BMCC Announcement

Announcements – 25/04/2025

അറിയിപ്പുകൾ

 

1.ഏപ്രിൽ 27, ഞായർ, Darel അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകുന്നേരം 5.30-ന് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

2.ഏപ്രിൽ 27, ഞായർ, ദൈവകരുണയുടെ തിരുനാൾ വൈകുന്നേരം 7.00 മണിക്കുള്ള ഇംഗ്ലീഷ് വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള 9 ദിവസത്തെ നോവേന നടന്നുകൊണ്ടിരിക്കുന്നു.

3.മെയ് മാസത്തിൽ എല്ലാ ദിവസവും വൈകുന്നേരത്തെ ഇംഗ്ലീഷ് വി. കുർബ്ബാനക്ക് 40 മിനിറ്റ് മുൻപ് മാതാവിന്റെ Grotto-യിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതാണ്.

4.മെയ് മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.00 മണിവെര, Flores De Mayo എന്ന മരിയൻ ഭക്തി പ്രാർത്ഥന Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവെരയും, പ്രത്യേകിച്ച് കുട്ടികൾക്ക്, White Dress code-ൽ ഈ മരിയ ഭക്തി പ്രാർത്ഥനയിൽ പങ്കെടുത്ത് നിയോഗങ്ങളും കാഴ്ചസമർപ്പണവും നടത്താവുന്നതാണ്. ഇതിന്റെ സമാപനം മാതാവിന്റെ സന്ദർശന തിരുനാൾ ദിനമായ മെയ് 31-ന് നടത്തപ്പെടുന്നതാണ്.

5.ഈ വർഷത്തെ First Holy Communion, Sacred Heart School കുട്ടികൾക്ക് May 2 വെള്ളിയാഴ്ചയും, സ്ഥൈര്യലേപനം May 9 വെള്ളിയാഴ്ചയും നടത്തപ്പെടുന്നു. മലയാളം Catechism പഠിക്കുന്ന കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം May 2, അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 7.00 മണിക്കുള്ള വി. കുർബ്ബാനയോടൊപ്പം നടത്തപ്പെടുന്നു.

6.മെയ് 2, അടുത്ത വെള്ളി, മാസാദ്യ വെള്ളിയാഴ്ചയാണ്. Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.45-ന് ഉണ്ടായിരിക്കുന്നതാണ്.

7.മാതാവിന്റെ വിമലഹൃദയത്തിനായി പ്രതിഷ്ഠച്ചിരിക്കുന്ന മാസാദ്യ ശനിയാഴ്ചയായ മെയ് 3,ശനി, വൈകുന്നേരത്തെ ദിവ്യബലിക്ക് മുൻപായി, 5.40-ന് ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാവെരയും ക്ഷണിക്കുന്നു.

8.അടുത്ത Pre-Baptism Seminar, മെയ് 14, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

9.നമ്മുടെ ഇടവകയിലെ എല്ലാവർക്കുമായി ഇംഗ്ലീഷിലുള്ള Bible Quiz, “VERBUM 2025” മെയ് 16, വെള്ളിയാഴ്ച നടത്തപ്പെടുന്നു. വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ രജിസ്ട്രേഷൻ, courtyard-ൽ വച്ചിരിക്കുന്ന ബാനറിലെ QR code scan ചെയ്ത് രജി‌സ്റ്റർ ചെയ്യാവുന്നതാണ്. അവസാനതീയതി മെയ് 5 ആണ്.

10.അടുത്ത Marriage Preparation Course, മെയ് 16, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മെയ് 15-ന് മുൻപായി Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

11.നമ്മുടെ Parish-ലെ ഒന്നൂ മുതൽ 12 വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി Kids & Teens Retreat, July 1, ചൊവ്വാ മുതൽ July 3, വ്യാഴം വരെ മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്നു. നിങ്ങളുടെ Vacation ഇതിന് അനുസരിച്ച് ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

12.ജൂബിലി വർഷം 2025-ന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ 30 വരെയും, ഒക്ടോബർ 1 മുതൽ 10വരെയും തീയതികളിലായി റോമിലേക്ക് വിശുദ്ധ തീർത്ഥാടനം നടത്തപ്പെടുന്നു. റോമിലുള്ള ജൂബിലി ദേവാലയം സന്ദർശിച്ച് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുവാൻ അവസരമുള്ള ഈ തീർത്ഥയാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.

13.നമ്മുടെ വികാരിയേറ്റിലെ AVONA Women’s-ന്റെ നേതൃത്വത്തിൽ, എല്ലാ സ്ത്രീകൾക്കുമായി “Theology of the Body” എന്ന ഒരു പ്രോഗ്രാം, ഏപ്രിൽ 26, ശനി, നാളെ, രാവിലെ 9.00 മുതൽ 11.00 വരെ Social Hall-ൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പാരീഷ് നോട്ടീസ് ബോർഡിൽനിന്നും ലഭ്യമാണ്.

14.പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പയുടെ വിയോഗത്തോടനുബന്ധിച്ചുള്ള ദുഃഖാചരണം പ്രമാണിച്ച് നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ മെയ് ദിന പരിപാടിയായ പ്രതീക്ഷ 2025 ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിക്കുന്നു.

15.ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ ഏപ്രിൽ 28, വരുന്ന തിങ്കൾ, പതിവുപോലെ വൈകുന്നേരം 7.30-ന് മലയാളത്തിലുള്ള വി. കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

Announcements – 11/04/2025

അറിയിപ്പുകൾ

 

1.ഓശാന ഞായർ ഇന്നും, നാളെയും, മറ്റെന്നാളുമായി ആഘോഷിക്കുന്നു. എല്ലാ കുർബ്ബാനകൾക്കും വെഞ്ചിരിച്ച കുരുത്തോലകൾ നൽകുന്നതാണ്. കുരുത്തോലകൾ വിശുദ്ധമായി സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

2.ഏപ്രിൽ 15, ചൊവ്വാ, Awali Cathedral ദേവാലയത്തിൽ വച്ച് വൈകുന്നേരം 7.00 മണിക്ക് ബിഷപ്പ് Aldo Berardi-യുടെ മുഖ്യകാർമ്മികത്വത്തിൽ Chrism Mass നടത്തപ്പെടുന്നു. ആയതിനാൽ, അന്നേ ദിവസം ഇവിടെ, തിരുഹൃദയ ദേവാലയത്തിൽ വൈകുന്നേരം വി.കുർബ്ബാനകളും, കുമ്പസാരവും മറ്റ് ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതല്ല. Cathedral-ലേക്ക് പോകുവാൻ വാഹനസൗകര്യം ആവശ്യമുള്ളവർക്കായി Art & Craft Center-ൽ നിന്നും വൈകുന്നേരം 6.00 മണി മുതൽ Bus സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

3.വിശുദ്ധവാരത്തിന് ഒരുക്കമായുള്ള മലയാളത്തിലുള്ള കുമ്പസാരം ഏപ്രിൽ 13, 14, 15, 16 ഞായർ, തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.00 മുതൽ 12.00 വരെയും, വൈകുന്നേരം 4.00 മുതൽ 8.00 വരെയും തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 15, ചൊവ്വാ, Chrism Mass നടക്കുന്നതിനാൽ, അന്നേ ദിവസം വൈകുന്നേരം കുമ്പസാരം ഉണ്ടായിരിക്കുന്നതല്ല.

