Announcements – 27/09/2024

അറിയിപ്പുകൾ

 

1.സെപ്റ്റംബർ 30, തിങ്കൾ, Aldo Berardi പിതാവിന്റെ ജന്മദിനമാണ്. പിതാവിന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

2.പരിശുദ്ധ ദൈവമാതാവിന്റെ ജപമാല മാസമായ ഒക്ടോബറിൽ, എല്ലാ ദിവസവും വൈകുന്നേരത്തെ വി.കുർബ്ബാനയ്ക്ക്, 40 മിനിറ്റ് മുൻപ് ഗ്രോട്ടോയിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതാണ്.

  1. ഒക്ടോബർ 18, 19 & 20, വെള്ളി, ശനി, ഞായർ ദിവസങ്ങൾ Mission Sunday ആയി ആചരിക്കുന്നു. ഈ ദിവസങ്ങളിലെ collection വത്തിക്കാന്റെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചുകൊടുക്കുന്നതാണ്. നമ്മുടെ പരിശുദ്ധ പിതാവ് എല്ലാ മിഷണറികൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരെ സഹായിക്കുവാനും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

4.വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 3, വ്യാഴം, വൈകുന്നേരം 6.30-നുള്ള തിരുനാൾ കുർബാനയോടുകൂടി ആഘോഷിക്കുന്നു. ദിവ്യബലിക്ക് ശേഷം, വി. ഫ്രാൻസീസ് ആസ്സീസിയുടെ ഇഹലോക ജീവിതത്തിൽനിന്നുള്ള കടന്നുപോകലിനെ ആസ്പദമാക്കി “Transitus” എന്ന ഒരു പ്രോഗ്രാം Our Lady of Arabia ഓഡിറ്റോറിയത്തിൽവച്ച് നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

തിരുനാളിന് ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന നടക്കുന്നതിനാൽ, ഒക്ടോബർ 2, അടുത്ത ബുധൻ, വൈകുന്നേരം 5.30-നുള്ള ദിവ്യബലിക്കു ശേഷമുള്ള മാതാവിന്റെ ഒരു നൊവേന മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

  1. ഒക്ടോബർ നാല്, അടുത്ത വെള്ളി, മാസാദ്യ വെള്ളിയാഴ്ചയാണ്. Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.45-ന് നടത്തപ്പെടുന്നു..

6.ഒക്ടോബർ മാസത്തിലെ ആദ്യ ശനിയാഴ്ചയായ ഒക്ടോബർ 6, മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠ വൈകുന്നേരം 6.30-നു ഇംഗ്ലീഷ് വി.കുർബ്ബാനേയാടുകൂടി നടത്തപ്പെടുന്നു. ദിവ്യബലിക്ക് മുൻപായി, 5.40-ന് ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാവെരയും ക്ഷണിക്കുന്നു.

7.അടുത്ത Pre-Baptism Seminar, ഒക്ടോബർ 9, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.15 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

8.Mother Church-ൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ അരീത്താസിന്റെ തിരുശേഷിപ്പ് ഒരു മാസം തിരുഹൃദയ ദേവാലയത്തിൽ ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കവാനുള്ള ഈ സുവർണ്ണാവസരം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

9.ഈ മാസത്തിലെ അവസാന തിങ്കളാഴ്ചയായ സെപ്‌റ്റംബർ 30-ന്, പതിവുപോലെ വൈകുന്നേരം 7.30-ന് മലയാളത്തിലുള്ള വി. കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

10.നമ്മുടെ സമൂഹത്തിലെ Lectors Ministry അംഗങ്ങളുടെ Reinstallation ഒക്ടോബർ 4, അടുത്ത വെള്ളിയാഴ്ച മലയാളം കുർബ്ബാനമദ്ധ്യേ നടത്തപ്പെടുന്നതായിരിക്കും. Lectors Ministry-യിൽ അംഗങ്ങളായിട്ടുള്ള എല്ലാവരും ഈ തിരുകർമ്മത്തിൽ പങ്കെടുക്കത്ത് നിങ്ങളുടെ commitment പുതക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

11.ജപമാല മാസമായ ഒക്ടോബറിൽ നമ്മുടെ സമൂഹത്തിന്റെ വ്യാഴാഴ്ചകളിലുള്ള കരിസ്മാറ്റിക് പ്രാർത്ഥനാകൂട്ടായ്മയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതല്ല.