അറിയിപ്പുകൾ
- നമ്മുടെ Vicariate-ന്റെ മദ്ധ്യസ്ഥയായ Our Lady of Arabia-യുടെ തിരുനാൾ Jan 12, 13, വെള്ളി, ശനി ദിവസങ്ങളിൽ, ഇന്നും നാളെയും ആഘോഷിക്കുന്നു.
- നമ്മുടെ Vicariate-ലെ വൈദികരുടെ Annual Priests meeting Jan.15 മുതൽ 18, തിങ്കൾ മുതൽ വ്യാഴം വരെ Bahrain-ൽ വച്ച് നടത്തപ്പെടുന്നു. ഈ മീറ്റിംഗിൻറെ വിജയത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം ഇതിൽ പങ്കെടുക്കുന്ന എല്ലാ വൈദികരെയും സമർപ്പിച്ചു പ്രാർത്ഥിക്കാം. ഈ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവുമുള്ള English കുർബ്ബാനകൾ പതിവുപോലെ ഉണ്ടായിരിക്കും.
- Filipino Community, Santo Nino-യുടെ തിരുനാൾ ജനുവരി 19, വെള്ളിയാഴ്ച രാവിലെ 11:30-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു.
- അടുത്ത Marriage Preparation Course, 26 വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 വരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Jan. 25-നു മുൻപായി Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- നമ്മുടെ Parish-ലെ English Catechism Ministry-യിൽ ചേർന്ന് Catechism Teachers അയി പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർ Parish office-ൽ നിന്നും ലഭിക്കുന്ന form പൂരിപ്പിച്ച് ജനുവരി 15-നു മുൻപായി നൽകണമെന്ന് ഓർമ്മിപ്പിക്കുന്നു.
- നമ്മുടെ വികാരിയേറ്റിലെ Catechism & Bible studies-ന്റെ Director-ആയ Nelson നടത്തുന്ന Bible ക്ലാസ്സുകൾ ജനുവരി 22 മുതൽ ഫെബ്രുവരി 5 വരെ തിങ്കളാഴ്ചകളിൽ വൈകുന്നേരം 7.00 മുതൽ 8.30 വരെ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
- നമ്മുടെ Parish-ന്റെ ഈ വർഷത്തെ Family Day 2024, February 9th വെള്ളിയാഴ്ച, രാവിലെ 8:00 മുതൽ വൈകുന്നേരം 8.00 മണിവരെ Church compound-ൽ വച്ച് നടത്തപ്പെടുന്നു. വിവിധ Food stall, Cultural, Entertainment stage program-കളോടുകൂടി നടത്തപ്പെടുന്ന ഇതിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
- ജനുവരി 16, അടുത്ത ചൊവ്വാഴ്ച, പതിവുപോലെ വൈകുന്നേരം 7:30–നുള്ള മലയാളം കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
- നമ്മുടെ സമൂഹത്തിന്റെ അടുത്ത Night Vigil ജനുവരി 18, വരുന്ന വ്യാഴാഴ്ച വൈകുന്നേരം 7:30 മുതൽ 12.00 വരെ Sacred Heart Church-ൽ വച്ച് ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ Marian Night Vigil ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- ജനുവരി 26, വെള്ളിയാഴ്ച, ബഹ്‌റൈൻ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി, Habibi 2024 എന്ന Program രാവിലെ 11:00 മണി മുതൽ വൈകീട്ട് 7.00 മണി വരെ Awali Cathedral-ൽ വച്ച് നടത്തപ്പെടുന്നു. ദിവ്യബലി, ആരാധന, Praise & worship, വിവിധ entertainment പ്രോഗ്രാമുകളും ഉൾപ്പെടുന്ന ഇതിലേക്ക് ബഹ്‌റൈനിലെ എല്ലാ യുവജനങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. Registration ചെയ്യുന്നതിനായി 388 663 80 എന്ന നമ്പറിൽ വിളിക്കുകയോ, JY അംഗങ്ങളെ സമീപിക്കുകയോ ചെയ്യാവുന്നതാണ്.
നിറവ് എഡിറ്റോറിയൽ ടീമിന്റെ നേതൃത്വത്തിൽ നിറവ് 2024-നെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഓൺലൈൻ ആയി നടത്തുന്ന ഈ ക്വിസ് മത്സരം തുടർച്ചയായ 3 മാസങ്ങളിൽ (ജനുവരി, ഫെബ്രുവരി, മാർച്ച് ) നടത്തപ്പെടും. ജനുവരി മാസത്തെ ക്വിസ് മത്സരത്തിന്റെ ഓൺലൈൻ ലിങ്ക്, ഫാമിലി സെല്ലുകൾ വഴിയും വിവിധ മിനിസ്ട്രികൾ വഴിയും അയച്ചു തരുന്നതാണ്. കൂടാതെ ബഹ്‌റൈൻ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിലും ലഭ്യമായിരിക്കും. ഓരോ മാസവും ശരിയുത്തരം അയക്കുന്നവരിൽ നിന്നും തിരെഞ്ഞടുക്കപ്പെടുന്ന 5 പേർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണ്. ജനുവരി മാസത്തെ ക്വിസിൽ പങ്കെടുക്കേണ്ട അവസാന തിയതി ജനുവരി 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് നിറവ് 2024 എഡിറ്റോറിയൽ ടീമുമായി ബന്ധപ്പെടുക.