അറിയിപ്പുകൾ
- February 11, ഞായറാഴ്ച, ലൂർദ് മാതാവിന്റെ തിരുനാളും, അന്നേ ദിവസം എല്ലാ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കുന്ന ദിവസവുമാണ്. ലോകത്തിലുള്ള എല്ലാ രോഗികളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നതോടൊപ്പം, രോഗികളെ ശുശ്രൂഷിക്കുന്നവർക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം.
- വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി തിങ്കൾ, വിഭൂതി ബുധൻ, Feb 12 & 14 തീയതികളിൽ ആണ്. February 12, തിങ്കളാഴ്ച മലയാളത്തിലുള്ള കുർബ്ബാനയും ചാരം വെഞ്ചിരിക്കലും വൈകുന്നേരം 7:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. February 14, ബുധനാഴ്ച മലയാളത്തിലുള്ള തിരുകർമ്മങ്ങൾ വൈകുന്നേരം 8.30-ന് Sacred Heart ദേവാലയത്തിൽ വച്ച് ആയിരിക്കും എന്നറിയിക്കുന്നു.
- February 14, Ash Wednesday ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ രാവിലെ 5:30-നും, 7.00-നും വൈകുന്നേരം 5.30-നും 7.00-നും Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
- വിഭൂതിയ്ക്കുള്ള ചാരം തയ്യാറാക്കുന്നതിന് നിങ്ങളുടെ കൈവശമുള്ള കഴിഞ്ഞ വർഷത്തെ കുരുത്തോലകൾ February 11-നു മുൻപായി Main Church-നു മുൻപിൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും 6:15-ന് Sacred Heart ദേവാലയത്തിൽ വച്ച് മലയാളത്തിലുള്ള കുരിശിന്റെ വഴി നടത്തപ്പെടുന്നതാണ്. ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴി എല്ലാ ബുധനാഴ്ചകളിൽ 6.15-നും, വെള്ളിയാഴ്ചകളിൽ 4.15-നും courtyard-ൽ വച്ച് നടത്തപ്പെടുന്നു.
- February 16 വെള്ളിയാഴ്ച, Charbel അച്ചന്റെ Birthday ആണ്. അന്നേ ദിവസം വൈകുന്നേരം 5:00 മണിക്ക് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving Mass ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
- നമ്മുടെ Parish-ലെ 1 മുതൽ 12 വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി Kids & Teens Retreat, June 29 മുതൽ July 2 വരെ നടത്തപ്പെടുന്നു. നിങ്ങളുടെ Vacation ഇതിന് അനുസരിച്ച് ക്രമീകരിക്കാൻ അഭ്യർത്ഥിക്കുന്നു.
8.ഈ മാസത്തെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന ഫെബ്രുവരി 19, തിങ്കളാഴ്ച വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.