Announcements – 10/05/2024

അറിയിപ്പുകൾ

1.മെയ് 15, ബുധനാഴ്ച നമ്മുടെ Parish Priest, ഫ്രാൻസീസ് അച്ചന്റെ വ്രദ വാഗ്ദാനത്തിന്റെ 25-മത് വാർഷികമാണ്. അന്നേദിവസം അച്ചന്റെ മുഖ്യകാർമികത്വത്തിൽ വൈകുന്നേരം 7.00 മണിക്ക് ദിവ്യബലി ഉണ്ടായിരിക്കും. അച്ചന്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിച്ച് നമുക്ക് പ്രാർത്ഥിക്കാം.

2.മെയ് മാസത്തിൽ എല്ലാ ദിവസവും വൈകുന്നേരത്തെ ഇംഗ്ലീഷ് കുർബ്ബാനക്ക് 40 മിനിറ്റ് മുൻപ് മാതാവിന്റെ Grotto-യിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതാണ്.

3.പെന്തക്കുസ്താ തിരുനാൾ May 17, 18, 19 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള Parish-ന്റെ ഇംഗ്ലീഷിലുള്ള നൊവേന വൈകുന്നേരത്തെ വി.കുർബ്ബാനക്കുശേഷം നടന്നുകൊണ്ടിരിക്കുന്നു. പെന്തക്കുസ്താ തിരുനാളിനോട് അനുബന്ധിച്ചുള്ള ആഘോഷമായ ദിവ്യബലി മെയ് 19 ഞായറാഴ്ച വൈകുന്നേരം 5.30-ന് നടത്തപ്പെടുന്നു.

4.ഇംഗ്ലീഷിലുള്ള പെന്തക്കുസ്താ Night Vigil മെയ് 16 വ്യാഴാഴ്ച വൈകുന്നേരം 7.15 മുതൽ നടത്തപ്പെടുന്നു. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള പെന്തക്കുസ്താ Night Vigil മെയ് 23 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

5.Nurses Day-യോട് അനുബന്ധിച്ച് Nurses Ministry-യുടെ നേതൃത്വത്തിൽ നമ്മൂടെ ഇടവകയിലെ എല്ലാ നഴ്‌സുമാർക്കും വേണ്ടി ഇംഗ്ലീഷിൽ ഒരു പ്രോഗ്രാം മെയ് 11, നാളെ, ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ Nurses Day പ്രോഗ്രാമിലേക്ക് എല്ലാ നഴ്സുമാരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

6.അടുത്ത Marriage Preparation Course, May 24, വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മെയ് 23-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

7.നമ്മുടെ Parish-ൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി AWAKENING 2024 എന്ന ഒരു Kids & Teens Retreat, June 29 മുതൽ July 2 വരെ നടത്തപ്പെടുന്നു. എല്ലാ Catechism കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ട ഈ Retreat നയിക്കുന്നത് USA-യിൽ നിന്നുള്ള Anointing Fire Catholic Youth Ministry അംഗങ്ങളാണ്. Breakfast-ഉം Lunch-ഉം ഉൾപ്പെടെ നാല് ദിവസത്തേക്കുള്ള Registration Fee 10 BD ആണ്. Registration forms Catechism ക്ലാസ്സുകൾ വഴി നൽകുന്നതായിരിക്കും. ഈ Retreat-ൽ പങ്കെടുക്കാവുന്ന വിധത്തിൽ നിങ്ങളുടെ അവധിക്കാലം ക്രമീകരിക്കണമെന്ന് ഓർമിപ്പിക്കുന്നു.

8.ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന മെയ് 13, വരുന്ന തിങ്കളാഴ്ച വൈകുന്നേരം 7.30-ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

9.നഴ്സസ് ഡേയോട് അനുബന്ധിച്ചു മെയ്‌ 17, അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 7.00 മണിക്ക് മലയാളത്തിലുള്ള ദിവ്യബലിക്ക് നമ്മുടെ നമൂഹത്തിലെ എല്ലാ നേഴ്സ്മാരെയും സമർപ്പിച്ച് പ്രത്യേകം പ്രാർഥിക്കുന്നതായിരിക്കമെന്ന് ഓർമിപ്പിക്കുന്നു. അന്നേ ദിവസം കാഴ്ചസമർപ്പണത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

10.നമ്മുടെ സമൂഹത്തിലെ Christeen Ministry-യിൽ ഇനിയും അംഗങ്ങൾ ആകുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ നമ്മുടെ സമൂഹത്തിൻറെ വിവിധ ഗ്രൂപ്പുകളിൽ share ചെയ്തിരിക്കുന്ന link-ൽ കൂടെ മെയ്‌ 31-നു മുൻപായി register ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.