Announcements -28/04/2023
അറിയിപ്പുകൾ
- GCC-യിലെ രണ്ടു Vicariate-ലുള്ള എല്ലാ Capuchin വൈദികരുടെയും Annual Chapter Meeting മെയ് 8 മുതൽ 11 വരെ Abu Dhabi-യിൽ വച്ച് നടക്കുന്നു. ഈ മീറ്റിംഗിന്റെ വിജയത്തിനായി പ്രത്യേകം പ്രാർത്ഥിക്കാം.
- മെയ് ഒന്ന്, തിങ്കളാഴ്ച തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു.
- മെയ് മൂന്ന്, ബുധനാഴ്ച അപ്പസ്തോലന്മാരായPhilip-ന്റെയും, St. James-ന്റെയും തിരുനാൾ ആണ്.
- നമ്മുടെ Vicariate-ൽ ദീർഘകാലത്തെ സേവനത്തിനുശേഷം തിരികെ പോകുന്ന Bishop Paul Hinder-ന് യാത്ര അയപ്പ് നൽകുന്നതിന്റെ ഭാഗമായി, പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ഒരു Thanksgiving Mass മെയ് രണ്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6:30-ന് നടത്തപ്പെടുന്നതാണ്. തുടർന്ന് Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന Felicitation program-ലേക്കും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അന്നേ ദിവസം മറ്റ് Language Mass-കൾ ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിക്കുന്നു.
ഇതിനോടനുബന്ധിച്ച്, നമ്മുടെ Parish-ലെ എല്ലാ community-കളും കൂടി സംയുക്തമായി ഒരു Spiritual Bouquet പിതാവിന് നൽകുന്നതാണ്.
1. Fasting & Sacrifice
2. Visit to the Blessed Sacrament
3. Attending Holy Mass
4. Praying the Rosary
5. Short Prayers എന്നിവ ഉൾപ്പെടുന്ന ഈ Spiritual Bouquet-ക്കുവേണ്ടിയുള്ള നമ്മുടെ സംഭാവനകൾ April 30, ഞായറാഴ്ചയോടു കൂടി നൽകണമെന്ന് ആഭ്യർത്ഥിക്കുന്നു. - അടുത്ത Pre-Baptism Seminar, May 17 ബുധനാഴ്ച, 7.15 pm മുതൽ 8:15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
- Jesus Youth-ന്റെ Middle East Conference, May 5 മുതൽ 7 വരെ Awali Cathedral-ൽ വച്ച് നടത്തപ്പെടുന്നു. ഈ conference-ന് പങ്കെടുക്കുന്നവർക്കായി, നിങ്ങളുടെ വീടുകളിൽ മൂന്ന് ദിവസത്തെ താമസ സൗകര്യം നൽകുവാൻ സാധിക്കുന്നവർക്ക് ഇനിയും അതിനുള്ള അവസരം ഉണ്ട്. താൽപര്യമുള്ളവർ പുറത്തുള്ള Help Desk-മായി ബന്ധപ്പെടുക.
- പ്രതീക്ഷ 2023
മെയ് ദിനത്തോടനുബന്ധിച്ച് ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിലെ വിവിധ തലങ്ങളിൽ ജോലിചെയ്യുന്നവർക്കായി പ്രതീക്ഷ 2023 എന്ന ഒരു ഏകദിന പോഗ്രാം മെയ് ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ 9:00 മുതൽ ഉച്ച കഴിഞ്ഞ് 4.00 മണി വരെ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. വി.കുർബ്ബാന, സ്തുതിപ്പ്, മാനസികാരോഗ്യം കാത്തു സൂക്ഷിക്കുന്നതിനുള്ള ശില്പശാല, നോർക്ക ഗൈഡ്ലൈൻസ് & രജിസ്ട്രേഷൻ, സൗജന്യ ഹെൽത്ത് ചെക്കപ്പ്, ഗെയിംസും സമ്മാനങ്ങളും, Breakfast & Lunch, ഗാനവിരുന്ന് എന്നിവ ഉൾപ്പെടുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ, BMCC-യുടെ വിവിധ ഗ്രൂപ്പുകളിൽനിന്നും ലഭിക്കുന്ന ലിങ്ക് വഴി online ആയോ, പുറത്തുള്ള counter-ലോ രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിമിതമായ സീറ്റകൾ മാത്രമുള്ള ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. - ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിലെ Awali Community-യുടെ വാർഷികത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ May 4, അടുത്ത വ്യാഴാഴ്ച വൈകുന്നേരം 7:00 മണിമുതൽ നടത്തപ്പെടുന്നു. മൂന്നു വർഷത്തിനു ശേഷം നടത്തപ്പെടുന്ന ഈ വാർഷികാഘോഷങ്ങളിലേക്കും തുടർന്നുള്ള സ്നേഹവിരുന്നിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
- Nurses Day-യോട് അനുബന്ധിച്ച് മെയ് 12ആം തിയതി വെള്ളിയാഴ്ച വൈകുന്നേരം 7:00-ക്കുള്ള കുർബ്ബാനയിൽ നമ്മുടെ സമൂഹത്തിലെ എല്ലാ നേഴ്സ്മാരെയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായിക്കും എന്ന് ഓർമിപ്പിക്കുന്നു. അന്നേ ദിവസം എല്ലാ നേഴ്സസ് സഹോദരങ്ങൾക്കും കാഴ്ചസമർപ്പണത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
- നഴ്സസ് മിനിസ്ട്രിയുടെ ഈ വർഷത്തെ “Great Call” മെയ് മാസം 20ആം തിയതി ശനിയാഴ്ച രാവിലെ 8:30 മുതൽ ഉച്ചകഴിഞ്ഞ് 4.00 വരെ സോഷ്യൽ ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. Dr. ജോൺ ദാസ് ആണ് ലീഡ് ചെയ്യുന്നത്. ഇതിനുള്ള രെജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു. BD: 2/- രെജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതാണ്. എല്ലാ നഴ്സസ് സഹോദരി സഹോദരങ്ങളും ഇതിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കണമെന്ന് പ്രത്യേകം താല്പര്യപ്പെടുന്നു.
- നമ്മുടെ Parish-ലെ മലയാളം Catechism പഠിക്കുന്ന കുട്ടികളുടെ First Holy Communion അടുത്ത വെള്ളിയാഴ്ച മെയ് 5, വൈകുന്നേരം 7:00 മണിക്കുള്ള മലയാളം കർബ്ബാനയോടുകൂടി നൽകപ്പെടുന്നതാണ്. ഈ ദിവ്യബലിയിൽ പങ്കെടുത്ത് എല്ലാ കുട്ടികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം.
12. നമ്മുടെ ഇടവകയിലെ grade 1 മുതൽ 12 വരെയുള്ള കുട്ടികൾക്കായി Kids & Teens Conference എന്ന ഒരു program July 1st, 2nd & 3rd ദിവസങ്ങളിലായി നടത്തപ്പെടുന്നതാണ്. നിങ്ങളുടെ അവധിക്കാലം ഈ Conference-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു. Registration-നും മറ്റ് വിശദവിവരങ്ങളും Parish Notice Board-ൽ ലഭ്യമാണ്.