Announcements – 11/04/2025
അറിയിപ്പുകൾ
1.ഓശാന ഞായർ ഇന്നും, നാളെയും, മറ്റെന്നാളുമായി ആഘോഷിക്കുന്നു. എല്ലാ കുർബ്ബാനകൾക്കും വെഞ്ചിരിച്ച കുരുത്തോലകൾ നൽകുന്നതാണ്. കുരുത്തോലകൾ വിശുദ്ധമായി സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
2.ഏപ്രിൽ 15, ചൊവ്വാ, Awali Cathedral ദേവാലയത്തിൽ വച്ച് വൈകുന്നേരം 7.00 മണിക്ക് ബിഷപ്പ് Aldo Berardi-യുടെ മുഖ്യകാർമ്മികത്വത്തിൽ Chrism Mass നടത്തപ്പെടുന്നു. ആയതിനാൽ, അന്നേ ദിവസം ഇവിടെ, തിരുഹൃദയ ദേവാലയത്തിൽ വൈകുന്നേരം വി.കുർബ്ബാനകളും, കുമ്പസാരവും മറ്റ് ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതല്ല. Cathedral-ലേക്ക് പോകുവാൻ വാഹനസൗകര്യം ആവശ്യമുള്ളവർക്കായി Art & Craft Center-ൽ നിന്നും വൈകുന്നേരം 6.00 മണി മുതൽ Bus സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
3.വിശുദ്ധവാരത്തിന് ഒരുക്കമായുള്ള മലയാളത്തിലുള്ള കുമ്പസാരം ഏപ്രിൽ 13, 14, 15, 16 ഞായർ, തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.00 മുതൽ 12.00 വരെയും, വൈകുന്നേരം 4.00 മുതൽ 8.00 വരെയും തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 15, ചൊവ്വാ, Chrism Mass നടക്കുന്നതിനാൽ, അന്നേ ദിവസം വൈകുന്നേരം കുമ്പസാരം ഉണ്ടായിരിക്കുന്നതല്ല.
4.വിശുദ്ധവാരത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ തിരുകർമ്മങ്ങളുടെ സമയക്രമം ഇപ്രകാരമാണ്.
പെസഹാ വ്യാഴം, ഏപ്രിൽ 17, തിരുഹൃദയ ദേവാലയത്തിൽ – രാത്രി 8.30-ന് മലയാളത്തിൽ പെസഹാ തിരുകർമ്മങ്ങൾ – കാലു കഴുകൽ ശുശ്രൂഷ, വി. കുർബ്ബാന, അപ്പം മുറിക്കൽ, ദിവ്യകാരുണ്യ ആരാധന.
Parish-ന്റെ ഇംഗ്ലീഷിലുള്ള തിരുകർമ്മങ്ങൾ വൈകിട്ട് 7.30-ന് Sacred Heart School, Isa Town-ൽ വച്ച് നടത്തപ്പെടുന്നു.
ദു:ഖവെള്ളി, ഏപ്രിൽ 18, മലയാളത്തിലുള്ള ശുശ്രൂഷകൾ രാവിലെ 8.00-ന് Sacred Heart School ഗ്രൗണ്ടിൽ വച്ച് ആരംഭിക്കുന്നു. രാവിലെ 8.00 മണിക്കു തന്നെ കുരിശിന്റെ വഴിയോടുകൂടി ആരംഭിച്ച്, പീഡാനുഭവ തിരുകർമ്മങ്ങളും തുടർന്ന് നഗരി കാണിക്കൽ ശുശ്രൂഷയോടുകൂടിയായിരിക്കും ദുഃഖവെള്ളി തിരുക്കർമങ്ങൾ സമാപിക്കുന്നത്. എല്ലാവരും 8.00 മണിക്ക് മുൻപായിതന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
Parish-ന്റെ ഇംഗ്ലീഷിലുള്ള ദുഃഖവെള്ളി ശുശ്രൂഷകൾ വൈകിട്ട് 5.00 മണിക്ക് Sacred Heart School ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
ദുഃഖശനി, ഏപ്രിൽ 19, Sacred Heart ദേവാലയത്തിൽ വച്ച് രാവിലെ 6.00-ന് വി.കുർബ്ബാന, തിരി, വെള്ളം വെഞ്ചിരിപ്പ് ഉണ്ടായിരിക്കുന്നതാണ്.
ഈസ്റ്റർ, ഏപ്രിൽ 19, ശനി, രാത്രി 8.30-ന് Sacred Heart ദേവാലയത്തിൽ വച്ച് മലയാളത്തിലുള്ള ഉയിർപ്പ് തിരുകർമ്മങ്ങൾ, തുടർന്ന് വി. കുർബ്ബാനയും നടത്തപ്പെടുന്നു.
