Announcements – 06/12/2023
അറിയിപ്പുകൾ
- നമ്മുടെ വികാരിയേറ്റിലെ എല്ലാ വൈദികരുടെയും Annual Priests’ Meeting ഒക്ടോബർ 9, തിങ്കളാഴ്ച മുതൽ ഒക്ടോബർ 12, വ്യാഴാഴ്ചവരെ ബഹ്റിനിൽ വച്ച് നടത്തപ്പെടുന്നു. ഒക്ടോബർ 10, ചൊവ്വാഴ്ച വൈകുന്നേരം 30-ന്, നോർത്തേൺ അറേബ്യ വികാരിയേറ്റിലെ എല്ലാ വൈദികരും പങ്കെടുക്കുന്ന കുർബ്ബാനയിൽ, നമ്മുടെ ഇടവക വികാരിയായ പ്രിയപ്പെട്ട ഫ്രാൻസീസ് അച്ചനെ, Bishop Aldo Berardi പിതാവ്, തിരുഹൃദയ ദേവാലയത്തിൻറെ Parish Priest-ആയി Install ചെയ്യുന്നതാണ്. ഈ ദിവ്യബലിയിൽ പങ്കെടുത്ത് ഫ്രാൻസീസ് അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം, എല്ലാ വൈദികരെയും സമർപ്പിച്ച് പ്രാർത്ഥിക്കാം.
Priests’ meeting നടക്കുന്ന ഒക്ടോബർ 9 മുതൽ 12 വരെ ദിവസങ്ങളിൽ ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. വിവിധ Language കുർബ്ബാനകൾ ഉണ്ടായിരിക്കുന്നതല്ല. - അടുത്ത Pre-Baptism Seminar, ഒക്ടോബർ 18 ബുധനാഴ്ച, വൈകുന്നേരം15 മുതൽ 8.15 വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
- October മാസം പരിശുദ്ധ ദൈവമാതാവിന്റെ കൊന്ത മാസമാണ്. കുടുംബകൂട്ടായ്മകളിലെ എല്ലാ കുടുംബങ്ങളിലും ദിവസവും ഏറ്റവും ഭക്തിനിർഭരമായി ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ജപമാല മാസത്തിലെ അച്ചന്റെ കൂട്ടായ്മാ സന്ദർശനം നടന്നുകൊണ്ടിരിക്കുന്നു.
ഇനിയും Family Cell-കളിൽ ചേരാത്തവരും, പുതിയതായി വന്നിട്ടുള്ളവരും കുടുംബകൂട്ടായ്മകളിൽ ചേരുവാൻ നിങ്ങളുടെ വിശദ വിവരങ്ങൾ പുറത്തുള്ള help desk-ൽ നൽകാവുന്നതാണ്. - ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന ഒക്ടോബർ 16, തിങ്കളാഴ്ച വൈകുന്നേരം 6:30-നുള്ള കുർബ്ബാനയോടുകൂടി നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
- ബിബ്ലിയനൈറ്റ് 2023
ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്ത് ഒരുക്കുന്ന ബിബ്ലിയ 2023 ബൈബിൾ ക്വിസ്സ് മത്സരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ;
ജോഷ്വായുടെ പുസ്തകം
2. വി. യോഹന്നാന്റെ സുവിശേഷം
3. അപ്പസ്തോല പ്രവർത്തനങ്ങൾ എന്നിവയാണ്.മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇത്തവണ മത്സരം വ്യക്തിഗതമായിട്ടായിരിക്കും നടത്തപ്പെടുക. 2023 നവംബർ 23 വ്യാഴം വൈകുന്നേരം 7.00 മണി മുതൽ ആണ് മത്സരം ആരംഭിക്കുന്നത്.
ഒന്നാം സമ്മാനം 301 ഡോളർ , രണ്ടാം സമ്മാനം 201 ഡോളർ കൂടാതെ പ്രോത്സാഹനസമ്മാനങ്ങൾ 51 ഡോളർ വീതം 4 പേർക്ക്
കൂടുതൽ വിവരങ്ങൾക്ക് ജീസ്സസ് യൂത്ത്, ബിബ്ലിയ ടീമംഗങ്ങളുമായി ബന്ധപ്പെടുക. - Christeen Biblia 2023
കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് പതിവുപോലെ ഡിസംബർ 16-ന് നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
Sub Juniors (Age 5-8)
ST.MARK & MICA
Juniors (Age 9-12)
- ST. JOHN & EXODUS
Seniors (Age 13-18)
- LUKE & GENESIS
രജിസ്ട്രേഷനും മറ്റ് വിശദ വിവരങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും.
- Nurses ministry-യുടെ ആദ്യ ശനിയാഴ്ചയിലുള്ള Adoration നാളെ ഒക്ടോബർ ഏഴാം തീയതി രാവിലെ 7: 30 മുതൽ 9.00 മണി വരെ Mother Church-ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്.
- ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ, ബഹറിൻ മലയാളി കത്തോലിക്ക സമൂഹത്തിലെ യുവജനങ്ങൾക്കായുള്ള പ്രാർത്ഥനകൂട്ടായ്മ, വരുന്ന വെള്ളിയാഴ്ച, October 13-ന് വൈകുന്നേരം 4:30 മുതൽ St. Dominic Savio Youth Hall ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഹോസ്പിറ്റൽ മിനിസ്ട്രിയുടെ Monthly Prayer Meeting അടുത്ത വെള്ളിയാഴ്ച ഒക്ടോബർ 13-ന് ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരെയും പ്രത്യേകിച്ച് ഈ മിനിസ്ട്രിയുമായി ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരെ ഇതിലേക്ക് ക്ഷണിക്കുന്നു.