Announcements – 20/12/2024

അറിയിപ്പുകൾ

 

1.ഡിസംബർ 24, ചൊവ്വാ, ഇംഗ്ലീഷിലുള്ള Christmas Night Service, Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് വൈകിട്ട് 7.30-ന് കരോൾ ആലാപനത്തോടുകൂടി ആരംഭിച്ച്, 8.00 മണിക്ക് Aldo Berardi പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും നടത്തപ്പെടുന്നു. Dec 25, ബുധൻ, Sacred Heart Church-ൽ ഇംഗ്ലീഷ് കുർബ്ബാനകളുടെ സമയം രാവിലെ 7.00, 8.30, 10.00, വൈകുന്നേരം 5.30, 7.00 എന്നിങ്ങനെയായിരിക്കും.

2.മനാമയിലും, ഈസാ ടൗണിലുമുള്ള ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് സാമ്പത്തികമായി സഹായിക്കാൻ താൽപര്യമുള്ളവർ Parish office-മായി ബന്ധപ്പെടേണ്ടതാണ്.

3.ഡിസംബർ 24-ന് യാത്രാസൗകര്യം ആവശ്യമുള്ളവർക്കായി മനാമയിൽ നിന്നു ഈസാ ടൗണിലേക്കും തിരിച്ചും ബസ് സർവീസ് arrange ചെയ്തിട്ടുണ്ട്. ബസുകൾ Arts & Crafts Center-ന്റെ മുൻപിൽനിന്നും വൈകുന്നേരം 5.30, 6.00, 6.30 എന്നീ സമയങ്ങളിൽ പുറപ്പെടുന്നതായിരിക്കും.

4.നമ്മുടെ ഇടവകയുടെ Family Day 2025, ഫെബ്രുവരി 6, 7, വ്യാഴം, വെള്ളി ദിവസങ്ങളിൽ courtyard-ൽ വച്ച് നടത്തപ്പെടുന്നു. “La Familia 2025” എന്ന പേരിൽ നടത്തപ്പെടുന്ന Family Day-യുടെഭാഗമായി പുറത്തിറക്കിയിരിക്കുന്ന വിവിധ souvenirs പുറത്തുള്ള counter-ലും, Religious Gift corner-ലും ലഭ്യമാണ്. Family Day-യിൽ നിന്നും ലഭിക്കുന്ന വരുമാനം Our Lady of Arabia Auditorium നവീകരിക്കുന്നതിനായി ഉപയോഗിക്കുന്നതാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

5.നമ്മുടെ ഇടവകയിലെ 35-നും 55-നും ഇടയിൽ പ്രായമുള്ള, Eucharistic Ministers ആയി സേവനം ചെയ്യുവാൻ താൽപര്യമുള്ളവർക്ക് Parish office-ൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

6.നമ്മുടെ പാരീഷ് ആദ്യമായി പ്രിന്റ് ചെയ്ത് പുറത്തിറക്കിയിരിക്കുന്ന Bible Dairy 2025, Religious Gift Center-ലും, Parish Office-ലും ലഭ്യമാണ്. വില 5 BD ആണ്.

7.Christmas ദിവസമായ Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic workers, Labourers, Fishermen, മറ്റുള്ളവർക്കുമായി രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ Dec 22-ന് മുൻപായി നമ്മുടെ സമൂഹത്തിന്റെ Help Desk-ലും, Parish Office-ലും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ പ്രോഗ്രാമിലേക്കായി cash, cakes, snacks, gifts, telephone cards എന്നിങ്ങനെയുള്ള സംഭാവനകൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

8.നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള Christmas തിരുക്കർമ്മങ്ങൾ ഡിസംബർ 24, ചൊവ്വാ, രാത്രി 8.30-നും, ഡിസംബർ 25, ബുധൻ, രാത്രി 8.30-നും തിരുഹൃദയ ദേവാലയത്തിലും, ഡിസംബർ 24, ചൊവ്വാ, രാത്രി 11.00 മണിക്ക് അവാലി കത്തീഡ്രൽ ദേവാലയത്തിലും, മലങ്കര ആരാധനക്രമത്തിലുള്ള തിരുക്കർമ്മങ്ങൾ ഡിസംബർ 24, ചൊവ്വാ, 6.30-ന് Social Hall-ഉം വച്ച് നടത്തപ്പെടുന്നു.

9.ക്രിസ്തുമസ്സിന് ഒരുക്കമായുള്ള നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള കുമ്പസാരം നാളെ മുതൽ ഡിസംബർ 21, 22, 23, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ രാവിലെ 9.00 മുതൽ 12.00 വരെയും, വൈകുന്നേരം 5.00 മുതൽ 8.00 മണിവരെയും തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

10.നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഈ വർഷം Dec 26, 27, വ്യാഴം, വെള്ളി ദിവസങ്ങളിൽ Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് ആഘോഷമായി കൊണ്ടാടുന്നു. ഈ തിരുനാളിൻറെ നടത്തിപ്പിനും നേർച്ച ഭക്ഷണത്തിനുമായി വളരെയേറെ സാമ്പത്തിക ചിലകൾ ഉള്ള കാര്യം നിങ്ങൾക്കറിയാമല്ലോ. വി.സെബസ്ത്യാനോസ്സിന്റെ തിരുനാളിനുള്ള നേർച്ചകളും നിങ്ങളുടെ ഉദാരമായ സംഭാവനകളും അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

പ്രസുദേന്തി.. (Ladies) BD 50/-… ഇനിയും പേരുകൾ തരാൻ ആഗ്രഹമുള്ളവർക്ക് അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

** നേർച്ച കൂപ്പണുകൾ പുറത്ത് Service Ministry കൗണ്ടറുകളിൽ ലഭ്യമാണ്. എല്ലാവരും കൂപ്പണുകൾ എടുത്ത് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.