BMCC Announcement

Announcements-10/03/2023

അറിയിപ്പുകൾ

  1. March 12th Sunday, നമ്മുടെ Parish Priest, Xavier അച്ചന്റെ Birthday ആണ്. അന്ന് വൈകുന്നേരം30-ന് ഒരു Thanksgiving Mass ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കുവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
  2. Northern Vicariate-ന്റെ നിയുക്ത ബിഷപ്പ്, മോൺസിനോർ Aldo Berardi-യുടെ Episcopal Ordination March 18th, ശനിയാഴ്ച രാവിലെ00 മണിക്ക് Awali Cathedral-ൽ വച്ച് നടത്തപ്പെടുന്നു. ഈ ചടങ്ങിന് ഒരുക്കമായുള്ള Episcopal Ordination Prayer Service, March 17 വെള്ളിയാഴ്ച വൈകുന്നേരം 7.00 മുതൽ 8.00 മണിവരെ Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. March 19, ഞായറാഴ്ച വൈകുന്നേരം 5.30-ന് Episcopal Ordination-ന്റെ നന്ദിയർപ്പിച്ചുള്ള Thanksgiving Mass, Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. ഈ ചടങ്ങുകളിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതോടൊപ്പം, നമ്മുടെ പ്രാർത്ഥനകളിൽ പ്രത്യേകം ഓർക്കുകയും ചെയ്യാം.
  3. അടുത്ത Marriage Preparation Course, March 24 വെള്ളിയാഴ്ച രാവിലെ45 മുതൽ വൈകുന്നേരം 5.00 മണിവരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ March 22-നു മുൻപായി Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  4. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 21, 22, 23 – ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം30 മുതൽ 9.30 വരെ Sacred Heart ദേവാലയത്തിൽ വച്ചും March 24, 25, 26 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ 9.30 വരെ Awali Cathedral Church-ൽ വച്ചും നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് Tabor Divine Retreat Centre-ൽ നിന്നുള്ള ബഹുമാനപ്പെട്ട Peter Vellara – V C അച്ചനാണ്. ഈ ധ്യാനത്തിൽ പങ്കെടുത്ത് നല്ല ഒരുക്കത്തോടെ വിശുദ്ധ വാരത്തിലേക്ക്‌ പ്രവേശിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  5. ഇംഗ്ലീഷിലുള്ള Lenten Retreat മാർച്ച് 27, തിങ്കൾ മുതൽ മാർച്ച്‌ 30, വ്യാഴം വരെ Sacred Heart Church-ൽ വച്ച് വൈകുന്നേരത്തെ ഇംഗ്ലീഷ് കർബ്ബാനയ്ക്കുശേഷം നടത്തപ്പെടുന്നു.
  6. വി. യൗസേപ്പിതാവിന്റെ തിരുനാൾ മാർച്ച് 19, ഞായറാഴ്ച വൈകുന്നേരം 00 മണിക്ക് ആഘോഷിക്കുന്നു. Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്ന തിരുന്നാൾ കുർബ്ബാനയ്ക്കു ശേഷം നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം ആഗ്രഹമുള്ള എല്ലാവർക്കും കാഴ്ച സമർപ്പണത്തിനുള്ള സൗകര്യം കുർബ്ബാനയുടെ തുടക്കത്തിൽ ഉണ്ടായിരിക്കുന്നതാണ്.
  7. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന March 13, തിങ്കളാഴ്ച വൈകുന്നേരം30-ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  8. ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിലെ എല്ലാ Zonal Leaders, Zonal Intercession & Christeen Incharge, Family Cell Leaders, Asst. Leaders എന്നിവരുടെ ഒരു മീറ്റിംഗ് അടുത്ത വെള്ളിയാഴ്ച, മാർച്ച് 17 രാവിലെ30 മുതൽ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും പക്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
  9.  നമ്മുടെ സമൂഹത്തിലെ Christeen Ministry-യിൽ പുതിയതായി ചേരുവാൻ താൽപര്യമുള്ള             കുട്ടികളിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഇതിനായുള്ള online registration link വിവിധ Family Cell, Ministry group-കളിൽ ലഭ്യമാണ്. അവസാന തീയതി March 20 ആണ്. കൂടുതൽ വിവരങ്ങൾക്കായി Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടുക.