4.വിശുദ്ധവാരത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ തിരുകർമ്മങ്ങളുടെ സമയക്രമം ഇപ്രകാരമാണ്.

പെസഹാ വ്യാഴം, ഏപ്രിൽ 17, തിരുഹൃദയ ദേവാലയത്തിൽ – രാത്രി 8.30-ന് മലയാളത്തിൽ പെസഹാ തിരുകർമ്മങ്ങൾ – കാലു കഴുകൽ ശുശ്രൂഷ, വി. കുർബ്ബാന, അപ്പം മുറിക്കൽ, ദിവ്യകാരുണ്യ ആരാധന.
Parish-ന്റെ ഇംഗ്ലീഷിലുള്ള തിരുകർമ്മങ്ങൾ വൈകിട്ട് 7.30-ന് Sacred Heart School, Isa Town-ൽ വച്ച് നടത്തപ്പെടുന്നു.

ദു:ഖവെള്ളി, ഏപ്രിൽ 18, മലയാളത്തിലുള്ള ശുശ്രൂഷകൾ രാവിലെ 8.00-ന് Sacred Heart School ഗ്രൗണ്ടിൽ വച്ച് ആരംഭിക്കുന്നു. രാവിലെ 8.00 മണിക്കു തന്നെ കുരിശിന്റെ വഴിയോടുകൂടി ആരംഭിച്ച്, പീഡാനുഭവ തിരുകർമ്മങ്ങളും തുടർന്ന് നഗരി കാണിക്കൽ ശുശ്രൂഷയോടുകൂടിയായിരിക്കും ദുഃഖവെള്ളി തിരുക്കർമങ്ങൾ സമാപിക്കുന്നത്. എല്ലാവരും 8.00 മണിക്ക് മുൻപായിതന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
Parish-ന്റെ ഇംഗ്ലീഷിലുള്ള ദുഃഖവെള്ളി ശുശ്രൂഷകൾ വൈകിട്ട് 5.00 മണിക്ക് Sacred Heart School ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.

ദുഃഖശനി, ഏപ്രിൽ 19, Sacred Heart ദേവാലയത്തിൽ വച്ച് രാവിലെ 6.00-ന് വി.കുർബ്ബാന, തിരി, വെള്ളം വെഞ്ചിരിപ്പ് ഉണ്ടായിരിക്കുന്നതാണ്.

ഈസ്റ്റർ, ഏപ്രിൽ 19, ശനി, രാത്രി 8.30-ന് Sacred Heart ദേവാലയത്തിൽ വച്ച് മലയാളത്തിലുള്ള ഉയിർപ്പ് തിരുകർമ്മങ്ങൾ, തുടർന്ന് വി. കുർബ്ബാനയും നടത്തപ്പെടുന്നു.
Parish-ന്റെ ഇംഗ്ലീഷിലുള്ള ഈസ്റ്റർ തിരുകർമ്മങ്ങൾ ശനിയാഴ്ച രാത്രി 7.30-ന് Sacred Heart School ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.
ഈസ്റ്റർ ഞായറാഴ്ച, ഏപ്രിൽ 20-ന് രാത്രി 8.30-ന് മലയാളത്തിലുള്ള വി. കുർബ്ബാന Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.

മനാമയിലും, അവാലിയിലും മലയളാത്തിൽ നടത്തപ്പെടുന്ന വിശുദ്ധവാര, ഈസ്റ്റർ തിരുക്കർമ്മങ്ങളുടെ വിശദവിവരങ്ങൾ അടങ്ങിയ പോസ്റ്റർ നമ്മുടെ സമൂഹത്തിന്റെ വിവിധ ഗ്രൂപ്പുകളിൽ ലഭ്യമാണ്.

Parish-ന്റെ വിശുദ്ധവാര, ഈസ്റ്റർ തിരുകർമ്മങ്ങളുടെ വിശദവിവരങ്ങൾ Parish Notice board-ലും Church website-ലും ലഭ്യമാണ്.

5.പെസഹാ വ്യാഴാഴ്ച Family Cell-കൾ വഴി അറിയിച്ചിട്ടുള്ള പെസഹാ അപ്പവും പാലും വൈകിട്ട് 6.30-ഓടുകൂടി Audio Video Room-ൽ എത്തിക്കേണ്ടതാണ്. Family Cell-കളിൽ ഇല്ലാത്തവർക്കും അപ്പവും പാലും നൽകുവാൻ ആഗ്രഹമുണ്ടെങ്കിൽ AV Room-ൽ എത്തിച്ച് നൽകാവുന്നതാണ്.

6.ദുഃഖവെള്ളിയാഴ്ച Sacred Heart School-ലേക്ക് പോകുവാൻ വാഹന സൗകര്യം ആവശ്യമുള്ളവർക്കായി രാവിലെ 7.15-നും, 7.30-നും Art & Craft Center-ൽ നിന്നും ബസ്സുകൾ പുറപ്പെടുന്നതാണ്.

7.ദുഃഖശനിയാഴ്ച രാവിലത്തെ കുർബ്ബാനയ്ക്ക് വരുമ്പോൾ എല്ലാവരും തിരിയും, Holy water ആവശ്യമുള്ളവർ കുപ്പികൾ കൂടി കൊണ്ടുവരണമെന്ന് ഓർമ്മിപ്പിക്കുന്നു.

8.Lenten Alms envelopes, നിങ്ങളുടെ സംഭാവനകളോടുകൂടി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന്നു.

