Announcements – 15/03/2024

അറിയിപ്പുകൾ

  1. March 18 തിങ്കളാഴ്ച, ബിഷപ്പ് Aldo Berardi പിതാവിന്റെ Episcopal Ordination-ന്റെ ഒന്നാം വാർഷികമാണ്. ദൈവം പിതാവിന് എല്ലാ ജ്ഞാനവും, ശക്തിയും, നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
  2. March 18 തിങ്കളാഴ്ച, Anthony Almazan അച്ചന്റെ ജന്മദിനമാണ്‌. വൈകുന്നേരം 6:30-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  3. ഓശാന ഞായർ അടുത്ത വെള്ളിയാഴ്ച March 22, 23 ശനി, 24 ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. Parish-ന്റെ ഇംഗ്ലീഷ് കുർബ്ബാനയോടു കൂടിയുള്ള കുരുത്തോല വെഞ്ചിരിപ്പ് വെള്ളിയാഴ്ച രാവിലെ 6:50-നും, ഞായറാഴ്ച വൈകുന്നേരം 6.50-നും നടത്തപ്പെടുന്നു. എല്ലാ കുർബ്ബാനകൾക്കും കുരുത്തോല വിതരണം ചെയ്യുന്നതാണ്.
  4. മലയാളത്തിലുള്ള ഓശാന തിരുക്കർമ്മങ്ങൾ അടുത്ത വെള്ളിയാഴ്ച March 22, March 24 ഞായർ ദിവസങ്ങളിൽ വൈകുന്നേരം 7:00 മണിക്ക് നടത്തപ്പെടുന്നു. മലയാളത്തിലുള്ള ഓശാന, വിശുദ്ധവാര തിരുകർമ്മങ്ങളുടെ വിശദവിവരങ്ങൾ അടങ്ങിയ നോട്ടീസ് കുർബ്ബാനയ്ക്ക് ശേഷം പുറത്ത് നൽകുന്നതാണ്.
  5. ഈശോയുടെ പീഡാനുഭവത്തിന്റെയും, കാൽവരിയിലേക്കുള്ള കുരിശിന്റെ വഴിയുടെയും പ്രസക്തഭാഗങ്ങൾ ഉൾപ്പെടുന്ന “Via Dolorosa – Nailed to the Cross” എന്ന ഒരു ദൃശ്യാവിഷ്കരണം അടുത്ത വെള്ളിയാഴ്ച March 22, ഉച്ചകഴിഞ്ഞ് 3:15-ന് courtyard-ൽ വച്ച് Jesus Youth-ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാവരെയും ക്ഷണിക്കുന്നു.
  6. March 26 ചൊവ്വാഴ്ച, Awali Cathedral-ൽ വച്ച് വൈകുന്നേരം 7:00 മണിക്ക് ബിഷപ്പ് Aldo Berardi-യുടെ മുഖ്യകാർമ്മികത്വത്തിൽ Chrism Mass ഉണ്ടായിരിക്കുന്നതാണ്. ആയതിനാൽ, അന്നേ ദിവസം ഇവിടെ, തിരുഹൃദയ ദേവാലയത്തിൽ വൈകുന്നേരം വി.കുർബ്ബാനകളും മറ്റ് ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതല്ല. Cathedral-ലേക്ക് പോകുവാൻ വാഹനസൗകര്യം ആവശ്യമുള്ളവർക്കായി Art & Craft Center-ൽ നിന്നും വൈകുന്നേരം 6.00 മണി മുതൽ Bus സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
  7. Lenten Alms envelopes, നിങ്ങളുടെ സംഭാവനകളോടുകൂടി ഓശാന ഞായറാഴ്ചയ്ക്ക് മുൻപായി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
  8. Holy Door തീർത്ഥാടനം എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 7:00 മണിക്കുള്ള ഇംഗ്ലീഷ് ദിവ്യബലിക്കുശേഷം Awali Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ച് തീർത്ഥാടനം പൂർത്തിയാക്കുന്ന എല്ലാവർക്കും, മരിച്ച വിശ്വാസികളെ സമർപ്പിച്ച് തീർത്ഥാടനം പൂർത്തിയാക്കിയാൽ അവർക്കും പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.
  9. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന March 18 തിങ്കളാഴ്ച, വൈകുന്നേരം 7:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  10. വി. യൗസേപ്പിതാവിന്റെ തിരുനാൾ നമ്മുടെ സമൂഹം മാർച്ച് 19, ചൊവ്വാഴ്ച വൈകുന്നേരം 7:30-നുള്ള വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായി നടന്നുകൊണ്ടിരിക്കുന്ന ഒൻപത് ദിവസത്തെ നൊവേന, മാർച്ച് 18 തിങ്കളാഴ്ച സമാപിക്കുന്നതാണ്. തിരുനാൾ ദിവസം ജോസഫ് എന്നു പേരുള്ളവർക്കും മറ്റ് ആഗ്രഹമുള്ളവർക്കും കാഴ്ച സമർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിവസങ്ങളിൽ നേർച്ചയും നൊവേനയും ഏറ്റെടുത്ത് നടത്തുവാൻ താൽപര്യമുള്ളവർക്ക് അച്ചന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
  11. നമ്മുടെ സമൂഹത്തിന്റെ Service Ministry-യിൽ ചേർന്ന് ശുശ്രൂഷ ചെയ്യുവാൻ താത്പര്യമുള്ളവർ അച്ചന്റെ ഓഫീസുമായോ, Service Ministry അംഗങ്ങളെയോ ബന്ധപ്പെടുക.
  12. നമ്മുടെ സമൂഹത്തിന്റെ Charismatic Prayer എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 7:15 മുതൽ 8.30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. സ്തുതിപ്പ്, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നീ ശുശ്രൂഷകൾ ഉൾപ്പെടുന്ന ഈ പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Announcements- 08/03/2024