 

Announcements 03/03/2023

അറിയിപ്പുകൾ

 

  1. നമ്മുടെ ഇടവകയിൽ 7 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം Charbel അച്ചൻ സ്വന്തം Province-ലേക്ക് തിരികെ പോകുകയാണ്. ഇതിനോടനുബന്ധിച്ച് March 9th, വ്യാഴാഴ്ച വൈകുന്നേരം30ന് Charbel അച്ചന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന Farewell കുർബ്ബാനയിൽ പങ്കെടുത്ത് അച്ചന്റെ എല്ലാ നിയോഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. തുടർന്ന് Our Lady of Arabia Auditorium-ത്തിൽ വച്ച് ഒരു Felicitation program-ഉം ഉണ്ടായിരിക്കുന്നതാണ്.
  2. നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചകളിൽ15-ന് Sacred Heart ദേവാലയത്തിൽ വച്ചും ഞായറാഴ്ചകളിൽ 6.15-ന് Our Lady of Arabia Auditorium-ത്തിൽ വച്ചും മലയാളത്തിലുള്ള കുരിശിന്റെ വഴി ഉണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴി എല്ലാ ബുധനാഴ്ചകളിൽ 6.20-നും, വെള്ളിയാഴ്ചകളിൽ 4.15-നും courtyard-ൽ വച്ച് നടത്തപ്പെടുന്നു.
  3. അടുത്ത Pre-Baptism Seminar, March 8 ബുധനാഴ്ച, 7.15 pm മുതൽ15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  4. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന March 13, തിങ്കളാഴ്ച വൈകുന്നേരം30-ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  5. ആദ്യകുർബ്ബാന സ്വീകരിച്ച കുട്ടികൾക്ക് Parish-ന്റെ English Altar Servers Ministry-യിൽ ചേരുവാൻ അവസരമുണ്ട്. ഇതിനായി പൂരിപ്പിക്കേണ്ട online registration form-ന്റെ link, Sacred Heart Church website-ൽ ലഭ്യമാണ്. അവസാന തീയതി March 15 ആണ്.

Announcements 24/02/2023

അറിയിപ്പുകൾ

 

  1. അടുത്ത വെള്ളിയാഴ്ച March 3, മാസാദ്യ വെള്ളിയാഴ്ചയാണ്. Parish-ന്റെ Holy Hour ഉച്ചകഴിഞ്ഞ്45-ന് Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് 4.15-ന് ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴിയും Church compound-ൽ വച്ച് നടത്തപ്പെടുന്നതാണ്.
  2. നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും15-ന് Sacred Heart ദേവാലയത്തിൽ വച്ചും ഞായറാഴ്ചകളിൽ 6.15-ന് Our Lady of Arabia Auditorium-ത്തിൽ വച്ചും മലയാളത്തിലുള്ള കുരിശിന്റെ വഴി നടത്തപ്പെടുന്നതാണ്. ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴി എല്ലാ ബുധനാഴ്ചകളിൽ 6.15-നും, വെള്ളിയാഴ്ചകളിൽ 4.15-നും courtyard-ൽ വച്ച് നടത്തപ്പെടുന്നു.
  3. Lenten Alms envelopes, ഇതുവരെ ലഭിക്കാത്തവർക്ക് Parish office-ൽ നിന്നും ലഭ്യമാണ്. നിങ്ങളുടെ സംഭാവനകളോടുകൂടിയ കവറുകൾ ഓശാന ഞായറാഴ്ചയ്ക്ക് മുൻപായി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
  4. അടുത്ത Pre-Baptism Seminar, March 8 ബുധനാഴ്ച, 7.15 pm മുതൽ15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.

5. ഈ മാസത്തെ അവസാനത്തെ തിങ്കളാഴ്ചയായ February 27-ന്, പതിവുപോലെ വൈകുന്നേരം       7.30-ന് മലയാളത്തിലുള്ള കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Announcements -17/02/2023