9.നമ്മുടെ വികാരിയേറ്റിലെ AVONA Women’s-ന്റെ നേതൃത്വത്തിൽ, എല്ലാ സ്ത്രീകൾക്കുമായി “Theology of the Body” എന്ന ഒരു പ്രോഗ്രാം ഏപ്രിൽ 24, വ്യാഴാഴ്ച അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈകുന്നേരം 8.00 മണിമുതൽ 9.30 വരെയും, ഏപ്രിൽ 26, ശനിയാഴ്ച തിരുഹൃദയ ദേവാലയത്തിലെ Social Hall-ൽ വച്ച് രാവിലെ 9.00 മുതൽ 11.00 വരെയും രണ്ട് Session-നുകളിലായി നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പാരീഷ് നോട്ടീസ് ബോർഡിൽനിന്നും ലഭ്യമാണ്.

10.ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന ഏപ്രിൽ 14, തിങ്കൾ, വൈകുന്നേരം 7.30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

11.മെയ് ദിനത്തോടനുബന്ധിച്ച് നമ്മുടെ സമൂഹത്തിലെ വിവിധ തലങ്ങളിൽ ജോലിചെയ്യുന്നവർക്കായി പ്രതീക്ഷ 2025 എന്ന ഒരു പോഗ്രാം മെയ് ഒന്നാം തീയതി വ്യാഴാഴ്ച രാവിലെ 9.00 മുതൽ ഉച്ചകഴിഞ്ഞ് 1.00 മണി വരെ Social Hall-ൽ വച്ച് നടത്തപ്പെടുന്നു.ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാനുള്ള online registration form വരും ദിവസങ്ങളിൽ നമ്മുടെ സമൂഹത്തിന്റെ വിവിധ ഗ്രൂപ്പുകളിൽ Share ചെയ്യുന്നതായിരിക്കും. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.

Announcements – 04/04/2025

അറിയിപ്പുകൾ

1.ഏപ്രിൽ 10, വ്യാഴം, Victor അച്ചന്റെ Ordination Anniversaryആണ്. അന്ന് വൈകുന്നേരം 6.30-ന് Thanksgiving വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

2.ആത്മീയെ ജീവിതത്തിൽ കൂടുതൽ ആഴപ്പെടാനും, Order of Franciscan Secular-നെക്കുറിച്ച് അറിയാനും താത്പര്യമുള്ളവരെ, ഏപ്രിൽ 8, ചൊവ്വാഴ്ച വൈകുന്നേരം 6.30-നുള്ള വി.കുർബ്ബാനക്കു ശേഷം നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധനയിലേക്കും തുടർന്നുള്ള കൂട്ടായ്മയിലേക്കും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

3.അടുത്ത Pre-Baptism Seminar, ഏപ്രിൽ 9, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

  1. ഓശാന ഞായർ അടുത്ത വെള്ളി, ശനി, ഞായർ, ഏപ്രിൽ 11, 12 , 13 ദിവസങ്ങളിൽ ആഘോഷിക്കുന്നു. Parish-ന്റെ ഇംഗ്ലീഷ് കുർബ്ബാനയോടു കൂടിയുള്ള കുരുത്തോല വെഞ്ചിരിപ്പ് വെള്ളിയാഴ്ച രാവിലെ 6.50-നും, ഞായറാഴ്ച വൈകുന്നേരം 6.50-നും നടത്തപ്പെടുന്നു. എല്ലാ കുർബ്ബാനകൾക്കും കുരുത്തോല വിതരണം ചെയ്യുന്നതാണ്.
  1. മലയാളത്തിലുള്ള ഓശാന തിരുക്കർമ്മങ്ങൾ അടുത്ത വെള്ളി, ഏപ്രിൽ 11, ഞായർ, ഏപ്രിൽ 13 ദിവസങ്ങളിൽ വൈകുന്നേരം 7.00 മണിക്കുള്ള വി. കുർബ്ബാനയോടുകുടി നടത്തപ്പെടുന്നു.
  1. ഈശോയുടെ പീഡാനുഭവത്തിന്റെയും, കാൽവരിയിലേക്കുള്ള കുരിശിന്റെ വഴിയുടെയും പ്രസക്തഭാഗങ്ങൾ ഉൾപ്പെടുന്ന “Via Dolorosa – Depth of God’s Love” എന്ന ഒരു ദൃശ്യാവിഷ്കരണം അടുത്ത വെള്ളിയാഴ്ച ഏപ്രിൽ 11, ഉച്ചകഴിഞ്ഞ് 3.15-ന് courtyard-ൽ വച്ച് Jesus Youth-ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാവരെയും ക്ഷണിക്കുന്നു.

7.ഏപ്രിൽ 15, ചൊവ്വാഴ്ച, Awali Cathedral-ൽ വച്ച് വൈകുന്നേരം 7.00 മണിക്ക് ബിഷപ്പ് Aldo Berardi-യുടെ മുഖ്യകാർമ്മികത്വത്തിൽ Chrism Mass നടത്തപ്പെടുന്നു. ആയതിനാൽ, അന്നേ ദിവസം ഇവിടെ, തിരുഹൃദയ ദേവാലയത്തിൽ വൈകുന്നേരം വി.കുർബ്ബാനകളും മറ്റ് ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതല്ല. Cathedral-ലേക്ക് പോകുവാൻ വാഹനസൗകര്യം ആവശ്യമുള്ളവർക്കായി Art & Craft Center-ൽ നിന്നും വൈകുന്നേരം 6.00 മണി മുതൽ Bus സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

8.നമ്മുടെ Parish-ലെ ഒന്നൂ മുതൽ 12 വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി Kids & Teens Retreat, July 1,ചൊവ്വാ മുതൽ July 3, വ്യാഴം വരെ മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്നു. നിങ്ങളുടെ Vacation ഈ Retreat-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

9.നമ്മുടെ ഇടവകയിലെ എല്ലാവർക്കുമായി ഇംഗ്ലീഷിലുള്ള Bible Quiz, “VERBUM 2025” മെയ് 16, വെള്ളിയാഴ്ച നടത്തപ്പെടുന്നു. വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ രജിസ്ട്രേഷൻ, courtyard-ൽ വച്ചിരിക്കുന്ന ബാനറിലെ QR code scan ചെയ്ത് രജി‌സ്റ്റർ ചെയ്യാവുന്നതാണ്. അവസാനതീയതി മെയ് 5 ആണ്.

