അറിയിപ്പുകൾ
- ഈ വർഷത്തെ വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള Ash Monday, Ash Wednesday, February 12, 14 തീയതികളിൽ ആണ്. കുർബ്ബാനയുടെ സമയക്രമങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. നിങ്ങളുടെ കൈവശമുള്ള പഴയ കുരുത്തോലകൾ February 10-നു മുൻപായി ദേവാലയത്തിനു മുൻപിൽ വെച്ചിരിക്കുന്ന Box-ൽ നിക്ഷേപിക്കണമെന്ന് ഓർമിപ്പിക്കുന്നു.
- അടുത്ത Pre-Baptism Seminar, February 7 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.15 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
- നമ്മുടെ Parish-ന്റെ ഈ വർഷത്തെ Family Day 2024, February 9th അടുത്ത വെള്ളിയാഴ്ച, രാവിലെ 8:00 മുതൽ വൈകുന്നേരം 8.00 മണിവരെ Church compound-ൽ വച്ച് നടത്തപ്പെടുന്നു. വിവിധ Food stall, Cultural, Entertainment stage program-കളോടുകൂടി നടത്തപ്പെടുന്ന ഇതിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Family Day-യുടെ ഭാഗമായി 5 വയസ്സ് വരെയും 6 മുതൽ 10 വയസ്സ് വരെയും ഉള്ള കുട്ടികൾക്കായി Fancy Dress competition നടത്തുന്നു. രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും Parish നോട്ടീസ് ബോർഡിൽനിന്നും, Parish office-ൽ നിന്നും ലഭ്യമാണ്.
- Family Day-യുടെ അന്ന് English-ലുള്ള കുർബ്ബാനകൾ രാവിലെ00നും, 8.45നും വൈകുന്നേരം 5.00 മണിക്കും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മലയാളത്തിലുള്ള കുർബ്ബാന രാവിലെ 10.30-ന് ഉണ്ടായിരിക്കുന്നതാണ്. എല്ലാ കുർബ്ബാനകളും Our Lady of Arabia Auditorium-ത്തിൽ വച്ചായിരിക്കും നടത്തപ്പെടുക. ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം Al Zubara റോഡിൽ നിന്നും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
- Family Day-ക്ക് നമ്മുടെ മലയാളം Community-യുടെ Lucky-dip stall-ലേക്ക് വിവിധ തരത്തിലുള്ള Gifts, Household items ആവശ്യമുണ്ട്. നിങ്ങളുടെ കൈവശം ഉപയോഗിക്കാത്തതും എന്നാൽ ആവശ്യമില്ലാത്തതുമായ Gift, Household items ഉണ്ടെങ്കിൽ അവ നമ്മുടെ Lucky-dip stall-നു വേണ്ടി തന്ന് സഹായിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു. അതോടൊപ്പം Cash donations, Gift vouchers എന്നിവ നൽകി സഹായിക്കാൻ സാധിക്കുന്നവർ അച്ചന്റെ ഓഫീസിലോ, Jesus Youth അംഗങ്ങളെയോ February 8, വ്യാഴാഴ്ചവരെ ഏൽപിക്കാവുന്നതാണ്.
- നമ്മുടെ സമൂഹത്തിന്റെ വ്യാഴാഴ്ചകളിലുള്ള Charismatic Prayer എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 7:15 മുതൽ 8.30 വരെ നടത്തപ്പെടുന്നു. Family Day ആയതിനാൽ February 8, അടുത്ത വ്യാഴാഴ്ച ശുശ്രൂഷ ഉണ്ടായിരിക്കുന്നതല്ല. February 15 വ്യാഴാഴ്ച, 10th & 12th Board Exams-ന് ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ കുട്ടികളെയും സമർപ്പിച്ച് പ്രത്യേക പ്രാർത്ഥനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. എല്ലാ കുട്ടികളെയും മാതാപിതാക്കളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
7.നമ്മുടെ സമൂഹത്തിന്റെ Service Ministry-യിൽ ചേർന്ന് പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർ അച്ചന്റെ office-മായോ, Service Ministry അംഗങ്ങളെയോ ബന്ധപ്പെടുക.