Announcements – 13/09/2024
അറിയിപ്പുകൾ
1.വി. ആരീത്താസിന്റെയും സഹചാരികളുടെയും രക്തസാക്ഷിത്വത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, Mother Church-ൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഇന്ന് മുതൽ ഒരു മാസം തിരുഹൃദയ ദേവാലയത്തിൽ ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കവാനും, വി. അരീത്താസിന്റെ മാധ്യസ്ഥത്തിലൂടെ ഈശോയിലേക്ക് കൂടുതൽ അടുക്കുവാനുള്ള ഈ സുവർണ്ണാവസരം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.
2.സെപ്റ്റംബർ14, ശനി, നാളെ, വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നു.
3.സെപ്റ്റംബർ 14, ശനി, നാളെ, ആന്റണി അച്ചന്റെ Ordination Anniversary ആണ്. വൈകുന്നേരം 6.30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
4.അടുത്ത Marriage Preparation Course, സെപ്റ്റംബർ 20, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ സെപ്റ്റംബർ 19-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
5.നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism, ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകൾ സെപ്റ്റംബർ 20-ന് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ നിന്നും ലഭ്യമാണ്.
6.മലയാളം Catechism ക്ലാസ്സുകൾ, ഒന്നു മുതൽ എട്ട് വരെ സെപ്റ്റംബർ 19, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം Catechism Ministry-യുമായി ബന്ധപ്പെടുക.
7.ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങൾ വി. ഫ്രാൻസീസ് അസ്സീസിയുടെ ശരീരത്തിൽ പ്രത്യക്ഷീകരിക്കപ്പെട്ടതിന്റെ 800-മത് ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച്, നമ്മുടെ ഇടവകയിലെ Franciscan മൂന്നാം സഭ, സെപ്റ്റംബർ 17, ചൊവ്വാഴ്ച, വൈകുന്നേരം 6.30-നുള്ള ദിവ്യബലിക്കുശേഷം നടത്തുന്ന പ്രത്യേക പ്രാർത്ഥനയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
8.Nurses ministry-യുടെ Formation program സെപ്റ്റംബർ 27, വെള്ളി, ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകിട്ട് 6.30 വരെ Awali Cathedral-ലും, സെപ്റ്റംബർ 28 ശനി, രാവിലെ 8.30 മുതല്‍ വൈകിട്ട് 4 മണിവരെ Sacred Heart Church, Manama-യിലും വച്ച്, Br. Josemon-ന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.