10.ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന ഏപ്രിൽ 14, തിങ്കൾ, വൈകുന്നേരം 7.30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

11.Nurses Ministry-യുടെ ആദൃശനിയാഴ്ചയിലുളള ദിവ്യകാരുണ്യ ആരാധന നാളെ ഏപ്രിൽ, 5 രാവിലെ 7.30 മുതൽ 9.00 മണി വരെ Audio video room-ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാ നഴ്സസ് സഹോദരങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Announcements – 28/03/2025

അറിയിപ്പുകൾ

1.ഏപ്രിൽ ഒന്ന്, ചൊവ്വാ, ജേക്കബ് അച്ചന്റെയും, ഏപ്രിൽ രണ്ട്, ബുധൻ ജോൺ അച്ചന്റെയും ജന്മദിനമാണ്. ഏപ്രിൽ ഒന്നിന് വൈകുന്നേരം 6.30-നും, ഏപ്രിൽ രണ്ടിന് വൈകുന്നേരം 5.30-നും നടത്തപ്പെടുന്ന Thanksgiving വി. കുർബ്ബാനയിൽ പങ്കെടുത്ത് രണ്ട് അച്ചന്മാരുടെയും നിയോഗങ്ങൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം.

2.ഏപ്രിൽ നാല്, അടുത്ത വെള്ളി, മാസാദ്യ വെള്ളിയാഴ്ചയാണ്. Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.15-നും തുടർന്ന് 4.15-ന് ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതാണ്.

3.അടുത്ത Pre-Baptism Seminar, ഏപ്രിൽ 9, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

4.നമ്മുടെ Parish-ലെ ഒന്നൂ മുതൽ 12 വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി Kids & Teens Retreat, July 1,ചൊവ്വാ മുതൽ July 3, വ്യാഴം വരെ മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്നു. നിങ്ങളുടെ Vacation ഈ Retreat-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

5.ജൂബിലി വർഷം 2025-ന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ 30 വരെയും, ഒക്ടോബർ 1 മുതൽ 10വരെയും തീയതികളിലായി റോമിലേക്ക് വിശുദ്ധ തീർത്ഥാടനം നടത്തപ്പെടുന്നു. റോമിലുള്ള ജൂബിലി ദേവാലയം സന്ദർശിച്ച് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുവാൻ അവസരമുള്ള ഈ തീർത്ഥയാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.

6.നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന Lenten Alms envelopes, സംഭാവനകളോടുകൂടി ഓശാന ഞായറാഴ്ചയ്ക്ക് മുൻപായി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. Lenten Alms envelopes കിട്ടാത്തവർക്ക്, പാരിഷ് ഓഫീസിൽനിന്നും ലഭ്യമാണ്.

7.ആത്മീയെ ജീവിതത്തിൽ കൂടുതൽ ആഴപ്പെടാനും, Order of Franciscan Secular-നെക്കുറിച്ച് അറിയാനും താത്പര്യമുള്ളവരെ, ഏപ്രിൽ 8, ചൊവ്വാഴ്ച വൈകുന്നേരം 6.30-നുള്ള വി.കുർബ്ബാനക്കു ശേഷം നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധനയിലേക്കും തുടർന്നുള്ള കൂട്ടായ്മയിലേക്കും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

8.ഈ നോമ്പുകാലത്ത്, ആവശ്യക്കാരെ സഹായിക്കുന്നതിനായി വി. അന്തോണിസിന്റെ നാമധേയത്തിലുള്ള POSA-യിലേക്ക് നമ്മുടെ സംഭാവനകൾ നൽകി, ഔദാര്യത്തിലും കാരുണ്യത്തിലും നമുക്ക് ഒന്നിക്കാം. സംഭാവനകൾ നൽകുന്നതിനായി നമ്മുടെ പാരീഷിലെ POSA Ministry അംഗങ്ങളുമായോ, Parish Office-മായോ ബന്ധപ്പെടാവുന്നതാണ്.

9.ഈ മാസത്തിലെ അവസാന തിങ്കളാഴ്ചയായ മാർച്ച് 31-ന്, പതിവുപോലെ വൈകുന്നേരം 7.30-ന് മലയാളത്തിലുള്ള വി. കുർബ്ബാന തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.

10.നമ്മുടെ സമൂഹത്തിലെ 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഒരു പ്രത്യേക Lifeskill Orientation Program മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 4.30 വരെ നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ ഫോം,നമ്മുടെ സമൂഹത്തിന്റെ വിവധ ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്തിട്ടുണ്ട്. QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാൻ പുറത്തുള്ള JY help desk-മായി ബന്ധപ്പെടുക. എല്ലാ മാതാപിതാക്കന്മാരും, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും ഈ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

11.ഏപ്രിൽ 3, വ്യാഴം, പതിവുപോലെ വൈകുന്നേരം 7.15 മുതൽ 8. 30 വരെ കരിസ്മാറ്റിക് പ്രാർത്ഥനയും പ്രത്യേക ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

Announcements – 14/03/2025

അറിയിപ്പുകൾ

 

1.March 18, ചൊവ്വാ, ബിഷപ്പ് Aldo Berardi പിതാവിന്റെ Episcopal Ordination-ന്റെ രണ്ടാം വാർഷികമാണ്. ദൈവം എല്ലാ ജ്ഞാനവും, ശക്തിയും, നല്ല ആരോഗ്യവും നൽകി പിതാവിനെ അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. അന്നേ ദിവസം അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈകുന്നേരം 7.00-ന് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

2.March 18, ചൊവ്വാ, Anthony Almazan അച്ചന്റെ ജന്മദിനമാണ്‌. Thanksgiving കുർബ്ബാന March 17, തിങ്കൾ, വൈകുന്നേരം 6.30-ന് ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

3.ജറുസലേമിൽനിന്നുള്ള Latin പാട്രിയാർക്ക്, അഭിവന്ദ്യ കർദിനാൾ Pierbattista Pizzaballa OFM മാർച്ച് 20 മുതൽ 23 വരെ നമ്മുടെ പാരീഷ് സന്ദർശിക്കുന്നതായിരിക്കും.

4.വി. യൗസേപ്പിതാവിന്റെ തിരുനാൾ നമ്മുടെ പാരീഷ് മാർച്ച് 20, വ്യാഴം, രാവിലെ 6.20-നും, വൈകുന്നേരം 6.30-നുള്ള ഇംഗ്ലീഷ് വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു.

5.നമ്മുടെ പാരീഷിന്റെ ഇംഗ്ലീഷിലുള്ള നോമ്പുകാല ധ്യാനം മാർച്ച് 17 തിങ്കൾ മുതൽ, മാർച്ച്‌ 20 വ്യാഴം വരെ Sacred Heart ദേവാലയത്തിൽ വച്ച് വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയോടുകൂടി ആരംഭിക്കുന്നു. ധ്യാനം നയിക്കുന്നത് Fr. Bobby Thomas, VC അച്ചൻ ആണ്.