അറിയിപ്പുകൾ

 

  1. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം, March 11 തിങ്കൾ മുതൽ, March 14 വ്യാഴം വരെ, വൈകുന്നേരം 6:30 മുതൽ 9.30 വരെ Sacred Heart ദേവാലയത്തിൽവച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Fr. Antony, VC അച്ചൻ ആണ്. ഈ കുടുംബ നവീകരണ ധ്യാനത്തിൽ പങ്കെടുത്ത് നല്ല ഒരുക്കത്തോടെ വിശുദ്ധ വാരത്തിലേക്ക്‌ പ്രവേശിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ധ്യാനത്തിന്റെ സമയത്ത് മലയാളത്തിലുള്ള കുമ്പസാരം ഉണ്ടായിരിക്കുന്നതാണ്.
  2. വി. യൗസേപ്പിതാവിന്റെ തിരുനാൾ മാർച്ച് 19, ചൊവ്വാഴ്ച വൈകുന്നേരം 7:30-നുള്ള വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. ജോലിസംബന്ധമായ നിരവധി പ്രതിസന്ധികൾ നേരിടുന്ന ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത്, തിരുനാളിന് ഒരുക്കമായി ഒൻപത് ദിവസത്തെ നൊവേന, മാർച്ച് 10 ഞായറാഴ്ച വൈകുന്നേരം 7.00 മണിക്കുള്ള വി.കുർബ്ബാനയോടുകൂടി അരംഭിക്കുന്നതാണ്. വിശദ വിവരങ്ങൾ അടങ്ങിയ poster നമ്മുടെ സമൂഹത്തിൻറെ എല്ലാ ഗ്രൂപ്പുകളിലും ലഭ്യമാണ്. തിരുനാളിനും, നൊവേനദിവസങ്ങളിലും നേർച്ചയും സംഭാവനയും നൽകുവാൻ താൽപര്യമുള്ളവർക്ക് അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  3. അടുത്ത Pre-Baptism Seminar, മാർച്ച് 13 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.15 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  4. അടുത്ത Marriage Preparation Course, മാർച്ച് 15 വെള്ളിയാഴ്ച രാവിലെ45 മുതൽ വൈകുന്നേരം 5.00 മണിവരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ, പേരുകൾ മാർച്ച് 14-നു മുൻപായി Parish Office-ൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്.
  5. നിങ്ങൾക്കു ലഭിച്ചിരിക്കുന്ന Lenten Alms envelopes, സംഭാവനകളോടുകൂടി ഓശാന ഞായറാഴ്ചയ്ക്ക് മുൻപായി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
  6. നമ്മുടെ കുഞ്ഞുങ്ങൾ ഭക്തിയോടും ബഹുമാനത്തോടും കൂടി വിശുദ്ധ കുർബാന സ്വീകരിക്കാൻ, എല്ലാ മാതാപിതാക്കളും കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ആഭ്യർത്ഥിക്കുന്നു. കുട്ടികളുടെ ദിവ്യബലിസമയത്ത് ചില കുട്ടികൾ chewing gum വായിലിട്ട് വി. കുർബ്ബാന സ്വീകരിക്കുവാൻ വരുന്നു എന്നുള്ളത് തീർത്തും ഖേദകരമാണ്. വിശ്വാസത്തിലും ധാർമ്മിക മൂല്യങ്ങളിലും ബഹുമാനത്തോടെയുള്ള മനോഭാവം കുട്ടികളിൽ വളർത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു.
  7. ഇന്നത്തെ collection, Pontifical Institute of the Missionary Childhood, എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്. കുട്ടികൾക്ക് വേണ്ടി മാത്രമായുള്ള ഈ സ്ഥാപനത്തിൽ, നല്ല വിശ്വാസ തീഷ്ണതയിൽ വളരുന്ന കുട്ടികൾ അവരുടെ സാക്ഷ്യങ്ങളും അനുഭവങ്ങളും പങ്കിട്ടുകൊണ്ട് മറ്റ് കുട്ടികളെയും വിശ്വാസത്തിൽ വളരുവാൻ സഹായിക്കുന്നു.
  8. നമ്മുടെ Parish-ലെ Nurses മിനിസ്ട്രിയുടെ പ്രാർത്ഥനാ കൂട്ടായ്മ നാളെ, ശനിയാഴ്ച രാവിലെ 7:30 മുതൽ 9.30 വരെ Mother Church ൽ വച്ചു ബഹു. Antony അച്ചന്റെ നേതൃത്വത്തിൽ നടക്കുന്നതായിരിക്കും. ഇതിലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഇന്നത്തെ കുർബ്ബാനയ്ക്ക് കാഴ്ച സമർപ്പണം നടത്തിയതും, ഗാനങ്ങൾ ആലപിച്ചതും നമ്മുടെ സമൂഹത്തിലെ ജീസ്സസ് യൂത്ത് അംഗങ്ങളാണ്. Bahrain ജീസ്സസ് യൂത്തിന്റെ 15th വാർഷികത്തിന്റെ എല്ലാ ആശംസകളും നേരുന്നതോടൊപ്പം, അവരുടെ എല്ലാ ശുശ്രൂഷകൾക്കും പ്രത്യേകം നന്ദി പറയുന്നു.