Announcements – 26/01/2024
അറിയിപ്പുകൾ
- February 2 അടുത്ത വെള്ളിയാഴ്ച, ഈശോയുടെ സമർപ്പണതിരുന്നാൾ ആഘോഷിക്കുന്നു. അന്നേ ദിവസം ജേക്കബ് അച്ചന്റെ Ordination Anniversary ആണ്. വൈകുന്നേരം 5:00 മണിക്ക് Thanksgiving Mass ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
- അടുത്ത Pre-Baptism Seminar, February 7 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.15 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
- നമ്മുടെ Parish-ന്റെ ഈ വർഷത്തെ Family Day 2024, February 9th വെള്ളിയാഴ്ച, രാവിലെ 8:00 മുതൽ വൈകുന്നേരം 8.00 മണിവരെ Church compound-ൽ വച്ച് നടത്തപ്പെടുന്നു. വിവിധ Food stall, Cultural, Entertainment stage program-കളോടുകൂടി നടത്തപ്പെടുന്ന ഇതിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Family Day-യുടെ ഭാഗമായി 5 വയസ്സ് വരെയും 6 മുതൽ 10 വയസ്സ് വരെയും ഉള്ള കുട്ടികൾക്കായി Fancy Dress competition നടത്തുന്നു. രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും Parish നോട്ടീസ് ബോർഡിൽനിന്നും, Parish office-ൽ നിന്നും ലഭ്യമാണ്.
- Family Day-യുടെ അന്ന് English-ലുള്ള കുർബ്ബാനകൾ രാവിലെ00നും, 8.45നും വൈകുന്നേരം 5.00 മണിക്കും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മലയാളത്തിലുള്ള കുർബ്ബാന രാവിലെ 10.30-ന് ഉണ്ടായിരിക്കുന്നതാണ്. എല്ലാ കുർബ്ബാനകളും Our Lady of Arabia Auditorium-ത്തിൽ വച്ചായിരിക്കും നടക്കുക. ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം Al Zubara റോഡിൽ നിന്നും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
- ഈ വർഷത്തെ First Holy Communion, Parish Catechism കുട്ടികൾക്ക് April 5th വെള്ളിയാഴ്ചയും, Sacred Heart School കുട്ടികൾക്ക് April 12th വെള്ളിയാഴ്ചയും നടത്തപ്പെടുന്നു. സ്ഥൈര്യലേപനം April 19th വെള്ളിയാഴ്ചയായിരിക്കും നടത്തപ്പെടുക.
- ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ January 29, വരുന്ന തിങ്കൾ, പതിവുപോലെ വൈകുന്നേരം 7:30-ന് മലയാളത്തിലുള്ള കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
- നിറവ് എഡിറ്റോറിയൽ ടീമിന്റെ നേതൃത്വത്തിൽ നിറവ് 2024-നെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഓൺലൈൻ ആയി നടത്തുന്ന ഈ ക്വിസ് മത്സരം തുടർച്ചയായ 3 മാസങ്ങളിൽ (ജനുവരി, ഫെബ്രുവരി, മാർച്ച് ) നടത്തപ്പെടും. ജനുവരി മാസത്തെ ക്വിസ് മത്സരത്തിന്റെ ഓൺലൈൻ ലിങ്ക്, ഫാമിലി സെല്ലുകൾ വഴിയും വിവിധ മിനിസ്ട്രികൾ വഴിയും ലഭ്യമാണ്. ജനുവരി മാസത്തെ ക്വിസിൽ പങ്കെടുക്കേണ്ട അവസാന തിയതി ജനുവരി 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് നിറവ് 2024 എഡിറ്റോറിയൽ ടീമുമായി ബന്ധപ്പെടുക.
8.നമ്മുടെ സമൂഹത്തിന്റെ Service Ministry-യിൽ ചേർന്ന് പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർ അച്ചന്റെ office-മായോ, Service Ministry അംഗങ്ങളെയോ ബന്ധപ്പെടുക.