ധ്യാനം നടക്കുന്ന മാർച്ച് 18, ചൊവ്വാ, വി. അന്തോണീസിന്റെ നൊവേനയും, മാർച്ച് 19, മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതല്ല. മാർച്ച് 19, ബുധൻ, വൈകുന്നേരം 6.00 മണിക്ക് ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴിയും തുടർന്ന് 6.30-ന് ഒരു വി. കുർബ്ബാനയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

6.അടുത്ത Marriage Preparation Course, മാർച്ച് 21, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മാർച്ച് 20-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

7.നമ്മുടെ Parish-ലെ ഒന്നൂ മുതൽ 12 വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി Kids & Teens Retreat, July 1,ചൊവ്വാ മുതൽ July 4, വെള്ളി വരെ ദിവസങ്ങളിൽ നടത്തപ്പെടുന്നു. നിങ്ങളുടെ Vacation ഇതിന് അനുസരിച്ച് ക്രമീകരിക്കാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

8.ജൂബിലി വർഷം 2025-ന്റെ ഭാഗമായി റോമിലേക്ക് വിശുദ്ധ തീർത്ഥാടനം നടത്തപ്പെടുന്നു. റോമിലുള്ള ജൂബിലി ദേവാലയം സന്ദർശിച്ച് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുവാൻ അവസരമുള്ള തീർത്ഥയാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.

9.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 24 തിങ്കൾ മുതൽ March 27 വ്യാഴം വരെ വൈകുന്നേരങ്ങളിൽ 6.30 മുതൽ രാത്രി 9.30 വരെ തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട Bobby Thomas, VC അച്ചൻ ആണ് ധ്യാനം നയിക്കുന്നത്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

10.വി. യൗസേപ്പിതാവിന്റെ തിരുനാൾ നമ്മുടെ സമൂഹം മാർച്ച് 21, അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 7.00-മണിക്കുള്ള വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. തിരുനാൾ ദിവസം ജോസഫ് എന്നു പേരുള്ളവർക്കും മറ്റ് ആഗ്രഹമുള്ളവർക്കും കാഴ്ച സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിവസം നേർച്ച നൽകുവാൻ താൽപര്യമുള്ളവർക്ക് അച്ചന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

11.പാരീഷിന്റെ ഇംഗ്ലീഷിലുള്ള നോമ്പുകാലധ്യാനം നടക്കുന്നതിനാൽ മാർച്ച് 18, ചൊവ്വാഴ്ച, മലയാളത്തിലുള്ള വി. കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല.

12.നമ്മുടെ സമൂഹത്തിലെ 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഒരു പ്രത്യേക Lifeskill Orientation Program മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 4.30 വരെ നടത്തപ്പെടുന്നു. ഈ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളെ വളരെയധികം സ്വാധീനിക്കുന്ന Social Media, സ്കൂളിലും, കോളേജിലും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതീകൂല സാഹചര്യങ്ങൾ, മറ്റ് വ്യത്യസ്ഥങ്ങളായ സാമൂഹിക അന്തരീക്ഷങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലകൾ എന്നിവയെക്കുറിച്ച് അവബോധം ലഭിക്കുന്ന ഈ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ ഫോം, വരും ദിവസങ്ങളിൽ നമ്മുടെ സമൂഹത്തിന്റെ വിവധ ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യുന്നതായിരിക്കും. QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാൻ പുറത്തുള്ള help desk-മായി ബന്ധപ്പെടുക. എല്ലാ മാതാപിതാക്കന്മാരും, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും ഈ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

Announcements – 07/03/2025

അറിയിപ്പുകൾ

 

1.നോമ്പുകാലത്ത് മലയാളത്തിലുള്ള കുരിശിന്റെ വഴി എല്ലാ വെള്ളിയാഴ്ചകളിൽ 6.15-ന് തിരുഹൃദയ ദേവാലയത്തിൽവച്ചും, ഞായറാഴ്ചകളിൽ 6.15-ന് ഓഡിറ്റോറിയത്തിൽവച്ചും നടത്തപ്പെടുന്നതാണ്. ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴി എല്ലാ ബുധനാഴ്ചകളിൽ 6.15-നും, വെള്ളിയാഴ്ചകളിൽ 4.15-നും courtyard-ൽ വച്ച് നടത്തപ്പെടുന്നു.
നോമ്പുകാലത്ത് ബുധനാഴ്ചകളിൽ വൈകുന്നേരം 7.00 മണിക്കുള്ള വി. കുർബ്ബാനക്കു ശേഷമുള്ള മാതാവിന്റെ ഒരു നെവോനെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

2.നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന Lenten Alms envelopes, സംഭാവനകളോടുകൂടി ഓശാന ഞായറാഴ്ചയ്ക്ക് മുൻപായി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. Lenten Alms envelopes കിട്ടാത്തവർക്ക്, പാരിഷ് ഓഫീസിൽനിന്നും ലഭ്യമാണ്.

3.അടുത്ത Pre-Baptism Seminar, മാർച്ച് 12, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

4.അടുത്ത Marriage Preparation Course, മാർച്ച് 21, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മാർച്ച് 20-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

5.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 24 തിങ്കൾ മുതൽ March 27 വ്യാഴം വരെ വൈകുന്നേരങ്ങളിൽ 6.30 മുതൽ രാത്രി 9.30 വരെ തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട Bobby Thomas, VC അച്ചൻ ആണ് ധ്യാനം നയിക്കുന്നത്.നിങ്ങളുടെ ജോലി സമയക്രമങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

6.വി. യൗസേപ്പിതാവിന്റെ തിരുനാൾ നമ്മുടെ സമൂഹം മാർച്ച് 21, വെള്ളിയാഴ്ച വൈകുന്നേരം 7.00-മണിക്കുള്ള വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. തിരുനാൾ ദിവസം ജോസഫ് എന്നു പേരുള്ളവർക്കും മറ്റ് ആഗ്രഹമുള്ളവർക്കും കാഴ്ച സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിവസം നേർച്ച നൽകുവാൻ താൽപര്യമുള്ളവർക്ക് അച്ചന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

7.ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന March 10 തിങ്കൾ, വൈകുന്നേരം 7.30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

Announcements – 28/02/2025

അറിയിപ്പുകൾ

 

1.മാതാവിന്റെ വിമലഹൃദയത്തിനായി പ്രതിഷ്ഠച്ചിരിക്കുന്ന മാസാദ്യ ശനിയാഴ്ചയായ മാർച്ച് 1, നാളെ, വൈകുന്നേരത്തെ ദിവ്യബലിക്ക് മുൻപായി, 5.40-ന് ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാവെരയും ക്ഷണിക്കുന്നു.