അറിയിപ്പുകൾ

  1. വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി തിങ്കൾ, വിഭൂതി ബുധൻ, Feb 20, 22 തീയതികളിൽ ആണ്. February 20, തിങ്കളാഴ്ച മലയാളത്തിലുള്ള കുർബ്ബാനയും ചാരം വെഞ്ചിരിക്കലും വൈകുന്നേരം30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. February 22, ബുധനാഴ്ച മലയാളത്തിലുള്ള തിരുകർമ്മങ്ങൾ വൈകുന്നേരം 8.30-ന് ആയിരിക്കും എന്നറിയിക്കുന്നു.
  2. February 22, Ash Wednesday ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ രാവിലെ30-നും, 7.00-നും വൈകുന്നേരം 5.30-നും 7.00-നും Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  3. നോമ്പുകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും15-ന് Sacred Heart ദേവാലയത്തിൽ വച്ചും ഞായറാഴ്ചകളിൽ 6.15-ന് Our Lady of Arabia Auditorium-ത്തിൽ വച്ചും മലയാളത്തിലുള്ള കുരിശിന്റെ വഴി നടത്തപ്പെടുന്നതാണ്. ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴി എല്ലാ ബുധനാഴ്ചകളിൽ 6.15-നും, വെള്ളിയാഴ്ചകളിൽ 4.15-നും courtyard-ൽ വച്ച് നടത്തപ്പെടുന്നു.
  4. Lenten alms envelopes, Ash Wednesday വിതരണം ചെയ്യുന്നതാണ്. നിങ്ങളുടെ സംഭാവനകളോടുകൂടിയ കവറുകൾ ഓശാന ഞായറാഴ്ചയ്ക്ക് മുൻപായി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
  5. നമ്മുടെ സമൂഹത്തിലെ Christeen Ministry-യിൽ പുതിയതായി ചേരുവാൻ താൽപര്യമുള്ള കുട്ടികളിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഇതിനായുള്ള online registration link വിവിധ Family Cell, Ministry group-കളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടുക.
  6. Joseph Ministry-യുടെ ഈ മാസത്തെ Prayer മീറ്റിംഗ് അടുത്ത വെള്ളിയാഴ്ച February 24-ന് വൈകുന്നേരം 4.00 മണിമുതൽ Class Room വച്ച് നടത്തപ്പെടുന്നു. എല്ലാ St. Joseph Ministry അംഗങ്ങളെയും ഈ മീറ്റിംഗിലേക്ക് ക്ഷണിക്കുന്നു.

ANNOUNCEMENTS -10/02/2023

 

അറിയിപ്പുകൾ

  1. നമ്മുടെ Family Day 2023, കഴിഞ്ഞ വെള്ളിയാഴ്ച വളരെ മനോഹരമായിട്ട് നടന്നു. അനുകൂലമായ കാലാവസ്ഥ നൽകി അനുഗ്രഹിച്ച ദൈവത്തിനു നന്ദിപറയുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകമായി Core Group, Ministry Leaders, Family Ministry, Family Cell Zonal Leaders, Family Cell Leaders, Family Cell Members, Jesus Youth മറ്റ് പല വിധത്തിൽ സഹായിച്ച എല്ലാ കുടുംബങ്ങൾക്കും വ്യക്തികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
  2. February 11, നാളെ ശനിയാഴ്ച ലൂർദ് മാതാവിന്റെ തിരുനാളും ആഗോള രോഗി ദിനവുമാണ്. എല്ലാ രോഗികൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതോടൊപ്പം രോഗികളെ ശുശ്രൂഷിക്കുന്നവർക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം.
  3. വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള Ash Monday, Ash Wednesday, Feb 20, 22 തീയതികളിൽ ആണ്. കുർബ്ബാനയുടെ സമയക്രമങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. വിഭൂതിയ്ക്കുള്ള ചാരം തയ്യാറാക്കുന്നതിന് നിങ്ങളുടെ കൈവശമുള്ള കഴിഞ്ഞ വർഷത്തെ കുരുത്തോലകൾ February 18-നു മുൻപായി Main Church-നു മുൻപിൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  4. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന Feb 13, തിങ്കളാഴ്ച വൈകുന്നേരം30 ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  5. ഇന്ന് കുർബ്ബാനയ്ക്ക് കാഴ്ച സമർപ്പണം നടത്തിയത് Bab-al-Bahrain-നിലുള്ള Lourd Matha കുടുംബകൂട്ടായ്മയാണ്. അവരുടെ കൂട്ടായ്മയുടെ മദ്ധ്യസ്ഥയായ ലൂർദ് മാതാവിന്റെ തിരുനാൾ ആംശസകൾ നേരുന്നു.

