Announcements – 02/06/2023
അറിയിപ്പുകൾ
- ഈശോയുടെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ ജൂൺ 9, 10, 11 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.
- നമ്മുടെ ഇടവകയുടെ തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ June 16 വെള്ളിയാഴ്ച രാവിലെ 8:45-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. നിങ്ങളുടെ ഭവനങ്ങളിലുള്ള തിരുഹൃദയത്തിന്റെ രൂപങ്ങളും, ഫോട്ടോകളും ഈ കുർബ്ബാനയുടെ സമയത്ത് വെഞ്ചിരിക്കുവാനായി കൊണ്ടുവരാവുന്നതാണ്.
തിരുനാളിന് ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് June 6 ചൊവ്വാഴ്ച 6.30-ന് നടത്തപ്പെടുന്നതാണ്. വിവിധ കമ്യൂണിറ്റികളുടെ നേതൃത്വത്തിൽ, തിരുനാളിന് ഒരുക്കമായുള്ള നൊവേന June 7 ബുധനാഴ്ച മുതൽ ആരംഭിക്കുന്നു. നമ്മുടെ മലയാളി സമൂഹത്തിന്റെ നൊവേന June 10 ശനിയാഴ്ചയാണ്. തിരുനാൾ ദിനമായ ജൂൺ 16-ന്, നമ്മുടെ ഇടവകയിലെ വിവിധ കമ്മ്യൂണിറ്റികളുടെയും, മിനിസ്ട്രികളുടെയും നേതൃത്വത്തിൽ ഒരു Mini Family Day രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു.
അന്നേ ദിവസം, മലയാളത്തിലുള്ള കുർബ്ബാന രാവിലെ 10.30-ന് ആയിരിക്കും എന്നറിയിക്കുന്നു. വൈകുന്നേരം 7.00-മണിക്കുള്ള മലയാളം കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല. തിരുഹൃദയത്തിന്റെ നൊവേന നടക്കുന്ന ദിവസങ്ങളിൽ വിവിധ സമൂഹങ്ങളുടെ ഇടദിവസങ്ങളിലുള്ള Language കുർബ്ബാനകൾ ഉണ്ടായിരിക്കുന്നതല്ല.
അതോടൊപ്പം, June 6 & 13, ചൊവ്വാഴ്ച ദിവസങ്ങളിൽ വി.അന്തോണീസിന്റെ നോവേനയും, June 7 & 14 ബുധനാഴ്ച ദിവസങ്ങളിൽ മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതല്ല. June 7 & 14 ബുധനാഴ്ച ദിവസങ്ങളിൽ വൈകുന്നേരം 6.30-ക്കുള്ള ഒരു കുർബ്ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നറിയിക്കുന്നു. വിശദവിവരങ്ങൾ Parish Notice Board-ൽ ലഭ്യമാണ്. - അടുത്ത Pre-Baptism Seminar, June 14 ബുധനാഴ്ച, 7.15 pm മുതൽ 8:15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
- നമ്മുടെ ഇടവകയിലെ POSA (Poor of St. Antony) മിനിസ്ട്രി അവരുടെ മദ്ധ്യസ്ഥനായ വി. അന്തോണിസിന്റെ തിരുനാൾ ജൂൺ 20, ചൊവ്വാഴ്ച വൈകുന്നേരം 6:30-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. അന്നേ ദിവസം താൽപര്യമുള്ള എല്ലാവർക്കും കർബ്ബാനയുടെ തുടക്കത്തിൽ കാഴ്ച സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കും.
- June 9, അടുത്ത വെള്ളിയാഴ്ച നമ്മുടെ Parish-ലെ Catechism-ത്തിന്റെ അവസാന ദിവസമാണ്. അന്നേ ദിവസം, രാവിലെ 8:45-നുള്ള ഇംഗ്ലീഷ് കുർബ്ബാന Our Lady of Arabia Auditorium-ത്തിൽ വച്ചായിരിക്കും നടക്കുക എന്നറിയിക്കുന്നു.
- നമ്മുടെ ഇടവകയിൽ catechism പഠിക്കുന്ന കുട്ടികൾക്കായി, July 1st, 2nd & 3rd ദിവസങ്ങളിൽ നടക്കുന്ന One Direction എന്ന summer special പ്രോഗ്രാമിൽ എല്ലാ കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. നിങ്ങളുടെ അവധിക്കാലം ഈ Conference-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു.
- നമ്മുടെ സമൂഹത്തിൻറെ മലയാളത്തിലുള്ള പെന്തക്കുസ്താ Night Vigil ജൂൺ 8, അടുത്ത വ്യാഴാഴ്ച വൈകുന്നേരം 7:30 മുതൽ രാത്രി 12.00 മണി വരെ നടത്തപ്പെടുന്നു. ഈ Night Vigil-ന്റെ വിജയത്തിനായി എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ഇതിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- തിരുഹൃദയത്തിന്റെ തിരുനാളിന് ഒരുക്കമായുള്ള പാരീഷിന്റെ കുർബ്ബാനയും നൊവേനയും ഉള്ളതിനാൻ, ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന മൂന്നാമത്തെ തിങ്കളാഴ്ചയായ ജൂൺ 19-ന് ആയിരിക്കും നടത്തപ്പെടുക.
- Nurses Ministry-യുടെ ആദ്യശനിയാഴ്ചയിലുളള Adoration നാളെ ജൂൺ മൂന്നാം തിയതി രാവിലെ 7:30 മുതൽ 9.00 മണി വരെ Mother church-ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാ Nurses സഹോദരങ്ങളെയും ക്ഷണിക്കുന്നു.
- നമ്മുടെ സമൂഹത്തിലെ എല്ലാ Zonal Leaders, Intercession & Christeen Incharge, Family Cell Leaders, Asst. Leaders എന്നിവരുടെ ഒരു Prayer മീറ്റിംഗ് അടുത്ത വെള്ളിയാഴ്ച, June 9 രാവിലെ 11:30 മുതൽ Social Hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും പക്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
- നമ്മുടെ സമൂഹത്തിലെ സർവ്വീസ് മിനിസ്ട്രിയിൽ ചേർന്ന് പ്രവർത്തിക്കുവാൻ പുതിയ അംഗങ്ങളെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ അച്ചന്റെ ഓഫീസുമായോ, സർവ്വീസ് മിനിസ്ട്രി അംഗങ്ങളുമായി ബന്ധപ്പെടുക.
വി. തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന Bumper Dip-ന്റെ കൂപ്പണുകൾ എല്ലാ Family Cell-കളിലും, വിവിധ മിനിസ്ട്രികൾ വഴിയും, Religious counter-ലും, പുറത്തുള്ള Service Ministry help desk-ലും ലഭ്യമാണ്. 1st prize – 8 gram Gold coin ഉൾപ്പെടെ ആകർഷകമായ പത്ത് സമ്മാനങ്ങളുള്ള ഈ Bumper Dip-ന് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
തിരുനാളിനും, നൊവേന ദിവസങ്ങളിലും നേർച്ചകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.