Announcements – 07/03/2025

അറിയിപ്പുകൾ

 

1.നോമ്പുകാലത്ത് മലയാളത്തിലുള്ള കുരിശിന്റെ വഴി എല്ലാ വെള്ളിയാഴ്ചകളിൽ 6.15-ന് തിരുഹൃദയ ദേവാലയത്തിൽവച്ചും, ഞായറാഴ്ചകളിൽ 6.15-ന് ഓഡിറ്റോറിയത്തിൽവച്ചും നടത്തപ്പെടുന്നതാണ്. ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴി എല്ലാ ബുധനാഴ്ചകളിൽ 6.15-നും, വെള്ളിയാഴ്ചകളിൽ 4.15-നും courtyard-ൽ വച്ച് നടത്തപ്പെടുന്നു.
നോമ്പുകാലത്ത് ബുധനാഴ്ചകളിൽ വൈകുന്നേരം 7.00 മണിക്കുള്ള വി. കുർബ്ബാനക്കു ശേഷമുള്ള മാതാവിന്റെ ഒരു നെവോനെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

2.നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന Lenten Alms envelopes, സംഭാവനകളോടുകൂടി ഓശാന ഞായറാഴ്ചയ്ക്ക് മുൻപായി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. Lenten Alms envelopes കിട്ടാത്തവർക്ക്, പാരിഷ് ഓഫീസിൽനിന്നും ലഭ്യമാണ്.

3.അടുത്ത Pre-Baptism Seminar, മാർച്ച് 12, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

4.അടുത്ത Marriage Preparation Course, മാർച്ച് 21, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മാർച്ച് 20-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

5.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 24 തിങ്കൾ മുതൽ March 27 വ്യാഴം വരെ വൈകുന്നേരങ്ങളിൽ 6.30 മുതൽ രാത്രി 9.30 വരെ തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട Bobby Thomas, VC അച്ചൻ ആണ് ധ്യാനം നയിക്കുന്നത്.നിങ്ങളുടെ ജോലി സമയക്രമങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

6.വി. യൗസേപ്പിതാവിന്റെ തിരുനാൾ നമ്മുടെ സമൂഹം മാർച്ച് 21, വെള്ളിയാഴ്ച വൈകുന്നേരം 7.00-മണിക്കുള്ള വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. തിരുനാൾ ദിവസം ജോസഫ് എന്നു പേരുള്ളവർക്കും മറ്റ് ആഗ്രഹമുള്ളവർക്കും കാഴ്ച സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിവസം നേർച്ച നൽകുവാൻ താൽപര്യമുള്ളവർക്ക് അച്ചന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

7.ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന March 10 തിങ്കൾ, വൈകുന്നേരം 7.30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.