ANNOUNCEMENTS-5/2/2023

അറിയിപ്പുകൾ

  1. നമ്മുടെ Parish Priest, Xavier അച്ചൻ February 8 മുതൽ 28 വരെ അവധിയിലായിരിക്കും.
  1. അടുത്ത വെള്ളിയാഴ്ച January 10, മാസാദ്യ വെള്ളിയാഴ്ചകളിൽ നടത്താറുള്ള Parish-ന്റെ Holy Hour ഉച്ചകഴിഞ്ഞ് 3.45ന് Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  2. അടുത്ത Pre-Baptism Seminar, Feb 8 ബുധനാഴ്ച, 7.15 pm മുതൽ 8.15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  3. വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള Ash Monday, Ash Wednesday, Feb 20, 22 തീയതികളിൽ ആണ്. കുർബ്ബാനയുടെ സമയക്രമങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. നിങ്ങളുടെ കൈവശമുള്ള പഴയ കുരുത്തോലകൾ February 18-നു മുൻപായി പള്ളിയിൽ എത്തിച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു.
  4. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന Feb 13, തിങ്കളാഴ്ച വൈകുന്നേരം 7.30 ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിലോ, Jesus Youth Help Deskലോ നൽകാവുന്നതാണ്.
  5. നമ്മുടെ Family Day 2023, Feb 3, കഴിഞ്ഞ വെള്ളിയാഴ്ച വളരെ മനോഹരമായിട്ട് നടന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകമായി Core Group, Family Ministry, Family Cell Zonal Leaders, Family Cell Leaders, Family Cell Members, Jesus Youth മറ്റ് പല വിധത്തിൽ സഹായിച്ച എല്ലാ കുടുംബങ്ങൾക്കും വ്യക്തികൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു. എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ANNOUNCEMENTS – 02-09-2018

  1. നിറവ് 2019 ലേക്കുള്ള കവിതകളും ലേഖനങ്ങളും കൃതികളും ക്ഷണിക്കുന്നു. അച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.
  2. Catechism Fun day 2018 – 9th Nov, വെള്ളിയാഴ്ച ആഘോഷിക്കുന്നു. Games & Food Stall ഉണ്ടായിരിക്കുന്നതാണ്. Catechism കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ നവംബർ 16 നു നടത്തപ്പെടുന്നു.
  3. Awali family Day, നവംബർ 16 നു അവാലിയിൽ വച്ച് നടത്തപ്പെടുന്നു. സാധിക്കുന്ന എല്ലാവരും സംബന്ധിക്കണമെന്ന് അറിയിക്കുന്നു.
  4. മലയാളം കമ്മ്യൂണിറ്റിയുടെ വാർഷീക ധ്യാനം നവംബർ 19 മുതൽ 22 വരെ നടത്തപ്പെടുന്നു. നേതൃത്വം നൽകുന്നത് ഫാ. ജേക്കബ് മഞ്ഞളി
  5. “The Greatest Call”, നേഴ്സസ് മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള “National Nurses Conference” നവംബർ 17 നു രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ നടത്തപ്പെടുന്നു. പാരിഷിലെ എല്ലാ കമ്മ്യൂണിറ്റിയിലെയും നേഴ്സസ് സഹോദരങ്ങളെ ഉൾപ്പെടുത്തി ഇംഗ്ലീഷിൽ ആയിരിക്കും conference നടത്തപ്പെടുക. റെജിസ്ട്രേഷൻ ഫീസ് 2 BD.
  6. ബിബ്ലിയ 2018 – ബൈബിൾ ക്വിസ് നവംബർ 20 നു വൈകിട്ടു 4.30 നു സോഷ്യൽ ഹാളിൽ വച്ച് പ്രാഥമിക പരീക്ഷ നടത്തപ്പെടുന്നു. No Age Limit.

    പഠിക്കേണ്ട ഭാഗങ്ങൾ
    1, 2 ദിനവൃത്താന്തം (പഴയനിയമം)
    വി. മാർക്കോസിന്റെ സുവിശേഷം
    1, 2 തെസ്സലോനിക്ക (പുതിയനിയമ ലേഖനങ്ങൾ )

  7. ക്രിസ്റ്റീൻ ബിബ്ലിയ-2018 – കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് മത്സരം ഡിസംബർ 16 നു നടത്തപ്പെടുന്നു.

    പഠിക്കേണ്ട ഭാഗങ്ങൾ
    6 വയസു മുതൽ 8 വയസു വരെ: രൂത്ത്, യോനാ
    9 വയസു മുതൽ 12 വയസു വരെ: ഉല്പത്തി
    13 വയസു മുതൽ 18 വയസു വരെ: 1 രാജാക്കന്മാർ, യോഹന്നാൻ

ANNOUNCEMENTS –07-09-2018

  1. അടുത്ത വെള്ളിയാഴ്ച (14th Sept) വി.കുരിശിൻറെ തിരുന്നാൾ ആയിരിക്കും. (Feast of Exaltation of the Cross) . രാവിലെ 8.45 നുള്ള ഇംഗ്ലീഷ് കുർബാന Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
  2. അടുത്ത baptism preperation course, 12th Sept 6.30PM St. Clairs ഓഡിയോ വീഡിയോ റൂമിൽ വച്ച് നടത്തപ്പെടുന്നു.
    പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Bible കൊണ്ടുവരണം. കുട്ടികളെ കൊണ്ടുവരേണ്ടതില്ല.
  3. Catechism Classes for Std. 4 to 12 begin on 14th September 2018
    • Std 4 & 5 – Class from 7.30am to 8.40am followed by Youth Mass in Sacred Heart Church.
    • Std 6 to 12 – Mass at 8:45am followed by class till 11:20am (only on 14th September 2018)


    Catechism Classes for Std. 1 to 3 begin on 21st September 2018

    • Std 1 & 2 – Liturgy of the Word (CLOTW) in Padre Pio Hall at 8:45am followed by Class until 11:15am
    • Std 3 – Children Mass at 8:45am in Our Lady of Arabia Auditorium followed by Class till 11:15am
    • Std 6 to 12 will have classes at 8:45am followed by Youth Mass in Sacred Heart Church at 10:30am

  4. 4th ISAO കോൺഫറൻസ് അബുദാബിയിലുള്ള Ras Al Khaima യിൽ വച്ച് Nov 30 മുതൽ Dec 2 വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ Sep 17 നു മുൻപായി അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ് . അപേക്ഷാ ഫോം പാരിഷ് ഓഫീസിൽ നിന്നും religiouse counteril നിന്നും ലഭ്യമാണ്.
  5. നിറവ് 2019 ലേക്കുള്ള കവിതകളും ലേഖനങ്ങളും കൃതികളും ക്ഷണിക്കുന്നു. അച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.
  6. Sept-മാസത്തെ Birthday & Wedding Anniversary കുർബാന 17th Sept (തിങ്കൾ) 7.00 AM നു നടത്തപ്പെടുന്നു.പേരുകൾ അച്ചന്റെ ഓഫീസിൽ ഏൽപ്പിക്കാവുന്നതാണ്.
  7.  അടുത്ത വ്യാഴം(13th Sept) Tamil Community വേളാങ്കണ്ണി മാതാവിൻറെ തിരുന്നാൾ ആഘോഷിക്കുന്നതുകൊണ്ട് മലയാളത്തിൽ ഉള്ള മധ്യസ്ഥ പ്രാർത്ഥനയും ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതല്ല.

ANNOUNCEMENTS –16-03-2018

  1. Parish നോമ്പുകാല ധ്യാനങ്ങൾ
    1. English Retreat – 19 March – 22 March
    2. Malayalam Retreat – 24 March – 27 March. Both retreats leads by Rev. Fr. Joseph Edattu (Divine Potta Team member, UK)
  2. English ധ്യാനം നടക്കുന്നതിനാൽ March 19, 20, 21 ദിവസങ്ങളിൽ മലയാളം കുർബാന Our Lady of Arabia Auditoriam ത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
  3. നോമ്പുകാല കുമ്പസാരംഎല്ലാ ദിവസവും രാവിലെ 9 AM മുതൽ 12 PM വരെ .
    വൈകിട്ട് 5 PM മുതൽ 9 PM വരെ.
    വെള്ളിയാഴ്ച വൈകിട്ട് മാത്രമേ കുമ്പസാരം ഉണ്ടാവുകയുള്ളു.
    വ്യാഴാഴ്ച അവാലിയിൽ ശുശ്രൂഷ ഉള്ളതുകൊണ്ട് വൈകിട്ട് കുമ്പസാരം ഉണ്ടാവുകയില്ല.
  4.  BMCC യുടെ നേതൃത്വത്തിലുള്ള വിശുദ്ധ നാട് സന്ദർശനം ജൂലൈ 5 ന് ആയിരിക്കും.10 ദിവസത്തെ trip ആണ്. Jordan, Palestine, Israel & Egypt ആയിരിക്കും സന്ദർശിക്കുക .
  5. ദുഃഖ വെള്ളിയച്ചയിലെ നേർച്ചക്കായി അരിയും പയറും sponsor ചെയ്യാൻ ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.
  6. Christeen Retreat 2018 – 30 June –  July, By LOGOS Retreat Center, Bangalore.
  7. CBSE exam കഴിഞ്ഞിരിക്കുന്ന 4th ക്ലാസ് മുതലുള്ള കുട്ടികളുടെ text book നിങ്ങൾക്കാവശ്യമില്ലെങ്കിൽ നാളെ മുതൽ kindergarten ന്റെ മുൻപിൽ വയ്ക്കുന്ന ബോക്സിൽ നിക്ഷേപിക്കേണ്ടതാണ്. text book വാങ്ങിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ഇതു വലിയ സഹായകമായിരിക്കും.