Parish-ന്റെ ഇംഗ്ലീഷിലുള്ള ഈസ്റ്റർ തിരുകർമ്മങ്ങൾ ശനിയാഴ്ച രാത്രി 7.30-ന് Sacred Heart School ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
ഈസ്റ്റർ ഞായറാഴ്ച, ഏപ്രിൽ 20-ന് രാത്രി 8.30-ന് മലയാളത്തിലുള്ള വി. കുർബ്ബാന Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
മനാമയിലും, അവാലിയിലും മലയളാത്തിൽ നടത്തപ്പെടുന്ന വിശുദ്ധവാര, ഈസ്റ്റർ തിരുക്കർമ്മങ്ങളുടെ വിശദവിവരങ്ങൾ അടങ്ങിയ പോസ്റ്റർ നമ്മുടെ സമൂഹത്തിന്റെ വിവിധ ഗ്രൂപ്പുകളിൽ ലഭ്യമാണ്.
Parish-ന്റെ വിശുദ്ധവാര, ഈസ്റ്റർ തിരുകർമ്മങ്ങളുടെ വിശദവിവരങ്ങൾ Parish Notice board-ലും Church website-ലും ലഭ്യമാണ്.
5.പെസഹാ വ്യാഴാഴ്ച Family Cell-കൾ വഴി അറിയിച്ചിട്ടുള്ള പെസഹാ അപ്പവും പാലും വൈകിട്ട് 6.30-ഓടുകൂടി Audio Video Room-ൽ എത്തിക്കേണ്ടതാണ്. Family Cell-കളിൽ ഇല്ലാത്തവർക്കും അപ്പവും പാലും നൽകുവാൻ ആഗ്രഹമുണ്ടെങ്കിൽ AV Room-ൽ എത്തിച്ച് നൽകാവുന്നതാണ്.
6.ദുഃഖവെള്ളിയാഴ്ച Sacred Heart School-ലേക്ക് പോകുവാൻ വാഹന സൗകര്യം ആവശ്യമുള്ളവർക്കായി രാവിലെ 7.15-നും, 7.30-നും Art & Craft Center-ൽ നിന്നും ബസ്സുകൾ പുറപ്പെടുന്നതാണ്.
7.ദുഃഖശനിയാഴ്ച രാവിലത്തെ കുർബ്ബാനയ്ക്ക് വരുമ്പോൾ എല്ലാവരും തിരിയും, Holy water ആവശ്യമുള്ളവർ കുപ്പികൾ കൂടി കൊണ്ടുവരണമെന്ന് ഓർമ്മിപ്പിക്കുന്നു.
8.Lenten Alms envelopes, നിങ്ങളുടെ സംഭാവനകളോടുകൂടി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന്നു.
9.നമ്മുടെ വികാരിയേറ്റിലെ AVONA Women’s-ന്റെ നേതൃത്വത്തിൽ, എല്ലാ സ്ത്രീകൾക്കുമായി “Theology of the Body” എന്ന ഒരു പ്രോഗ്രാം ഏപ്രിൽ 24, വ്യാഴാഴ്ച അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈകുന്നേരം 8.00 മണിമുതൽ 9.30 വരെയും, ഏപ്രിൽ 26, ശനിയാഴ്ച തിരുഹൃദയ ദേവാലയത്തിലെ Social Hall-ൽ വച്ച് രാവിലെ 9.00 മുതൽ 11.00 വരെയും രണ്ട് Session-നുകളിലായി നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പാരീഷ് നോട്ടീസ് ബോർഡിൽനിന്നും ലഭ്യമാണ്.
10.ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന ഏപ്രിൽ 14, തിങ്കൾ, വൈകുന്നേരം 7.30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
11.മെയ് ദിനത്തോടനുബന്ധിച്ച് നമ്മുടെ സമൂഹത്തിലെ വിവിധ തലങ്ങളിൽ ജോലിചെയ്യുന്നവർക്കായി പ്രതീക്ഷ 2025 എന്ന ഒരു പോഗ്രാം മെയ് ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ 9.00 മുതൽ ഉച്ചകഴിഞ്ഞ് 1.00 മണി വരെ Social Hall-ൽ വച്ച് നടത്തപ്പെടുന്നു.ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാനുള്ള online registration form വരും ദിവസങ്ങളിൽ നമ്മുടെ സമൂഹത്തിന്റെ വിവിധ ഗ്രൂപ്പുകളിൽ Share ചെയ്യുന്നതായിരിക്കും. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.