Announcements – 17/05/2024

അറിയിപ്പുകൾ

1.ഈശോയുടെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ മെയ് 31, ജൂൺ 1, 2 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.

2.നമ്മുടെ ഇടവകയുടെ തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ June 7, വെള്ളിയാഴ്ച രാവിലെ 8.45-ന് ആഘോഷമായ ദിവ്യബലിയോടുകൂടി ആഘോഷിക്കുന്നു. ഈ തിരുനാളിന് ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് മെയ് 28, ചൊവ്വാഴ്ച 6.30-ന് courtyard-ൽ വച്ച് നടത്തപ്പെടുന്നതാണ്. തിരുനാളിന് ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന മെയ് 29, ബുധനാഴ്ച മുതൽ നമ്മുടെ ഇടവകയിലെ വിവിധ കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്നു. തിരുനാൾ ദിവസമായ ജൂൺ 7-ന് ഒരു മിനി ഫാമിലി ഡേ, Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വിശദവിവരങ്ങൾ Parish Notice Board-ൽ ലഭ്യമാണ്.

3.അടുത്ത Marriage Preparation Course, May 24, വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മെയ് 23-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

4.നമ്മുടെ Parish-ൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി AWAKENING 2024 എന്ന ഒരു Kids & Teens Retreat, June 29 മുതൽ July 2 വരെ നടത്തപ്പെടുന്നു. എല്ലാ Catechism കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ട ഈ Retreat നയിക്കുന്നത് USA-യിൽ നിന്നുള്ള Anointing Fire Catholic Youth Ministry അംഗങ്ങളാണ്. Breakfast-ഉം Lunch-ഉം ഉൾപ്പെടെ നാല് ദിവസത്തേക്കുള്ള Registration Fee 10 BD ആണ്. Registration forms Catechism ക്ലാസ്സുകൾ വഴി നൽകുന്നതായിരിക്കും. ഈ Retreat-ൽ പങ്കെടുക്കാവുന്ന വിധത്തിൽ നിങ്ങളുടെ അവധിക്കാലം ക്രമീകരിക്കണമെന്ന് ഓർമിപ്പിക്കുന്നു.

5.പെന്തക്കുസ്താ തിരുനാൾ ഇന്നും, നാളെയും, മറ്റെന്നാളും (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു. തിരുനാളിനോട് അനുബന്ധിച്ചുള്ള ആഘോഷമായ ദിവ്യബലി മെയ് 19, ഞായറാഴ്ച വൈകുന്നേരം 5.30-ന് നടത്തപ്പെടുന്നു. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള പെന്തക്കുസ്താ Night Vigil മെയ് 23, അടുത്ത വ്യാഴാഴ്ച വൈകുന്നേരം 7.15 മുതൽ രാത്രി 12.00 മണി വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

6.Awali Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന Holy Door തീർത്ഥാടനം എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 7.00 മണിക്കുള്ള ഇംഗ്ലീഷ് ദിവ്യബലിക്കുശേഷം ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ച് തീർത്ഥാടനം പൂർത്തിയാക്കുന്ന എല്ലാവർക്കും, മരിച്ച വിശ്വാസികളെ സമർപ്പിച്ച് തീർത്ഥാടനം പൂർത്തിയാക്കിയാൽ അവർക്കും പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.

7.നമ്മുടെ സമൂഹത്തിലെ Christeen Ministry-യിൽ ഇനിയും അംഗങ്ങൾ ആകുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ നമ്മുടെ സമൂഹത്തിൻറെ വിവിധ ഗ്രൂപ്പുകളിൽ share ചെയ്തിരിക്കുന്ന link വഴി മെയ്‌ 31-നു മുൻപായി register ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.