Announcements – 10/01/2025

അറിയിപ്പുകൾ

1.നമ്മുടെ Vicariate-ലെ വൈദികരുടെ വാർഷിക ധ്യാനം ജനുവരി 13 മുതൽ 16, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ Bahrain-ൽ വച്ച് നടത്തപ്പെടുന്നു. ഈ ധ്യാനത്തിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം ഇതിൽ പങ്കെടുക്കുന്ന എല്ലാ വൈദികരെയും സമർപ്പിച്ചു പ്രാർത്ഥിക്കാം. ഈ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും English-ലുള്ള വി.കുർബ്ബാനകൾ പതിവുപോലെ ഉണ്ടായിരിക്കും.

2.ജനുവരി 12, ഞായർ Nicholson അച്ചന്റെയും Birthday ആണ്. അന്ന് വൈകുന്നേരം 5.30-ന് Thanksgiving Mass ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കുവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

3.അടുത്ത Pre-Baptism Seminar, ജനുവരി 15, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

4.നമ്മുടെ Vicariate-ന്റെ മദ്ധ്യസ്ഥയായ Our Lady of Arabia-യുടെ തിരുനാൾ ജനുവരി 17, 18, വെള്ളി, ശനി ദിവസങ്ങളിൽ ആഘോഷിക്കുന്നു. തിരുനാൾ വി.കുർബ്ബാന ജനുവരി 17, വെള്ളി രാവിലെ 8.45-ന് നടത്തപ്പെടുന്നു. ഇതിന് ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന വൈകുന്നേരത്തെ വി.കുർബ്ബാനയോടുകൂടി നടന്നുകൊണ്ടിരിക്കുന്നു. ആയതിനാൽ, ജനുവരി 14, ചൊവ്വാ, St. Antony’s നൊവേന ഉണ്ടായിരിക്കുന്നതല്ല. ജനുവരി 15 ബുധൻ, വൈകുന്നേരം 5.30-നുള്ള വി.കുർബ്ബാനക്കുശേഷം മാതാവിന്റെ ഒരു നൊവേന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നൊവേനയുടെ വിശദ വിവരങ്ങൾ Parish നോട്ടീസ് ബോർഡിൽ ലഭ്യമാണ്.

5.Our Lady of Arabia-യുടെ തിരുനാളിന് ഒരുക്കമായുള്ള Marian ധ്യാനം, Fr. ഡിബിൻ ആലുവശ്ശേരി, VC അച്ഛന്റെ നേതൃത്വത്തിൽ അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇംഗ്ലീഷിലുള്ള ധ്യാനം ജനുവരി 13 മുതൽ 16 വരെയും, മലയാളത്തിലുള്ള ധ്യാനം ജനുവരി 20 മുതൽ 23 വരെയും, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ 10.00 മണി വരെ നടത്തപ്പെടുന്നു.

6.അടുത്ത Marriage Preparation Course, ജനുവരി 17, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ ജനുവരി 16-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

7.നമ്മുടെ ഇടവകയുടെ Family Day 2025, ഫെബ്രുവരി 6, 7, വ്യാഴം, വെള്ളി ദിവസങ്ങളിൽ courtyard-ൽ വച്ച് നടത്തപ്പെടുന്നു. “La Familia 2025” എന്ന പേരിൽ നടത്തപ്പെടുന്ന Family Day-യുടെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന വിവിധ Souvenirs പുറത്തുള്ള counter-ലും, Religious Gift Corner-ലും ലഭ്യമാണ്. Family Day-യിൽ നിന്നും ലഭിക്കുന്ന വരുമാനം Our Lady of Arabia Auditorium നവീകരിക്കുന്നതിനായി ഉപയോഗിക്കുന്നതാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

8.നമ്മുടെ ഇടവയിലെ എല്ലാ നഴ്സസുമാർക്കുമായി Greatest Call 2025 എന്ന ഒരു ഏകദിന പ്രോഗ്രാം ജനുവരി 18, ശനി, അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസട്രേഷൻ ഫീ 2 BD ആണ്.

9.നമ്മുടെ സമൂഹത്തിന്റെ അടുത്ത Night Vigil ജനുവരി 16, വ്യാഴം, വൈകുന്നേരം 7.15 മുതൽ 12.00 മണിവരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ Marian Night Vigil ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

  1. വൈദികരുടെ വാർഷിക ധ്യാനം നടക്കുന്നതിനാൽ, ജനുവരി 13, 14, തിങ്കൾ, ചൊവ്വാ, ദിവസങ്ങളിൽ മലയാളത്തിലുള്ള വി. കുർബ്ബാനകൾ ഉണ്ടായിരിക്കുന്നതല്ല.നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, ജനുവരി 20, തിങ്കൾ, വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.