അറിയിപ്പുകൾ
- നമ്മുടെ ഇടവകയിലെ POSA (Poor of St. Antony) അവരുടെ മദ്ധ്യസ്ഥനായ വി. അന്തോണിസിന്റെ തിരുനാൾ ജൂൺ 20, ചൊവ്വാഴ്ച വൈകുന്നേരം 6:30-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. അന്നേ ദിവസം താൽപര്യമുള്ള എല്ലാവർക്കും കുർബ്ബാനയുടെ തുടക്കത്തിൽ കാഴ്ച സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കും.
- June 17, നാളെ ശനിയാഴ്ച, മാതാവിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ രാവിലെ 6:20-നുള്ള കുർബ്ബാനയോടു കൂടി ആഘോഷിക്കുന്നു.
- നമ്മുടെ ഇടവകയിൽ catechism പഠിക്കുന്ന കുട്ടികൾക്കായി, July 1st, 2nd & 3rd ദിവസങ്ങളിൽ നടക്കുന്ന One Direction എന്ന summer special പ്രോഗ്രാമിൽ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. നിങ്ങളുടെ അവധിക്കാലം ഈ Conference-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു.
- ഭാരതത്തിന്റെ അപ്പസ്തോലനായ വി. തോമാശ്ലീഹായുടെ തിരുന്നാൾ, നമ്മുടെ സമൂഹം ജൂൺ 29 വ്യാഴം, 30 വെള്ളി ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായി ജൂൺ 20 ചൊവ്വാഴ്ച വൈകുന്നേരം 6:45-ന് കൊടിയേറ്റും തുടർന്ന് ഒൻപത് ദിവസത്തെ ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിനോടനുബന്ധിച്ച്, ജൂൺ 29 വ്യാഴാഴ്ച വൈകുന്നേരം 7.15 മണിമുതൽ Our Lady of Arabia Auditorium-ത്തിൽ വച്ച് വിവിധ കുടുംബകൂട്ടായ്മ സോണുകളും, മിനിസ്ട്രികളും അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ കുർബ്ബാന June 30, വെള്ളിയാഴ്ച വൈകുന്നേരം 7.00 മണിക്ക് ആഘോഷിക്കുന്നു.
ഈ ആഘോഷങ്ങളുടെ ഭാഗമായി, ആകർഷകമായ പത്ത് സമ്മാനങ്ങളോടുകൂടിയ ഒരു Bumper Dip ഉണ്ടായിരിക്കുന്നതാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾപ്രതീക്ഷിക്കുന്നു.
തിരുനാളിനും, നൊവേന ദിവസങ്ങളിലും നേർച്ചകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക. - ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന ജൂൺ 19 തിങ്കളാഴ്ച വൈകുന്നേരം 7:30-നുള്ള കുർബ്ബാനയോടുകൂടി നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
6. മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ (MICA), വർഷം തോറും നടത്തി വന്നിരുന്ന ഗർഷോം സംഗമം, ഒരു ഇടവേളക്കു ശേഷം ഈ വർഷം മുതൽ വീണ്ടും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ജൂലൈ 28, 29 തിയ്യതികളിൽ അങ്കമാലി സുബോധന പാസ്റ്റർ സെൻറ്ററിൽ അദ്യദിനവും, രണ്ടാം ദിനം കൊടൈക്കനാലിലേക്ക് ഉല്ലാസ യാത്രയും നടത്തപ്പെടുന്ന ഗർഷോം-2023ന്റെ ഭാഗമാകുവാൻ, ഈ ദിവസങ്ങളിൽ നാട്ടിൽ അവധിയിൽ ഉള്ള എല്ലാവരേയും ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും അച്ചന്റെ ഓഫീസുമായോ, MICA Team അംഗങ്ങളുമായോ ബന്ധപ്പെടാവുന്നതാണ്.