വി. ബർത്തലോമിയുടെ തിരുനാൾ ആഘോഷിക്കുന്നു.
- ഇംഗ്ലീഷ് കരിസ്മാറ്റിക് Prayer group-ന്റെ ആഭിമുഖ്യത്തിൽ – ആദ്യം ദൈവത്തെ അന്വേഷിക്കുക (Seek God first) എന്ന തീമോടു കൂടി ഓഗസ്റ്റ് 24, വ്യാഴാഴ്ച വൈകുന്നേരം 7:30 മുതൽ 11.30 വരെ ഇംഗ്ലീഷിൽ Mini Night Vigil നടത്തപ്പെടുന്നു. എല്ലാവരെയും ഈ Night Vigil-ലേക്ക് സ്വാഗതം ചെയ്യുന്നു.
- Tamil Community, വേളാങ്കണ്ണിമാതാവിൻറെ തിരുനാൾ Sept 7, വ്യാഴാഴ്ച ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള 9 ദിവസത്തെ നെവോന ഓഗസ്റ്റ് 29, ചൊവ്വാഴ്ച വൈകുന്നേരം 6:30-ന് കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു. വിശദ വിവരങ്ങൾ പുറത്തുള്ള ബാനറിൽനിന്നും ലഭ്യമാണ്.
- Konkani Community, പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാൾ Sept 8, വെള്ളിയാഴ്ച രാവിലെ 8:15-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് തിരുനാൾ കുർബ്ബാനയോടു കൂടി ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന ഓഗസ്റ്റ് 30, ബുധനാഴ്ച വൈകുന്നേരം 7.00 മണിക്ക് ഓഡിറ്റോറിയത്തിൽ വച്ച് ആരംഭിക്കുന്നു.
- നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 25, അടുത്ത വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു. രജിസ്ട്രേഷനും, ബുക്ക് വിതരണവും താഴെ പറയുന്ന ദിവസങ്ങളിൽ നടത്തപ്പെടുന്നു.Friday : August 25th & Sept 1st – OLAA, 8.00 to 11.30 am
2. Friday : Sept 8th – Class rooms, 8.00 to 11.00 am
3. Saturday : Sept 2nd & 9th – OLAA, 3.00 to 5.00 pmഎല്ലാ ക്ലാസ്സുകളിലേക്കുമുള്ള രജിസ്ട്രേഷന് പ്രോഗ്രസ് കാർഡും CPR-ഉം കൊണ്ടുവരേണ്ടതാണ്. ഒന്നാം ക്ലാസ്സിലെ രജിസ്ട്രേഷന് Baptism certificate, CPR എന്നിവയും മറ്റ് ക്ലാസ്സുകളിലേക്ക് പുതിയതായി രജിസ്റ്റർ ചെയ്യാൻ Transfer Certificate, Baptism Certificate, CPR എന്നിവയും നിർബന്ധമായും നൽകേണ്ടതാണ്.
നാല് മുതൽ പന്ത്രണ്ടു വരെയുള്ള ഇംഗ്ലീഷ് Catechism ക്ലാസ്സുകൾ Sept 15-നും, ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകൾ Sept 22-നും ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ നിന്നും ലഭ്യമാണ്.
- മലയാളം Catechism-ത്തിനുള്ള Registration form അച്ചന്റെ ഓഫീസിൽനിന്നും ലഭ്യമാണ്. പൂരിപ്പിച്ച Form അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്. മലയാളം Catechism ക്ലാസ്സുകൾ ആരംഭിക്കുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.
- വിശുദ്ധ കുർബാന മദ്ധ്യേ വായനകൾ വായിക്കാനും, പരിശുദ്ധ ജപമാല അർപ്പിച്ച് പ്രാർത്ഥിക്കുന്നതിനുമായി, മലയാള ഭാഷ വ്യകതമായും, സ്പഷടതയോടും കൂടി സംസാരിക്കാനും, വായിക്കാനും കഴിവുള്ളവരെ ബഹ്‌റിൻ മലയാളീ കത്തോലിക്കാ സമൂഹത്തിന്റ Lectors മിനിസ്ട്രിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. രജിസ്‌ട്രേഷൻ ലിങ്ക് കുടുംബ കൂട്ടായ്മകൾ വഴിയും, വിവിധ മിനിസ്ട്രി ഗ്രൂപ്പുകൾ വഴി നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഈ മിനിസ്ട്രയിൽ പുതിയതായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യം ഉള്ളവർ സെപ്റ്റംബർ 9-ന് മുൻപായി രജിസ്റ്റർ ചെയ്യുവാനായി ഓർമിപ്പിക്കുന്നു.
- St.Joseph മിനിസ്ട്രിയുടെ ഈ മാസത്തെ Prayer Meeting അടുത്ത വെള്ളിയാഴ്ച, Sept 25-ന് വൈകുന്നേരം 4.00 മണിമുതൽ ക്ലാസ്സ് റൂമിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ St. Joseph മിനിസ്ട്രി അംഗങ്ങളെയും ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നു.
നമ്മുടെ സമൂഹത്തിലെ St. Joseph മിനിസ്ട്രിയിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർ St. Joseph മിനിസ്ടി അംഗങ്ങളുമായോ, അച്ചന്റെ ഓഫീസുമയോ ബന്ധപ്പെടുക.