അറിയിപ്പുകൾ
- Arethas-ന്റെ ജൂബിലിവർഷത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ദിവ്യബലിയും, വിശുദ്ധ കവാടം തുറക്കുന്ന തിരുക്കർമ്മവും, നാളെ നവംബർ 4 ശനിയാഴ്ച രാവിലെ 11.00 മണിക്ക് Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അഞ്ചാം നൂറ്റാണ്ട് മുതൽ അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെ അനുസ്മരിച്ചുകൊണ്ട് നമ്മുടെ വികാരിയേറ്റിൽ നടത്തപ്പെടുന്ന, ഒരു വർഷം നീണ്ടുനിൽക്കുന ഈ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വാഹന സൗകര്യം ആവശ്യമുള്ളവർക്കായി മനാമ Art & Craft Center-ന്റെ മുൻപിൽനിന്നും രാവിലെ 9.30 മുതൽ ബസ്സുകൾ പുറപ്പെടുന്നതായിരിക്കും.
- അടുത്ത Marriage Preparation Course, നവംബർ 17 വെള്ളിയാഴ്ച രാവിലെ 7:45 മുതൽ വൈകുന്നേരം 5.00 മണി വരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 15-നു മുൻപായി Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- നമ്മുടെ തിരുഹൃദയ ദേവാലയത്തിലും കത്തീഡ്രലിലുമുള്ള എല്ലാ ഇടവകാംഗങ്ങൾക്കുമായി ഒരു Christmas Carol ഗാന മത്സരം ഡിസംബർ 14, വ്യാഴാഴ്ച വൈകുന്നേരം 7:30-ന്, കോമ്പൗണ്ടിലുള്ള സ്റ്റേജിൽ വച്ച് നടത്തപ്പെടുന്നു. പത്ത് ഗ്രൂപ്പുകൾക്ക് മാത്രം പങ്കെടുക്കാവുന്ന ഈ മത്സരത്തിന്റെ രജിസ്ട്രേഷൻ ഫോം Parish Office-ൽ നിന്നും ലഭ്യമാണ്. അവസാന തീയതി ഡിസംബർ 7 ആണ്.
- നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism മിനിസ്ട്രി നവംബർ 10 വെള്ളിയാഴ്ച രാവിലെ 7:45 മുതൽ ഉച്ചകഴിഞ്ഞ് 2.00 മണി വരെ Catechism Fun Day 2023 ആഘോഷിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
- നമ്മുടെ പാരീഷിലെ എല്ലാ സമൂഹത്തിൽ നിന്നുമുള്ള നഴ്സുമാർക്കുമായി The Greatest Call 2023 എന്ന ഏകദിന പ്രോഗ്രാം, November 18 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ വൈകിട്ട് 4.00 മണി വരെ Our Lady of Arabia Auditorium-ത്തിൽ വെച്ച് നടത്തപ്പെടുന്നു. ഇതിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസ്ട്രേഷൻ ഫീ രണ്ട് BD ആണ്. ഈ പ്രോഗാമിലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ഈ വർഷത്തെ വാർഷിക ധ്യാനം നവംബർ 20, 21, 22 & 23, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 6:30 മുതൽ 10.00 മണിവരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Fr. Joseph Edattu VC അച്ചനാണ്. നിങ്ങളുടെ ജോലിസമയങ്ങൾ ക്രമീകരിച്ച്, പ്രാർത്ഥിച്ച് ഒരുങ്ങി ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core Group members, Ministry Leaders, Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting നാളെ, നവംബർ നാല് ശനിയാഴ്ച വൈകുന്നേരം 8:00 മണിക്ക് Awali Cathedral Auditorium ത്തിൽവച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
- ബിബ്ലിയ നൈറ്റ് 2023
ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്ത് ഒരുക്കുന്ന ബിബ്ലിയ 2023 ബൈബിൾ ക്വിസ്സ് മത്സരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ;
ജോഷ്വായുടെ പുസ്തകം
2. വി. യോഹന്നാന്റെ സുവിശേഷം
3. അപ്പസ്തോല പ്രവർത്തനങ്ങൾ എന്നിവയാണ്.
ഇത്തവണ മത്സരം വ്യക്തിഗതമായിട്ടായിരിക്കും നടത്തപ്പെടുക.
നമ്മുടെ വാർഷികധ്യാനം നടക്കുന്നതിനാൽ നവംബർ 23 നു നടത്തുവാൻ തീരുമാനിച്ചിരുന്ന Biblia Night’2023 ഡിസംബർ 7 ലേക്ക് മാറ്റിയിരിക്കുന്നു. പങ്കെടുക്കുന്നവർ ദയവായി ജോലികൾ അതനുസരിച്ചു ക്രമീകരിക്കുവാൻ അഭ്യർത്ഥിക്കുന്നു.
ഒന്നാം സമ്മാനം 301 ഡോളർ, രണ്ടാം സമ്മാനം 201 ഡോളർ, കൂടാതെ പ്രോത്സാഹനസമ്മാനങ്ങൾ 51 ഡോളർ വീതം 4 പേർക്ക് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജീസ്സസ് യൂത്ത് help desk-മായി ബന്ധപ്പെടാവുന്നതാണ്.
പങ്കെടുക്കുന്നവർ വിവിധ ഗ്രൂപ്പുകൾ വഴി ലഭിച്ചിരിക്കുന്ന ലിങ്കിലൂടെ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുക. - Christeen Biblia 2023
കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് പതിവുപോലെ ഡിസംബർ 16-ന് നടത്തുന്നു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
Sub Juniors (Age 5-8)
ST.MARK & MICA
Juniors (Age 9-12)
- ST. JOHN & EXODUS
Seniors (Age 13-18)
- LUKE & GENESIS
വിവിധ ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്തിട്ടുള്ള ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടുക.