അറിയിപ്പുകൾ
- നമ്മുടെ Family Day 2023, കഴിഞ്ഞ വെള്ളിയാഴ്ച വളരെ മനോഹരമായിട്ട് നടന്നു. അനുകൂലമായ കാലാവസ്ഥ നൽകി അനുഗ്രഹിച്ച ദൈവത്തിനു നന്ദിപറയുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകമായി Core Group, Ministry Leaders, Family Ministry, Family Cell Zonal Leaders, Family Cell Leaders, Family Cell Members, Jesus Youth മറ്റ് പല വിധത്തിൽ സഹായിച്ച എല്ലാ കുടുംബങ്ങൾക്കും വ്യക്തികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
- February 11, നാളെ ശനിയാഴ്ച ലൂർദ് മാതാവിന്റെ തിരുനാളും ആഗോള രോഗി ദിനവുമാണ്. എല്ലാ രോഗികൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതോടൊപ്പം രോഗികളെ ശുശ്രൂഷിക്കുന്നവർക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം.
- വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള Ash Monday, Ash Wednesday, Feb 20, 22 തീയതികളിൽ ആണ്. കുർബ്ബാനയുടെ സമയക്രമങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. വിഭൂതിയ്ക്കുള്ള ചാരം തയ്യാറാക്കുന്നതിന് നിങ്ങളുടെ കൈവശമുള്ള കഴിഞ്ഞ വർഷത്തെ കുരുത്തോലകൾ February 18-നു മുൻപായി Main Church-നു മുൻപിൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന Feb 13, തിങ്കളാഴ്ച വൈകുന്നേരം30 ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
- ഇന്ന് കുർബ്ബാനയ്ക്ക് കാഴ്ച സമർപ്പണം നടത്തിയത് Bab-al-Bahrain-നിലുള്ള Lourd Matha കുടുംബകൂട്ടായ്മയാണ്. അവരുടെ കൂട്ടായ്മയുടെ മദ്ധ്യസ്ഥയായ ലൂർദ് മാതാവിന്റെ തിരുനാൾ ആംശസകൾ നേരുന്നു.