അറിയിപ്പുകൾ
1.മാതാവിന്റെ വിമലഹൃദയത്തിനായി പ്രതിഷ്ഠച്ചിരിക്കുന്ന മാസാദ്യ ശനിയാഴ്ചയായ മാർച്ച് 1, നാളെ, വൈകുന്നേരത്തെ ദിവ്യബലിക്ക് മുൻപായി, 5.40-ന് ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാവെരയും ക്ഷണിക്കുന്നു.
2.Mother Church-ന്റെ സമർപ്പണദിവസമായ മാർച്ച് 3, തിങ്കൾ, രാവിലെ 6.20-നും, വൈകുന്നേരം 6.30-നും Mother Church-ൽ വച്ച് പ്രത്യേക ദിവ്യബലികൾ ഉണ്ടായിരിക്കുന്നതാണ്.
3.വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള വിഭൂതി തിങ്കൾ, വിഭൂതി ബുധൻ, മാർച്ച് 3 & 5 തീയതികളിൽ ആണ്. മാർച്ച് 3, തിങ്കൾ, മലയാളത്തിലുള്ള വി. കുർബ്ബാനയും ചാരം വെഞ്ചിരിക്കലും വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. മാർച്ച് 5, ബുധൻ മലയാളത്തിലുള്ള തിരുകർമ്മങ്ങൾ വൈകുന്നേരം 8.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
മാർച്ച് 5, Ash Wednesday ഇംഗ്ലീഷിലുള്ള വി. കുർബ്ബാനകൾ രാവിലെ 5.30-നും, 7.00-നും വൈകുന്നേരം 5.30-നും 7.00-നും Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
നോമ്പുകാലത്ത് മലയാളത്തിലുള്ള കുരിശിന്റെ വഴി എല്ലാ വെള്ളിയാഴ്ചകളിൽ 6.15-ന് തിരുഹൃദയ ദേവാലയത്തിൽവച്ചും, ഞായറാഴ്ചകളിൽ 6.15-ന് ഓഡിറ്റോറിയത്തിൽവച്ചും നടത്തപ്പെടുന്നതാണ്. ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴി എല്ലാ ബുധനാഴ്ചകളിൽ 6.15-നും, വെള്ളിയാഴ്ചകളിൽ 4.15-നും courtyard-ൽ വച്ച് നടത്തപ്പെടുന്നു.
നോമ്പുകാലത്ത് ബുധനാഴ്ചകളിൽ വൈകുന്നേരം 7.00 മണിക്കുള്ള വി. കുർബ്ബാനക്കു ശേഷമുള്ള മാതാവിന്റെ ഒരു നെവോനെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
4.മാർച്ച് 7, അടുത്ത വെള്ളി, മാസാദ്യ വെള്ളിയാഴ്ചയാണ്. Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.15-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
5.നമ്മുടെ വികാരിയേറ്റിലെ Catechism and Bible studies-ന്റെ Director, Fr. Nelson Lobo നടത്തുന്ന Bible course മാർച്ച് 10, 11, 13 തിങ്കൾ, ചൊവ്വാ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ രാത്രി 9.00 വരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടക്കുന്നു. ഈ കോഴ്സിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
6.നമ്മുടെ പാരീഷിന്റെ ഇംഗ്ലീഷിലുള്ള’ നോമ്പുകാല ധ്യാനം മാർച്ച് 17 തിങ്കൾ മുതൽ, മാർച്ച് 20 വ്യാഴം വരെ Sacred Heart ദേവാലയത്തിൽ വച്ച് വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയോടുകൂടി ആരംഭിക്കുന്നു. ധ്യാനം നയിക്കുന്നത് Fr. Bobby Thomas, VC അച്ചൻ ആണ്.
ധ്യാനം നടക്കുന്ന മാർച്ച് 18, ചൊവ്വാ, വി. അന്തോണീസിന്റെ നൊവേനയും, മാർച്ച് 19, മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കുന്നതല്ല. മാർച്ച് 19, ബുധൻ, വൈകുന്നേരം 6.30-ന് ഒരു വി. കുർബ്ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
7.അടുത്ത Pre-Baptism Seminar, മാർച്ച് 12, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
8.അടുത്ത Marriage Preparation Course, മാർച്ച് 21, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മാർച്ച് 20-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
9.നമ്മുടെ പാരീഷിലെ Altar Servers Ministry-യിൽ അംഗങ്ങളാകുവാൻ താത്പര്യമുള്ള ആദ്യ കുർബ്ബാന സ്വീകരിച്ച കുട്ടികൾക്ക്, നമ്മുടെ ഇടവകയുടെ website, www.sacredheartchurchbahrain.org-ലുള്ള Registration form പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
10.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 24 തിങ്കൾ മുതൽ March 27 വ്യാഴം വരെ വൈകുന്നേരങ്ങളിൽ 6.30 മുതൽ രാത്രി 9.30 വരെ തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട Bobby Thomas, VC അച്ചൻ ആണ് ധ്യാനം നയിക്കുന്നത്.നിങ്ങളുടെ ജോലി സമയക്രമങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
- നമ്മുടെ സമൂഹത്തിലെ മലയാളം Catechism പഠിക്കുന്ന കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം മെയ് 2 വെള്ളിയാഴ്ച വൈകുന്നേരം 7.00 മണിക്കുള്ള വി. കുർബ്ബാനയോടൊപ്പം നടത്തപ്പെടുന്നു.
12.Nurses Ministry-യുടെ ആദൃശനിയാഴ്ചയിലുളള ദിവ്യകാരുണ്യ ആരാധന നാളെ മാർച്ച്, 1 രാവിലെ 7.30 മുതൽ 10 മണി വരെ Audio video room-ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്.