2.Mother Church-ന്റെ സമർപ്പണദിവസമായ മാർച്ച് 3, തിങ്കൾ, രാവിലെ 6.20-നും, വൈകുന്നേരം 6.30-നും Mother Church-ൽ വച്ച് പ്രത്യേക ദിവ്യബലികൾ ഉണ്ടായിരിക്കുന്നതാണ്.

3.വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി തിങ്കൾ, വിഭൂതി ബുധൻ, മാർച്ച് 3 & 5 തീയതികളിൽ ആണ്. മാർച്ച് 3, തിങ്കൾ, മലയാളത്തിലുള്ള വി. കുർബ്ബാനയും ചാരം വെഞ്ചിരിക്കലും വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. മാർച്ച് 5, ബുധൻ മലയാളത്തിലുള്ള തിരുകർമ്മങ്ങൾ വൈകുന്നേരം 8.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

മാർച്ച് 5, Ash Wednesday ഇംഗ്ലീഷിലുള്ള വി. കുർബ്ബാനകൾ രാവിലെ 5.30-നും, 7.00-നും വൈകുന്നേരം 5.30-നും 7.00-നും Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.

നോമ്പുകാലത്ത് മലയാളത്തിലുള്ള കുരിശിന്റെ വഴി എല്ലാ വെള്ളിയാഴ്ചകളിൽ 6.15-ന് തിരുഹൃദയ ദേവാലയത്തിൽവച്ചും, ഞായറാഴ്ചകളിൽ 6.15-ന് ഓഡിറ്റോറിയത്തിൽവച്ചും നടത്തപ്പെടുന്നതാണ്. ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴി എല്ലാ ബുധനാഴ്ചകളിൽ 6.15-നും, വെള്ളിയാഴ്ചകളിൽ 4.15-നും courtyard-ൽ വച്ച് നടത്തപ്പെടുന്നു.
നോമ്പുകാലത്ത് ബുധനാഴ്ചകളിൽ വൈകുന്നേരം 7.00 മണിക്കുള്ള വി. കുർബ്ബാനക്കു ശേഷമുള്ള മാതാവിന്റെ ഒരു നെവോനെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

4.മാർച്ച് 7, അടുത്ത വെള്ളി, മാസാദ്യ വെള്ളിയാഴ്ചയാണ്. Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.15-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

5.നമ്മുടെ വികാരിയേറ്റിലെ Catechism and Bible studies-ന്റെ Director, Fr. Nelson Lobo നടത്തുന്ന Bible course മാർച്ച് 10, 11, 13 തിങ്കൾ, ചൊവ്വാ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ രാത്രി 9.00 വരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടക്കുന്നു. ഈ കോഴ്സിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

6.നമ്മുടെ പാരീഷിന്റെ ഇംഗ്ലീഷിലുള്ള’ നോമ്പുകാല ധ്യാനം മാർച്ച് 17 തിങ്കൾ മുതൽ, മാർച്ച്‌ 20 വ്യാഴം വരെ Sacred Heart ദേവാലയത്തിൽ വച്ച് വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയോടുകൂടി ആരംഭിക്കുന്നു. ധ്യാനം നയിക്കുന്നത് Fr. Bobby Thomas, VC അച്ചൻ ആണ്.

ധ്യാനം നടക്കുന്ന മാർച്ച് 18, ചൊവ്വാ, വി. അന്തോണീസിന്റെ നൊവേനയും, മാർച്ച് 19, മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതല്ല. മാർച്ച് 19, ബുധൻ, വൈകുന്നേരം 6.30-ന് ഒരു വി. കുർബ്ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

7.അടുത്ത Pre-Baptism Seminar, മാർച്ച് 12, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

8.അടുത്ത Marriage Preparation Course, മാർച്ച് 21, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മാർച്ച് 20-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

9.നമ്മുടെ പാരീഷിലെ Altar Servers Ministry-യിൽ അംഗങ്ങളാകുവാൻ താത്പര്യമുള്ള ആദ്യ കുർബ്ബാന സ്വീകരിച്ച കുട്ടികൾക്ക്, നമ്മുടെ ഇടവകയുടെ website, www.sacredheartchurchbahrain.org-ലുള്ള Registration form പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

10.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 24 തിങ്കൾ മുതൽ March 27 വ്യാഴം വരെ വൈകുന്നേരങ്ങളിൽ 6.30 മുതൽ രാത്രി 9.30 വരെ തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട Bobby Thomas, VC അച്ചൻ ആണ് ധ്യാനം നയിക്കുന്നത്.നിങ്ങളുടെ ജോലി സമയക്രമങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

  1. നമ്മുടെ സമൂഹത്തിലെ മലയാളം Catechism പഠിക്കുന്ന കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം മെയ് 2 വെള്ളിയാഴ്ച വൈകുന്നേരം 7.00 മണിക്കുള്ള വി. കുർബ്ബാനയോടൊപ്പം നടത്തപ്പെടുന്നു.

12.Nurses Ministry-യുടെ ആദൃശനിയാഴ്ചയിലുളള ദിവ്യകാരുണ്യ ആരാധന നാളെ മാർച്ച്, 1 രാവിലെ 7.30 മുതൽ 10 മണി വരെ Audio video room-ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്.

Announcements – 21/02/2025

അറിയിപ്പുകൾ

 

1.വി. പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ, ഫെബ്രുവരി 22, ശനി, നാളെ, രാവിലെ 6.20-നുള്ള പാരീഷിന്റെ ഇംഗ്ലീഷ് വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു.

2.Mother Church-ന്റെ സമർപ്പണദിവസമായ മാർച്ച് 3, തിങ്കൾ, രാവിലെയും, വൈകുന്നേരവും 6.30-ന് Mother Church-ൽ വച്ച് ദിവ്യബലികൾ ഉണ്ടായിരിക്കുന്നതാണ്.

3.നമ്മുടെ പാരീഷിന്റെ ഇംഗ്ലീഷിലുള്ള’ നോമ്പുകാല ധ്യാനം മാർച്ച് 17 തിങ്കൾ മുതൽ, മാർച്ച്‌ 20 വ്യാഴം വരെ Sacred Heart ദേവാലയത്തിൽ വച്ച് വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയോടുകൂടി ആരംഭിക്കുന്നു. ധ്യാനം നയിക്കുന്നത് Fr. Thomas Bobby, VC അച്ചൻ ആണ്.

