Announcements -08/09/2023

അറിയിപ്പുകൾ

 

  1. സെപ്റ്റംബർ 14 വ്യാഴാഴ്ച, വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നു.
  2. സെപ്റ്റംബർ 14 വ്യാഴാഴ്ച, ആന്റണി അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകുന്നേരം 6:30-ന് നടത്തപ്പെടുന്ന Thanksgiving കുർബ്ബാനയിൽ പങ്കെടുത്ത് അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാം.
  3. അടുത്ത Pre-Baptism Seminar, September 13 ബുധനാഴ്ച, 7.15 pm മുതൽ 8:15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  4. അടുത്ത Marriage Preparation Course, September 15 വെള്ളിയാഴ്ച രാവിലെ 7:45 മുതൽ 5.00 വരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ September 13-ന് മുൻപായി പേരുകൾ Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  5. GCC-യിലെ രണ്ടു വികാരിയേറ്റുകളുടെയും നേതൃത്വത്തിൽ, അഞ്ചാമത് Gulf Charismatic Conference, ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ Dubai-യിലുള്ള Mary’s Catholic Church-ൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 3810 2389, 6637 6099 എന്നീ നമ്പറിൽ ബന്ധപ്പെടുക.
  6. നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷനും, ബുക്ക് വിതരണവും നാളെ സെപ്റ്റംബർ 9, ശനി ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് മണിവരെ ഉണ്ടായിരിക്കുന്നതാണ്.എല്ലാ ക്ലാസ്സുകളിലേക്കുമുള്ള രജിസ്ട്രേഷന് പ്രോഗ്രസ് കാർഡും CPR-ഉം കൊണ്ടുവരേണ്ടതാണ്. ഒന്നാം ക്ലാസ്സിലെ രജിസ്ട്രേഷന് Baptism certificate, CPR എന്നിവയും മറ്റ് ക്ലാസ്സുകളിലേക്ക് പുതിയതായി രജിസ്റ്റർ ചെയ്യാൻ Transfer Certificate, Baptism Certificate, CPR എന്നിവയും നിർബന്ധമായും നൽകേണ്ടതാണ്.നാല് മുതൽ പന്ത്രണ്ടു വരെയുള്ള ഇംഗ്ലീഷ് Catechism ക്ലാസ്സുകൾ Sept 15-നും, ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകൾ Sept 22-നും ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ നിന്നും ലഭ്യമാണ്.
  7. മലയാളം Catechism, 2023/24 അദ്ധ്യയന വർഷത്തിലേക്കുള്ള രജിസ്ട്രേഷനും ബുക്ക് വിതരണവും നടന്നുകൊണ്ടിരിക്കുന്നു. മലയാളം Catechism ക്ലാസ്സുകൾ (ഒന്നു മുതൽ ഏഴു വരെ) സെപ്റ്റംബർ 14, വ്യാഴാഴ്ച വൈകുന്നേരം 6:45-ന് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം Catechism Ministry-യുമായി ബന്ധപ്പെടുക.
  8. നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ ജന്മദിന വിവാഹ വാർഷിക കുർബ്ബാന സെപ്റ്റംബർ 11, തിങ്കളാഴ്ച വൈകുന്നേരം 7:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  9. നമ്മുടെ സമൂഹത്തിലെ എല്ലാ Zonal Leaders, Intercession & Christeen Incharge, Family Cell Leaders, Assistant Leaders എന്നിവരുടെ ഒരു മീറ്റിംഗ് അടുത്ത വെള്ളിയാഴ്ച, സെപ്റ്റംബർ 15, രാവിലെ 7:30-ന് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും പക്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
  10. നമ്മുടെ മലയാളം കുർബ്ബാനക്ക് അൾത്താര ശുശ്രൂഷകരായിട്ടുള്ള എല്ലാ Altar Servers-ന്റെയും (ഇപ്പോൾ ശുശ്രൂഷകരായിട്ടുള്ളവരുടെയും പുതിയതായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെയും) Installation, സെപ്റ്റംബർ 15, അടുത്ത വെള്ളിയാഴ്ച, മലയാളം കുർബ്ബാനമദ്ധ്യേ നടത്തപ്പെടുന്നതായിരിക്കും. എല്ലാ Altar Servers-ഉം ഈ Installation ചടങ്ങിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.അന്നുതന്നെ (സെപ്റ്റംബർ 15 വെള്ളിയാഴ്ച) നമ്മുടെ സമൂഹത്തിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ, പഠനോപകരണങ്ങൾ എന്നിവ വൈകുന്നേരം 7:00 മണിക്കുള്ള മലയാളം കുർബ്ബാനസമയത്ത് വെഞ്ചിരിക്കുന്നതാണ്. കുട്ടികൾ അതിനായി ഒരുങ്ങി വരണെമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
  11. മലയാളം കമ്മ്യൂണിറ്റിയുടെ അടുത്ത നൈറ്റ് വിജിൽ ഈ മാസം (Sept 21, വ്യാഴം) വൈകുന്നേരം 7:30 മുതൽ Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. ഈ നൈറ്റ് വിജിലിൽ വചനം പങ്കുവയ്ക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ ബ്ര. ജോൺ പോൾ ആണ്. നിങ്ങളുടെ കൂട്ടായ്മയിലും സുഹൃത്തുക്കളെയും അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  12. വിശുദ്ധ കുർബാന മദ്ധ്യേ വായനകൾ വായിക്കാനും, പരിശുദ്ധ ജപമാല അർപ്പിച്ച് പ്രാർത്ഥിക്കുന്നതിനുമായി, ബഹ്‌റിൻ മലയാളീ കത്തോലിക്കാ സമൂഹത്തിന്റ Lectors മിനിസ്ട്രിയിലേയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം സെപ്റ്റംബർ 10, ഞായറാഴ്ച ആണ് എന്നറിയിക്കുന്നു.

13.  BMCCയുടെ വാർഷികപതിപ്പായ നിറവ്-2024 പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങൾ                                     ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ                                   ചിത്രരചനകൾ, Special occasion photos, New born babies photos മുതലായവ ഒക്ടോബർ 31നു                         മുൻപായി niravu2024@gmail.com എന്ന email ID യിലേക്ക് അയച്ചു തരണമെന്ന്                                               അഭ്യർത്ഥിക്കുന്നു. പങ്കെടുക്കുന്നവർ ദയവായി പേരും മൊബൈൽ നമ്പറും ഉൾപ്പെടുത്താൻ             ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് അച്ചന്റെ ഒഫീസുമായി ബന്ധപ്പെടുക.