Announcements – 21/02/2025

അറിയിപ്പുകൾ

 

1.വി. പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ, ഫെബ്രുവരി 22, ശനി, നാളെ, രാവിലെ 6.20-നുള്ള പാരീഷിന്റെ ഇംഗ്ലീഷ് വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു.

2.Mother Church-ന്റെ സമർപ്പണദിവസമായ മാർച്ച് 3, തിങ്കൾ, രാവിലെയും, വൈകുന്നേരവും 6.30-ന് Mother Church-ൽ വച്ച് ദിവ്യബലികൾ ഉണ്ടായിരിക്കുന്നതാണ്.

3.നമ്മുടെ പാരീഷിന്റെ ഇംഗ്ലീഷിലുള്ള’ നോമ്പുകാല ധ്യാനം മാർച്ച് 17 തിങ്കൾ മുതൽ, മാർച്ച്‌ 20 വ്യാഴം വരെ Sacred Heart ദേവാലയത്തിൽ വച്ച് വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയോടുകൂടി ആരംഭിക്കുന്നു. ധ്യാനം നയിക്കുന്നത് Fr. Thomas Bobby, VC അച്ചൻ ആണ്.

4.നമ്മുടെ ഇടവകയിലെ എല്ലാവർക്കുമായി ഇംഗ്ലീഷിലുള്ള Bible Quiz, “VERBUM 2025” മെയ് 16, വെള്ളിയാഴ്ച നടത്തപ്പെടുന്നു. വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ രജിസ്ട്രേഷൻ, courtyard-ൽ വച്ചിരിക്കുന്ന ബാനറിലെ QR code scan ചെയ്ത് രജി‌സ്റ്റർ ചെയ്യാവുന്നതാണ്. അവസാനതീയതി മെയ് 5 ആണ്.

5.മാതാവിന്റെ വിമലഹൃദയത്തിനായി പ്രതിഷ്ഠച്ചിരിക്കുന്ന മാസാദ്യ ശനിയാഴ്ചയായ മാർച്ച് 1, വൈകുന്നേരത്തെ ദിവ്യബലിക്ക് മുൻപായി, 5.40-ന് ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാവെരയും ക്ഷണിക്കുന്നു.

6.ഈ വർഷത്തെ വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള Ash Monday, Ash Wednesday, മാർച്ച് 3, 5 തീയതികളിൽ ആണ്. വി.കുർബ്ബാനയുടെ സമയക്രമങ്ങൾ വിവിധ ഗ്രൂപ്പുകൾ വഴി ചെയ്തിട്ടുണ്ട്. നിങ്ങളുടെ കൈവശമുള്ള പഴയ കുരുത്തോലകൾ മാർച്ച് 2-നു മുൻപായി തിരുഹൃദയ ദേവാലയത്തിനു മുൻപിൽ വെച്ചിരിക്കുന്ന Box-ൽ നിക്ഷേപിക്കണമെന്ന് ഓർമിപ്പിക്കുന്നു.

7.നമ്മുടെ വികാരിയേറ്റിലെ Catechism and Bible studies-ന്റെ Director, Fr. Nelson Lobo നടത്തുന്ന Bible course മാർച്ച് 10, 11, 13 തിങ്കൾ, ചൊവ്വാ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ രാത്രി 9.00 വരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടക്കുന്നു. ഈ കോഴ്സിൽ പങ്കെടുക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നു.

8.തിരുഹൃദയ ദേവാലയത്തിൽ ഇംഗ്ലീഷ് വി. കുർബ്ബാനകൾക്ക് Slide-കൾ display ചെയ്യാൻ Multimedia Operators അയി സേവനം ചെയ്യാൻ താൽപര്യമുള്ള MS power point-ൽ അടിസ്ഥാന ജ്ഞാനമുള്ള ഇടവകാംഗങ്ങൾ പാരീഷ് ഓഫീസിൽ പേരുകൾ നൽകുവാൻ അഭ്യർത്ഥിക്കുന്നു. പ്രത്യേക പരിശീലനം നൽകുന്നതായിരിക്കും.

9.നമ്മുടെ പാരീഷിലെ Altar Servers Ministry-യിൽ അംഗങ്ങളാകുവാൻ താത്പര്യമുള്ള ആദ്യ കുർബ്ബാന സ്വീകരിച്ച കുട്ടികൾക്ക്, നമ്മുടെ ഇടവകയുടെ website, www.sacredheartchurchbahrain.org-ലുള്ള Registration form പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

10.ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ February 24, വരുന്ന തിങ്കൾ, പതിവുപോലെ വൈകുന്നേരം 7.30-ന് മലയാളത്തിലുള്ള വി. കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

11.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 24 തിങ്കൾ മുതൽ March 27 വ്യാഴം വരെ വൈകുന്നേരങ്ങളിൽ 6.30 മുതൽ രാത്രി 9.30 വരെ തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട Thomas Bobby, VC അച്ചൻ ആണ് ധ്യാനം നയിക്കുന്നത്. നിങ്ങളുടെ ജോലി സമയക്രമങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.