Announcements – 25/04/2025

അറിയിപ്പുകൾ

 

1.ഏപ്രിൽ 27, ഞായർ, Darel അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകുന്നേരം 5.30-ന് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

2.ഏപ്രിൽ 27, ഞായർ, ദൈവകരുണയുടെ തിരുനാൾ വൈകുന്നേരം 7.00 മണിക്കുള്ള ഇംഗ്ലീഷ് വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള 9 ദിവസത്തെ നോവേന നടന്നുകൊണ്ടിരിക്കുന്നു.

3.മെയ് മാസത്തിൽ എല്ലാ ദിവസവും വൈകുന്നേരത്തെ ഇംഗ്ലീഷ് വി. കുർബ്ബാനക്ക് 40 മിനിറ്റ് മുൻപ് മാതാവിന്റെ Grotto-യിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതാണ്.

4.മെയ് മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 1.30 മുതൽ 3.00 മണിവെര, Flores De Mayo എന്ന മരിയൻ ഭക്തി പ്രാർത്ഥന Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവെരയും, പ്രത്യേകിച്ച് കുട്ടികൾക്ക്, White Dress code-ൽ ഈ മരിയ ഭക്തി പ്രാർത്ഥനയിൽ പങ്കെടുത്ത് നിയോഗങ്ങളും കാഴ്ചസമർപ്പണവും നടത്താവുന്നതാണ്. ഇതിന്റെ സമാപനം മാതാവിന്റെ സന്ദർശന തിരുനാൾ ദിനമായ മെയ് 31-ന് നടത്തപ്പെടുന്നതാണ്.

5.ഈ വർഷത്തെ First Holy Communion, Sacred Heart School കുട്ടികൾക്ക് May 2 വെള്ളിയാഴ്ചയും, സ്ഥൈര്യലേപനം May 9 വെള്ളിയാഴ്ചയും നടത്തപ്പെടുന്നു. മലയാളം Catechism പഠിക്കുന്ന കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം May 2, അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 7.00 മണിക്കുള്ള വി. കുർബ്ബാനയോടൊപ്പം നടത്തപ്പെടുന്നു.

6.മെയ് 2, അടുത്ത വെള്ളി, മാസാദ്യ വെള്ളിയാഴ്ചയാണ്. Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.45-ന് ഉണ്ടായിരിക്കുന്നതാണ്.

7.മാതാവിന്റെ വിമലഹൃദയത്തിനായി പ്രതിഷ്ഠച്ചിരിക്കുന്ന മാസാദ്യ ശനിയാഴ്ചയായ മെയ് 3,ശനി, വൈകുന്നേരത്തെ ദിവ്യബലിക്ക് മുൻപായി, 5.40-ന് ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാവെരയും ക്ഷണിക്കുന്നു.

8.അടുത്ത Pre-Baptism Seminar, മെയ് 14, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

9.നമ്മുടെ ഇടവകയിലെ എല്ലാവർക്കുമായി ഇംഗ്ലീഷിലുള്ള Bible Quiz, “VERBUM 2025” മെയ് 16, വെള്ളിയാഴ്ച നടത്തപ്പെടുന്നു. വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ രജിസ്ട്രേഷൻ, courtyard-ൽ വച്ചിരിക്കുന്ന ബാനറിലെ QR code scan ചെയ്ത് രജി‌സ്റ്റർ ചെയ്യാവുന്നതാണ്. അവസാനതീയതി മെയ് 5 ആണ്.

10.അടുത്ത Marriage Preparation Course, മെയ് 16, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മെയ് 15-ന് മുൻപായി Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

11.നമ്മുടെ Parish-ലെ ഒന്നൂ മുതൽ 12 വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി Kids & Teens Retreat, July 1, ചൊവ്വാ മുതൽ July 3, വ്യാഴം വരെ മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്നു. നിങ്ങളുടെ Vacation ഇതിന് അനുസരിച്ച് ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

12.ജൂബിലി വർഷം 2025-ന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ 30 വരെയും, ഒക്ടോബർ 1 മുതൽ 10വരെയും തീയതികളിലായി റോമിലേക്ക് വിശുദ്ധ തീർത്ഥാടനം നടത്തപ്പെടുന്നു. റോമിലുള്ള ജൂബിലി ദേവാലയം സന്ദർശിച്ച് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുവാൻ അവസരമുള്ള ഈ തീർത്ഥയാത്രയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.

13.നമ്മുടെ വികാരിയേറ്റിലെ AVONA Women’s-ന്റെ നേതൃത്വത്തിൽ, എല്ലാ സ്ത്രീകൾക്കുമായി “Theology of the Body” എന്ന ഒരു പ്രോഗ്രാം, ഏപ്രിൽ 26, ശനി, നാളെ, രാവിലെ 9.00 മുതൽ 11.00 വരെ Social Hall-ൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പാരീഷ് നോട്ടീസ് ബോർഡിൽനിന്നും ലഭ്യമാണ്.

14.പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പയുടെ വിയോഗത്തോടനുബന്ധിച്ചുള്ള ദുഃഖാചരണം പ്രമാണിച്ച് നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ മെയ് ദിന പരിപാടിയായ പ്രതീക്ഷ 2025 ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിക്കുന്നു.

15.ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ ഏപ്രിൽ 28, വരുന്ന തിങ്കൾ, പതിവുപോലെ വൈകുന്നേരം 7.30-ന് മലയാളത്തിലുള്ള വി. കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.