അറിയിപ്പുകൾ
1.പരിശുദ്ധ ദൈവമാതാവിന്റെ ജപമാല മാസമായ ഒക്ടോബറിൽ, എല്ലാ ദിവസവും വൈകുന്നേരത്തെ വി.കുർബ്ബാനയ്ക്ക്, 40 മിനിറ്റ് മുൻപ് ഗ്രോട്ടോയിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതാണ്.
2.ഒക്ടോബർ 18, 19 & 20, വെള്ളി, ശനി, ഞായർ ദിവസങ്ങൾ Mission Sunday ആയി ആചരിക്കുന്നു. ഈ ദിവസങ്ങളിലെ collection വത്തിക്കാന്റെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചുകൊടുക്കുന്നതാണ്. നമ്മുടെ പരിശുദ്ധ പിതാവ് എല്ലാ മിഷണറികൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരെ സഹായിക്കുവാനും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
3.ഒക്ടോബർ മാസത്തിലെ ആദ്യ ശനിയാഴ്ചയായ ഒക്ടോബർ 5, നാളെ, മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠ വൈകുന്നേരം 6.30-നു ഇംഗ്ലീഷ് വി.കുർബ്ബാനേയാടുകൂടി നടത്തപ്പെടുന്നു. ദിവ്യബലിക്ക് മുൻപായി, 5.40-ന് ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച്
ഉണ്ടായിരിക്കുന്നതാണ്. എല്ലാവെരയും ക്ഷണിക്കുന്നു.
4.ഒക്ടോബർ 7, തിങ്കൾ, പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അന്നേ ദിവസം, വൈകുന്നേരം 6.30-നുള്ള ദിവ്യബലിക്ക് ജപമാലകൾ വെഞ്ചിരിക്കുന്നതാണ്.
5.ഒക്ടോബർ 9, ബുധൻ, ലിജോ അച്ചന്റെ ജന്മദിനമാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
6.അടുത്ത Pre-Baptism Seminar, ഒക്ടോബർ 9, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.15 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
7.നമ്മുടെ ഇടവകയിൽ, കുട്ടികൾക്കും മുതിർന്നവർക്കുമായി Piano ക്ലാസ്സുകൾ ആരംഭിക്കുന്നു. രജിസട്രേഷനും മറ്റ് വിശദ വിവരങ്ങൾക്കും, പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.
8.നമ്മുടെ ഇടവകയിലെ ജീസസ്സ് യൂത്ത് ഔട്ട്റീച്ച് മിനിസ്ട്രി ‘കൊയ്നോനിയ ക്രിക്കറ്റ് ലീഗ്’ എന്ന പേരിൽ ഇടവകാംഗങ്ങൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 8, 15 & 16 തീയതികളിൽ നടത്തുന്നു. രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങൾങ്ങും ജീസസ്സ് യൂത്ത് ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടുക.
9.Christeen Biblia 2024
കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് പതിവുപോലെ, ഈ വർഷവും ഡിസംബർ 16-ന് നടത്തുന്നു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
Sub Juniors (5 മുതൽ 8 വയസ്സ് വരെ): St. Mathew
Juniors (9 മുതൽ 12 വയസ്സ് വരെ): 1st Samuel, Acts of the Apostles
Seniors (13 മുതൽ 18 വയസ്സ് വരെ): Ezekiel, Psalms
രജിസ്ട്രേഷൻ ഫോം നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യുന്നതായിരിക്കും. വിശദ വിവരങ്ങൾക്ക് Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
10.നമ്മുടെ സമൂഹത്തിലെ കുടുംബ കൂട്ടായ്മകൾ ഇല്ലാത്ത പ്രദേശങ്ങളിലെ ഭവനങ്ങളിൽ മാതാവിനെ കൊണ്ടുവന്ന് ജപമാലചൊല്ലി പ്രാർത്ഥിക്കുവാൻ ആഗ്രഹമുള്ളവർ സർവീസ് മിനിസ്ട്രി അംഗങ്ങളുമായി ബന്ധപ്പെടുക.