അറിയിപ്പുകൾ
1.ജനുവരി 31, വെള്ളിയാഴ്ച, ഈശോയുടെ സമർപ്പണതിരുന്നാൾ ആഘോഷിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 5.00 മണിക്കുള്ള ഇംഗ്ലീഷ് വി. കുർബ്ബാന, 12 വയസ് വരെയുള്ള കുട്ടികളെയും, ശിശുക്കളെയും, ഗർഭസ്ഥ ശിശുക്കളെയും സമർപ്പിച്ചുള്ള പ്രത്യേക ദിവ്യബലി ബലിയായിരിക്കും. അവർക്കുവേണ്ടി Reserved seat ഉണ്ടായിരിക്കുന്നതാണ്.
2.നമ്മുടെ ഇടവകയുടെ Family Day, “La Familia 2025”, ഫെബ്രുവരി 6, 7, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തപ്പെടുന്നു. ഫെബ്രുവരി 6, വ്യാഴാഴ്ച, വൈകുന്നേരം 7.00 മുതൽ 9.30 വരെ traditional live music, barbecue, games എന്നിവയോടുകൂടിയ Soul Cafe-യും, പ്രധാന ദിവസമായ ഫെബ്രുവരി 7, വെള്ളിയാഴ്ച, പതിവു പോലെ രാവിലെ 8.00 മുതൽ വൈകുന്നേരം 8.00 മണിവരെ Food stalls, game stalls, fancy stalls, entertainment & cultural programs എന്നിവയും courtyard-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. അതോടൊപ്പം, ഫെബ്രുവരി 7, വെള്ളിയാഴ്ച, വൈകുന്നേരം 8.00 മുതൽ 10.00 മണിവരെ Bahrain Past Masters അവതരിപ്പിക്കുന്ന Live Music-ഉം ആകർഷകമായ സമ്മാനങ്ങളോടും കൂടിയ Jam Session-നും Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. Family Day-യുടെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന Support coupon-ഉം, വിവിധ Souvenirs-ഉം പുറത്തുള്ള counter-ലും, Religious Gift Corner-ലും ലഭ്യമാണ്. Family Day-യിൽ നിന്നും ലഭിക്കുന്ന വരുമാനം Our Lady of Arabia Auditorium നവീകരിക്കുന്നതിനായി ഉപയോഗിക്കുന്നതാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
3.നമ്മുടെ ഇടവയിലെ എല്ലാ നഴ്സസുമാർക്കുമായി Greatest Call 2025 എന്ന ഒരു ഏകദിന പ്രോഗ്രാം ജനുവരി 18, ശനി, നാളെ, അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ നഴ്സസ് സഹോദരങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. യാത്രാസൗകര്യം ആവശ്യമുള്ളവർക്കായി നാളെ, രാവിലെ 7.45-ന് Sacred Heart Church-ന് സമീപത്തുനിന്നും, 7.50-ന് Salmaniya Bus stop-ൽ നിന്നും Transport arrange ചെയ്തിട്ടുണ്ട്.
4.മലയാളത്തിലുള്ള Marian ധ്യാനം ജനുവരി 20, തിങ്കൾ മുതൽ 23, വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ 10.00 മണി വരെ അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
5.നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, ജനുവരി 20, തിങ്കൾ, വൈകുന്നേരം 7.30-ന് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്. തിരുഹൃദയ ദേവാലയത്തിൽ Maintenance വർക്കുകൾ നടക്കുന്നതിനാൽ ജനുവരി 20, 21, തിങ്കൾ, ചൊവ്വാ ദിവസങ്ങളിലെ എല്ലാ വി. കുർബ്ബാനകളും Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടക്കുക.