ANNOUNCEMENTS – 02-03-2018

  1. അടുത്ത Baptism Preparation Course 14th March വൈകിട്ട് 6.30 നു St. Claire Audio Video Room ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുന്നവർ ബൈബിൾ കൊണ്ടുവരണം. കുട്ടികളെ കൊണ്ടുവരുവാൻ പാടുള്ളതല്ല.
  2. അടുത്ത Marriage Preparation Course 16th March വെള്ളിയാഴ്ച St. Dominic Savio Hall ൽ വച്ച് രാവിലെ 7.30 മുതൽ 5.00 PM വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 14 നു മുൻപായി baptism certificate മായി അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു പാരിഷ് ഓഫീസിൽ ഏല്പിക്കേണ്ടതാണ്. കോഴ്സ് ഫീ – BD 5/-
  3. സ്ഥൈര്യലേപനം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്കായി മാർച്ച് 16 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ വൈകിട്ട് 4 വരെ St. Claire Audio Video Room ൽ വച്ച് ഒരു കോഴ്സ് നടത്തപ്പെടുന്നു. ഇതിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ baptism certificate & holy communion certificate കൊണ്ടു വരേണ്ടതാണ്. course fee is BD. 7/-
  4. Parish നോമ്പുകാല ധ്യാനങ്ങൾ
    1. English Retreat – 19 March – 22 March
    2. Malayalam Retreat – 24 March – 27 March. Both retreats leads by Rev. Fr. Joseph Edattu (Divine Potta Team member, UK)
  5. Christeen Retreat 2018 – 30 June –  July, By LOGOS Retreat Center, Bangalore.
  6. വി.യൗസേഫ് പിതാവിൻ്റെ തിരുന്നാൾ മാർച്ച് 19 നു കൊണ്ടാടുന്നു. അതിനു ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന മാർച്ച് 11 മുതൽ 19 വരെ ആയിരിക്കും നടത്തപ്പെടുക. നേർച്ച നൽകാൻ താല്പര്യമുള്ളവർ അച്ചന്റെ ഓഫീസിൽ ഏൽപ്പിക്കുക.
  7. അടുത്ത വെള്ളിയാഴ്ച മാർച്ച് 9 നു എല്ലാ Family Cell leaders/Zonal leaders ന്റെയും ഒരു prayer meeting രാവിലെ രാവിലെ 11.30 മുതൽ 2 മണി വരെ preaching ministry യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാ  Family Cell leaders ഉം നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
  8. 2014 ൽ ജനിച്ച കത്തോലിക്കാരായ കുട്ടികൾക്കായി LKG യിലേക്ക് Sacred Heart School Admission ക്ഷണിക്കുന്നു. Registration Form മനാമയിലെ kindergarten നിൽ നിന്നും മാർച്ച് 5 മുതൽ 7 വരെ രാവിലെ 8.30 മുതൽ 10.30 വരെ ലഭ്യമാണ്. Form വാങ്ങാൻ വരുന്നവർ കുട്ടികളുടെ CPR കൊണ്ടുവരേണ്ടതാണ്.
  9. BMCC യുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിശുദ്ധ നാട് സന്ദർശനം ജൂലൈ 5 നു ആയിരിക്കും. 10 ദിവസത്തെ trip ആണ്. Jordan/Palastine/Israel എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നതാണ്. പോകാൻ ആഗ്രഹിക്കുന്നവർക്ക് Registration Form അച്ചന്റെ ഓഫീസിൽ നിന്നും ലഭ്യമാണ്.
  10. പുതിയതായി Bab-Al-Bahrain ൽ Family Cell രൂപികരിച്ചു.  Lourde Matha Family Cell. ചേരാൻ ആഗ്രഹിക്കുന്നവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.
  11. അടുത്ത Birthday/Wedding Anniversary കുർബാന മാർച്ച് 12 നു ആയിരിക്കും. പേര് നല്കാനുള്ളവർ അച്ഛന്റെ ഓഫീസിൽ ഏൽപ്പിക്കുക.