4.നമ്മുടെ ഇടവകയിലെ എല്ലാവർക്കുമായി ഇംഗ്ലീഷിലുള്ള Bible Quiz, “VERBUM 2025” മെയ് 16, വെള്ളിയാഴ്ച നടത്തപ്പെടുന്നു. വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ രജിസ്ട്രേഷൻ, courtyard-ൽ വച്ചിരിക്കുന്ന ബാനറിലെ QR code scan ചെയ്ത് രജി‌സ്റ്റർ ചെയ്യാവുന്നതാണ്. അവസാനതീയതി മെയ് 5 ആണ്.

5.മാതാവിന്റെ വിമലഹൃദയത്തിനായി പ്രതിഷ്ഠച്ചിരിക്കുന്ന മാസാദ്യ ശനിയാഴ്ചയായ മാർച്ച് 1, വൈകുന്നേരത്തെ ദിവ്യബലിക്ക് മുൻപായി, 5.40-ന് ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാവെരയും ക്ഷണിക്കുന്നു.

6.ഈ വർഷത്തെ വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള Ash Monday, Ash Wednesday, മാർച്ച് 3, 5 തീയതികളിൽ ആണ്. വി.കുർബ്ബാനയുടെ സമയക്രമങ്ങൾ വിവിധ ഗ്രൂപ്പുകൾ വഴി ചെയ്തിട്ടുണ്ട്. നിങ്ങളുടെ കൈവശമുള്ള പഴയ കുരുത്തോലകൾ മാർച്ച് 2-നു മുൻപായി തിരുഹൃദയ ദേവാലയത്തിനു മുൻപിൽ വെച്ചിരിക്കുന്ന Box-ൽ നിക്ഷേപിക്കണമെന്ന് ഓർമിപ്പിക്കുന്നു.

7.നമ്മുടെ വികാരിയേറ്റിലെ Catechism and Bible studies-ന്റെ Director, Fr. Nelson Lobo നടത്തുന്ന Bible course മാർച്ച് 10, 11, 13 തിങ്കൾ, ചൊവ്വാ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ രാത്രി 9.00 വരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടക്കുന്നു. ഈ കോഴ്സിൽ പങ്കെടുക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നു.

8.തിരുഹൃദയ ദേവാലയത്തിൽ ഇംഗ്ലീഷ് വി. കുർബ്ബാനകൾക്ക് Slide-കൾ display ചെയ്യാൻ Multimedia Operators അയി സേവനം ചെയ്യാൻ താൽപര്യമുള്ള MS power point-ൽ അടിസ്ഥാന ജ്ഞാനമുള്ള ഇടവകാംഗങ്ങൾ പാരീഷ് ഓഫീസിൽ പേരുകൾ നൽകുവാൻ അഭ്യർത്ഥിക്കുന്നു. പ്രത്യേക പരിശീലനം നൽകുന്നതായിരിക്കും.

9.നമ്മുടെ പാരീഷിലെ Altar Servers Ministry-യിൽ അംഗങ്ങളാകുവാൻ താത്പര്യമുള്ള ആദ്യ കുർബ്ബാന സ്വീകരിച്ച കുട്ടികൾക്ക്, നമ്മുടെ ഇടവകയുടെ website, www.sacredheartchurchbahrain.org-ലുള്ള Registration form പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

10.ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ February 24, വരുന്ന തിങ്കൾ, പതിവുപോലെ വൈകുന്നേരം 7.30-ന് മലയാളത്തിലുള്ള വി. കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

11.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 24 തിങ്കൾ മുതൽ March 27 വ്യാഴം വരെ വൈകുന്നേരങ്ങളിൽ 6.30 മുതൽ രാത്രി 9.30 വരെ തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട Thomas Bobby, VC അച്ചൻ ആണ് ധ്യാനം നയിക്കുന്നത്. നിങ്ങളുടെ ജോലി സമയക്രമങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

Announcements -14/02/2025

അറിയിപ്പുകൾ

1.ഫെബ്രുവരി 16 ഞായർ, Charbel അച്ചന്റെ Birthday ആണ്. അന്ന് വൈകുന്നേരം 5.30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

2.ഫെബ്രുവരി 22 ശനി, വി. പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. യേശു പത്രോസിനെ തന്റെ ദൗത്യം ഏൽപ്പിച്ചത് മുതൽ, വിശുദ്ധ പത്രോസിന്റെയും പിൻഗാമികളുടെയും ബഹുമാനാർത്ഥം, പരിശുദ്ധ സിംഹാസനത്തിന്റെ തിരുശേഷിപ്പിനെ പ്രതിനിധീകരിക്കുന്ന ഈ തിരുനാൾ ആഘോഷിക്കുന്നു.

3.നമ്മുടെ ഇടവകയിലെ എല്ലാവർക്കുമായി ഇംഗ്ലീഷിലുള്ള Bible Quiz, “VERBUM 2025” മെയ് 16, വെള്ളിയാഴ്ച നടത്തപ്പെടുന്നു. വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ രജിസ്ട്രേഷൻ, courtyard-ൽ വച്ചിരിക്കുന്ന ബാനറിലെ QR code scan ചെയ്ത് രജി‌സ്റ്റർ ചെയ്യാവുന്നതാണ്. അവസാനതീയതി മെയ് 5 ആണ്.

4.ഈ വർഷത്തെ വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള Ash Monday, Ash Wednesday, മാർച്ച് 3, 5 തീയതികളിൽ ആണ്. കുർബ്ബാനയുടെ സമയക്രമങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. നിങ്ങളുടെ കൈവശമുള്ള പഴയ കുരുത്തോലകൾ മാർച്ച് 2-നു മുൻപായി തിരുഹൃദയ ദേവാലയത്തിനു മുൻപിൽ വെച്ചിരിക്കുന്ന Box-ൽ നിക്ഷേപിക്കണമെന്ന് ഓർമിപ്പിക്കുന്നു.

5.തിരുഹൃദയ ദേവാലയത്തിൽ ഇംഗ്ലീഷ് വി. കുർബ്ബാനകൾക്ക് Slide-കൾ display ചെയ്യാൻ Multimedia Operators അയി സേവനം ചെയ്യാൻ താൽപര്യമുള്ള MS power point-ൽ അടിസ്ഥാന ജ്ഞാനമുള്ള ഇടവകാംഗങ്ങൾ പാരീഷ് ഓഫീസിൽ പേരുകൾ നൽകുവാൻ അഭ്യർത്ഥിക്കുന്നു. പ്രത്യേക പരിശീലനം നൽകുന്നതായിരിക്കും.

