അറിയിപ്പുകൾ
1.അടുത്ത Pre-Baptism Seminar, നവംബർ 13, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
2.അടുത്ത Marriage Preparation Course, നവംബർ 15, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ നവംബർ 14-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
3.നവംബർ 16, ശനി, സജി അച്ചന്റെ Ordination Anniversary ആണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
4.നമ്മുടെ പാരീഷിന്റെ ഇംഗ്ലീഷിലുള്ള വാർഷിക ധ്യാനം നവംബർ 18 മുതൽ 21 വരെ, വൈകുന്നേരത്തെ ദിവ്യബലിക്കു ശേഷം തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Danny Capuchin അച്ചനാണ്. ആയതിനാൽ, നവംബർ 20, ബുധൻ, വൈകുന്നേരം 6.30-ന് ഇംഗ്ലീഷിലുള്ള ഒരു വി. കുർബ്ബാനയും, മാതാവിന്റെ നൊവേനയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
- നവംബർ 21, വ്യാഴം, പരിശുദ്ധ കന്യമറിയത്തിന്റെ സമർപ്പണത്തിരുനാൾ ആഘോഷിക്കുന്നു.
6.നവംബർ 22, വെള്ളി, അവാലി Our Lady of Arabia കത്തീഡ്രൽ Family Day ആണ്. രാവിലെ 8.00 മുതൽ വൈകുന്നേരം 9.00 വരെ നടത്തപ്പെടുന്ന Family Day-യിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
- ഈശോയുടെ രാജത്വ തിരുനാൾ നവംബർ 22, 23 & 24 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു.
8.Music ministry-യുടെ മധ്യസ്ഥയായ വി. സെസിലിയായുടെ തിരുനാൾ ആഘോഷിക്കുന്ന Nov. 28, വ്യാഴം, നമ്മുടെ പാരീഷിലെ എല്ലാ community-യിലുമുള്ള Choir അംഗങ്ങളും വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയിൽ പങ്കെടുത്ത് നിങ്ങളുടെ commitment പുതക്കുവാനായിട്ട് ക്ഷണിക്കുന്നു.
9.നമ്മുടെ ഇടവകയിലെ Catechism Ministry 1 മുതൽ 12 വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന എല്ലാ കുട്ടികൾക്കുമായി, വിവിധ കാറ്റഗറികളിൽ, നവംബർ15, 16 തീയതികളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങൾക്കായുള്ള entry forms Catechism ഓഫീസിലും, പാരീഷ് ഓഫീസിലും ലഭ്യമാണ്. അവസാന തീയതി നവംബർ 10 ആണ്. വിശദ വിവരങ്ങൾ പുറത്തുള്ള ബാനറിൽ നിന്നും ലഭ്യമാണ്.
10.തിരുഹൃദയ ദേവാലയത്തിലേയും, അവാലി കത്തീഡ്രൽ ദേവാലയത്തിലേയും ഇടവകാംഗങ്ങൾക്കായി Christmas Carol ഗാന മത്സരം, Dec 5, വ്യാഴം, വൈകുന്നേരം 7.30 മുതൽ പുറത്ത് കോമ്പൗണ്ടിലുള്ള സ്റ്റേജിൽ വച്ച് നടത്തപ്പെടുന്നു. രജിസ്ട്രേഷൻ ഫോംസിനും, മറ്റ് വിശദ വിവരങ്ങൾക്കും പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.
11.BMCC-യുടെ വാർഷികപതിപ്പായ നിറവ്-2025-ൽ പ്രസിദ്ധീകരിക്കാനുള്ള നിങ്ങളുടടെ articles, photos മുതലായവ niravu2025@gmail.com എന്ന email id-യിലേക്ക്അയച്ചുതരേണ്ട അവസാന തീയതി നവംബർ 10 വരെ നീട്ടിയിരിക്കുന്നുവെന്ന് പ്രത്യേകം അറിയിക്കുന്നു.
12.ബിബ്ലിയനൈറ്റ് 2024
ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്ത് ഒരുക്കുന്ന ബിബ്ലിയ നൈറ്റ് 2024, ഡിസംബർ 12 വ്യാഴാഴ്ച വൈകുന്നേരം 7.00 മണി മുതൽ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു.
മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ :
- വി.ലൂക്കായുടെ സുവിശേഷം
2.വി.പൗലോസ് ശ്ലീഹ കൊറിന്തോസുകാർക്ക്എഴുതിയ 1-ഉം 2-ഉം ലേഖനങ്ങൾ
- 2 ദിനവൃത്താന്തം
രണ്ടുപേരടങ്ങിയ ടീം ആയാണ് മത്സരം നടത്തപ്പെടുന്നത്. രജിസട്രഷൻ Family Cell-കൾ വഴി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
301 ഡോളർ, 201 ഡോളർ, 101 ഡോളർ എന്നിങ്ങനെ ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ നൽകുന്ന Biblia നൈറ്റ് 2024-ന്റെ കൂടുതൽ വിവരങ്ങൾക്ക് ജീസസ് യൂത്ത് ഹെൽപ് ഡെസ്കുമായോ ബന്ധപ്പെടാവുന്നതാണ്.
13.Christeen Biblia 2024
കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് ഡിസംബർ 16-ന് നടത്തുന്നു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
Sub Juniors (5 മുതൽ 8 വയസ്സ് വരെ)- St. Mathew
Juniors (9 മുതൽ 12 വയസ്സ് വരെ)- 1st Samuel, Acts of the Apostles
Seniors (13 മുതൽ 18 വയസ്സ് വരെ)- Ezekiel, Psalms
രജിസ്ട്രേഷൻ ഫോം നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യുന്നതിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
14.സീറോ മലബാർ സഭയുടെ തലവനായ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നമ്മുടെ വികാരിയേറ്റിന്റെ തലവനായ ബിഷപ്പ് Aldo Berardi-യുടെ ക്ഷണം സ്വീകരിച്ച് നവംബർ 16, 17, 18 തിയതികളിൽ ബഹ്റിൻ സന്ദർശിക്കുന്നു. പിതാവിന്റെ സന്ദർശനത്തോടനുബന്ധിച്ച് നവംബർ 16, ശനി, വൈകുന്നേരം 5.15-ന് പിതാവിന് സ്വീകരണവും, തുടർന്ന് 6.00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ മലയാളത്തിലുള്ള ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. നവംബർ 17, ഞായർ, അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വൈകുന്നേരം 6.30-ന് പിതാവിന് സ്വീകരണവും തുടർന്ന് 7.00 മണിക്ക് മലയാളത്തിലുള്ള ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
15.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ വാർഷിക ധ്യാനം നവംബർ 25 മുതൽ 28 വരെ, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9.30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Danny Capuchin അച്ചനാണ്. നിങ്ങളുടെ ജോലിസമയങ്ങൾ ക്രമീകരിച്ച്, പ്രാർത്ഥിച്ച് ഒരുങ്ങി ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.