Announcements – 15/09/2023

അറിയിപ്പുകൾ

  1. നമ്മുടെ ഇടവകയിലെ Filipino Community, San Lorenz-യുടെ തിരുനാൾ സെപ്റ്റംബർ 29, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് ആഘോഷിക്കുന്നു.
  2. നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism, ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകൾ Sept 22, അടുത്ത വെള്ളിയാഴ്ച ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ നിന്നും ലഭ്യമാണ്.
  3. GCC-യിലെ രണ്ടു വികാരിയേറ്റുകളുടെയും നേതൃത്വത്തിൽ, അഞ്ചാമത് Gulf Charismatic Conference, ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ Dubai-യിലുള്ള Mary’s Catholic Church-ൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ Parish നോട്ടീസ് ബോർഡിൽനിന്നും ലഭ്യമാണ്.
  4. നമ്മുടെ സമൂഹത്തിന്റെ മലയാളം Catechism ഇന്നലെ ആരംഭിച്ചു. ഇനിയും ആരെങ്കിലും രജിസ്റ്റർ ചെയ്യാനുണ്ടെങ്കിൽ വ്യാഴാഴ്ച വൈകുന്നേരം Catechism ഓഫീസിൽ രജിസ്ട്രേഷനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം Catechism Ministry-യുമായി ബന്ധപ്പെടുക.
  5. മലയാളം കമ്മ്യൂണിറ്റിയുടെ അടുത്ത നൈറ്റ് വിജിൽ Sept 21, അടുത്ത വ്യാഴാഴ്ച വൈകുന്നേരം 7:30 മുതൽ Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. ഈ നൈറ്റ് വിജിലിൽ വചനം പങ്കുവയ്ക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ ബ്ര. ജോൺ പോൾ ആണ്. നിങ്ങളുടെ കൂട്ടായ്മയിലും സുഹൃത്തുക്കളെയും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  6. BMCCയുടെ വാർഷികപതിപ്പായ നിറവ്-2024 പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ ചിത്രരചനകൾ, Special occasion photos, New born babies photos മുതലായവ ഒക്ടോബർ 31നു മുൻപായി niravu2024@gmail.com എന്ന email ID യിലേക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. പങ്കെടുക്കുന്നവർ ദയവായി പേരും മൊബൈൽ നമ്പറും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് അച്ചന്റെ ഒഫീസുമായി ബന്ധപ്പെടുക.
  7. Nurses ministry യുടെ Formation program September 22, അടുത്ത വെള്ളിയാഴ്ച 2:00 മണി മുതല്‍ വൈകിട്ട് 6.00 മണി വരെ Awali Cathedral-ലും, September 23 ശനിയാഴ്ച രാവിലെ 9.00 മുതല്‍ ഉച്ചക്ക് 1.00 മണി വരെ Sacred Heart Church, Manama-യിലെ Youth hall-ലും വച്ച് Br. John Paul-ന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
  8. നമ്മുടെ സമൂഹത്തിലെ ഹോസ്പിറ്റൽ മിനിസ്ട്രിയുടെ Monthly Prayer Meeting അടുത്ത വെള്ളിയാഴ്ച സെപ്റ്റംബർ 22 ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരെയും പ്രത്യേകിച്ച് ഈ മിനിസ്ട്രിയുമായി ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരെ ഇതിലേക്ക് ക്ഷണിക്കുന്നു.
  9. St. Joseph മിനിസ്ട്രിയുടെ ഈ മാസത്തെ Prayer Meeting അടുത്ത വെള്ളിയാഴ്ച, Sept 22-ന് വൈകുന്നേരം 4.00 മണിമുതൽ ക്ലാസ്സ് റൂമിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ St. Joseph മിനിസ്ട്രി അംഗങ്ങളെയും ഈ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നു.
    നമ്മുടെ സമൂഹത്തിലെ St. Joseph മിനിസ്ട്രിയിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർ St. Joseph മിനിസ്ടി അംഗങ്ങളുമായോ, അച്ചന്റെ ഓഫീസുമയോ ബന്ധപ്പെടുക.
  10. ഇന്ന് അൾത്താര ശുശ്രൂഷകരായി പുതിയതായി Install ചെയ്ത കുട്ടികളെയും, Renewal ചെയ്ത നിലവിലുള്ള അൾത്താര ശുശ്രൂഷകരായ എല്ലാ കുട്ടികളെയും അഭിനന്ദിക്കുന്നു. അവർക്ക് വേണ്ട എല്ലാ പരിശീലനങ്ങളും, ക്ലാസ്സുകളും നൽകി വളരെ നാളുകളായി അവരെ ഇതിനായി ഒരുക്കിയ Altar Servers Ministry-യുടെ Coordinator, Ministry Leader മറ്റ് എല്ലാ അനിമേറ്റേഴ്സിനും പ്രത്യേകം നന്ദി പറയുന്നു.
    അതോടൊപ്പം ഈ കുട്ടികൾ അൾത്താരയിൽ ശുശ്രൂഷ ചെയ്യുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി ഇവരെ ഒരുക്കി അയച്ച എല്ലാ മാതാപിതാക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
  11. കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നതുപോലെ, ഇന്ന് നമ്മുടെ സമൂഹത്തിലെ Family Cell Leaders ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ആ മീറ്റിംഗിൽ, ലീഡേഴ്സിൽനിന്നും ലഭിച്ച പൊതുവായ ഒരു പ്രതികരണം, Family Cell-കളിൽ പതിവായി നടത്തുന്ന പ്രാർത്ഥനാകൂട്ടായ്മക്ക് പങ്കെടുക്കുന്നവരുടെ എണ്ണം തീരെ കുറയുന്നു. എല്ലാ കുടുംബകൂട്ടായ്മ അംഗങ്ങളും പ്രാർത്ഥനാ കൂട്ടായ്മകളിൽ പതിവായി പങ്കെടുത്ത് Family Cell-കളെ ശക്തിപ്പെടുത്തണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.

12.  ഇന്നത്തെ കുർബ്ബാനയ്ക്ക് വായനകൾ വായിച്ചതും ഗാനങ്ങൾ ആലപിച്ചതും നമ്മുടെ                               Christeen Ministry-യിലെ കുട്ടികളാണ്. അവരെ നമുക്ക് കൈയ്യടിച്ച്                                                                       പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, അവരെ ഇതിനായി ഒരുക്കിയ Christeen Ministry & Music                     Ministry അനിമേറ്റേഴ്സിനെയും നന്ദി പറയുന്നു.