6.Sacred Heart School, Academic Year 2025-26, LKG-യിലേക്ക് Admission-നു വേണ്ടി, 2021-ൽ ജനിച്ച കത്തോലിക്കാ കുട്ടികൾക്ക്, school website: shsbahrain.edu.bh-ലുള്ള online form പൂരിപ്പിച്ച്, February 16 മുതൽ 27 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

7.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ, മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 24 തിങ്കൾ മുതൽ March 27 വ്യാഴം വരെ വൈകുന്നേരങ്ങളിൽ Sacred Heart ദേവാലയത്തിൽ നടത്തപ്പെടുന്നു. നിങ്ങളുടെ ജോലി സമയക്രമങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

Announcements – 31/01/2025

അറിയിപ്പുകൾ

 

1.ഫെബ്രുവരി 2 ഞായർ, ജേക്കബ് അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകുന്നേരം 5.30-ന് Thanksgiving വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

2.മാതാവിന്റെ വിമലഹൃദയത്തിനായി പ്രതിഷ്ഠച്ചിരിക്കുന്ന മാസാദ്യ ശനിയാഴ്ചയായ ഫെബ്രുവരി 1, നാളെ, വൈകുന്നേരത്തെ ദിവ്യബലിക്ക് മുൻപായി, 5.40-ന് ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാവെരയും ക്ഷണിക്കുന്നു.

3.ഈശോയുടെ സമർപ്പണതിരുന്നാൾ ദിവസമായ ഫെബ്രുവരി 2 ഞായർ, വൈകുന്നേരം 5.30-നും, 7.00 മണിക്കുമുള്ള പാരീഷിന്റെ ഇംഗ്ലീഷ് വി. കുർബ്ബാനകൾക്ക് മെഴുകുതിരികൾ വെഞ്ചിരിക്കുന്നതായിരിക്കും. ആഗ്രഹമുള്ളവർ മെഴുതിരികൾ കൊണ്ടുവരണമെന്ന് ഓർമ്മിപ്പിക്കുന്നു.

4.Family Day ദിവസമായ ഫെബ്രുവരി 6, വ്യാഴം, വൈകുന്നേരം 6.30-നുള്ള പാരീഷിന്റെ ഇംഗ്ലീഷ് വി. കുർബ്ബാന Our Lady of Arabia Auditorium-ത്തിൽ വച്ചായിരിക്കും നടത്തപ്പെടുക. ഫെബ്രുവരി 7, വെള്ളി, English-ലുള്ള വി. കുർബ്ബാനകൾ രാവിലെ 7.00നും, 8.45നും വൈകുന്നേരം 5.00 മണിക്കും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മലയാളത്തിലുള്ള വി. കുർബ്ബാന രാവിലെ 10.30-ന് ഉണ്ടായിരിക്കുന്നതാണ്. എല്ലാ വി. കുർബ്ബാനകളും Our Lady of Arabia Auditorium-ത്തിൽ വച്ചായിരിക്കും നടത്തപ്പെടുക. ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം Al Zubara റോഡിൽ നിന്നും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

5.അടുത്ത Pre-Baptism Seminar, ഫെബ്രുവരി 12, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

  1. മാസത്തിലെ മാസാദ്യ വെള്ളിയാഴ്ചകളിൽ നടത്തപ്പെടുന്ന Parish-ന്റെ ദിവ്യകാരുണ്യ ആരാധന, ഫെബ്രുവരി 14, വെള്ളി, ഉച്ചകഴിഞ്ഞ് 3.45-ന് നടത്തപ്പെടുന്നു.
  1. ഈ വർഷത്തെ First Holy Communion, Parish Catechism കുട്ടികൾക്ക് ഏപ്രിൽ 25 വെള്ളിയാഴ്ചയും, Sacred Heart School കുട്ടികൾക്ക് മെയ് 2 വെള്ളിയാഴ്ചയും, സ്ഥൈര്യലേപനം മെയ് 9 വെള്ളിയാഴ്ചയും നടത്തപ്പെടുന്നു.

8.ആദ്യശനിയാഴ്ചകളിലുളള Nurses Ministry-യുടെ Adoration ഫെബ്രുവരി 1, നാളെ രാവിലെ 7.30 മുതൽ 10.00 മണി വരെ Audio video room-ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാ നഴ്സസ് സഹോദരങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

9.നമ്മുടെ ഇടവകയുടെ Family Day, “La Familia 2025”, ഫെബ്രുവരി 6, 7, വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്നു.

ഫെബ്രുവരി 6, വ്യാഴാഴ്ച, വൈകുന്നേരം 7.00 മുതൽ 9.30 വരെ traditional live music, barbecue, games എന്നിവയോടുകൂടിയ Soul Cafe-യും, പ്രധാന ദിവസമായ ഫെബ്രുവരി 7, വെള്ളിയാഴ്ച, പതിവു പോലെ രാവിലെ 8.00 മുതൽ വൈകുന്നേരം 8.00 മണിവരെ Food stalls, game stalls, fancy stalls, entertainment & cultural programs എന്നിവയും courtyard-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.

അതോടൊപ്പം, ഫെബ്രുവരി 7, വെള്ളിയാഴ്ച, വൈകുന്നേരം 8.00 മുതൽ 10.00 മണിവരെ Bahrain Past Masters അവതരിപ്പിക്കുന്ന Live Music-ഉം ആകർഷകമായ സമ്മാനങ്ങളോടും കൂടിയ Jam Session-നും Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. Jam session-നായുള്ള One BD entry കൂപ്പണും, ബംമ്പർ സമ്മാനമായ 500 ദിനാറിന്റെ gold voucher-നായുള്ള Big Ten Lucky dip കൂപ്പണുകളും courtyard-ൽ ലഭ്യമാണ്. Family Day-യുടെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന Support coupon-ഉം, വിവിധ Souvenirs-ഉം പുറത്തുള്ള counter-ലും, Religious Gift Corner-ലും ലഭ്യമാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

അതോടൊപ്പം നിങ്ങളുടെ ഭവനങ്ങളിൽ ആവശ്യമില്ലാത്തതും എന്നാൽ ഉപയോഗിക്കാത്തതുമായ household items, gifts എന്നിവ Family Day-യുടെ games, lucky dip സ്റ്റാലളുകൾക്കായി ആവശ്യമുണ്ട്. Gift-കളായി നൽകാൻ സാധിക്കുന്ന എല്ലാ ഐറ്റംഗങ്ങളും Parish office-ലും, Religious gift corner-ലും, Family Day counter-ലും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.