അറിയിപ്പുകൾ
1.ഫെബ്രുവരി 16 ഞായർ, Charbel അച്ചന്റെ Birthday ആണ്. അന്ന് വൈകുന്നേരം 5.30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
2.ഫെബ്രുവരി 22 ശനി, വി. പത്രോസിന്റെ സിംഹാസനത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. യേശു പത്രോസിനെ തന്റെ ദൗത്യം ഏൽപ്പിച്ചത് മുതൽ, വിശുദ്ധ പത്രോസിന്റെയും പിൻഗാമികളുടെയും ബഹുമാനാർത്ഥം, പരിശുദ്ധ സിംഹാസനത്തിന്റെ തിരുശേഷിപ്പിനെ പ്രതിനിധീകരിക്കുന്ന ഈ തിരുനാൾ ആഘോഷിക്കുന്നു.
3.നമ്മുടെ ഇടവകയിലെ എല്ലാവർക്കുമായി ഇംഗ്ലീഷിലുള്ള Bible Quiz, “VERBUM 2025” മെയ് 16, വെള്ളിയാഴ്ച നടത്തപ്പെടുന്നു. വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ രജിസ്ട്രേഷൻ, courtyard-ൽ വച്ചിരിക്കുന്ന ബാനറിലെ QR code scan ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. അവസാനതീയതി മെയ് 5 ആണ്.
4.ഈ വർഷത്തെ വലിയനോമ്പിന് തുടക്കം കുറിച്ചുകൊണ്ടുള്ള Ash Monday, Ash Wednesday, മാർച്ച് 3, 5 തീയതികളിൽ ആണ്. കുർബ്ബാനയുടെ സമയക്രമങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. നിങ്ങളുടെ കൈവശമുള്ള പഴയ കുരുത്തോലകൾ മാർച്ച് 2-നു മുൻപായി തിരുഹൃദയ ദേവാലയത്തിനു മുൻപിൽ വെച്ചിരിക്കുന്ന Box-ൽ നിക്ഷേപിക്കണമെന്ന് ഓർമിപ്പിക്കുന്നു.
5.തിരുഹൃദയ ദേവാലയത്തിൽ ഇംഗ്ലീഷ് വി. കുർബ്ബാനകൾക്ക് Slide-കൾ display ചെയ്യാൻ Multimedia Operators അയി സേവനം ചെയ്യാൻ താൽപര്യമുള്ള MS power point-ൽ അടിസ്ഥാന ജ്ഞാനമുള്ള ഇടവകാംഗങ്ങൾ പാരീഷ് ഓഫീസിൽ പേരുകൾ നൽകുവാൻ അഭ്യർത്ഥിക്കുന്നു. പ്രത്യേക പരിശീലനം നൽകുന്നതായിരിക്കും.
6.Sacred Heart School, Academic Year 2025-26, LKG-യിലേക്ക് Admission-നു വേണ്ടി, 2021-ൽ ജനിച്ച കത്തോലിക്കാ കുട്ടികൾക്ക്, school website: shsbahrain.edu.bh-ലുള്ള online form പൂരിപ്പിച്ച്, February 16 മുതൽ 27 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
7.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ, മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 24 തിങ്കൾ മുതൽ March 27 വ്യാഴം വരെ വൈകുന്നേരങ്ങളിൽ Sacred Heart ദേവാലയത്തിൽ നടത്തപ്പെടുന്നു. നിങ്ങളുടെ ജോലി സമയക്രമങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.