Announcements – 20/09/2024

അറിയിപ്പുകൾ

 

1.സെപ്റ്റംബർ 30, തിങ്കൾ, Aldo Berardi പിതാവിന്റെ ജന്മദിനമാണ്. പിതാവിന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

2.Mother Church-ൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ അരീത്താസിന്റെ തിരുശേഷിപ്പ് ഒരു മാസം തിരുഹൃദയ ദേവാലയത്തിൽ ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കവാനും, വി. അരീത്താസിന്റെ മാധ്യസ്ഥത്തിലൂടെ ഈശോയിലേക്ക് കൂടുതൽ അടുക്കുവാനുള്ള ഈ സുവർണ്ണാവസരം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

3.അപ്പസ്തോലനും, സുവിശേഷകനുമായ വി. മത്തായിയുടെ തിരുനാൾ, സെപ്റ്റംബർ 21, ശനി, നാളെ, വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു.

4.സെപ്റ്റംബർ 23, തിങ്കൾ, വി. Padre Pio-യുടെ തിരുനാൾ ആഘോഷിക്കുന്നു.

  1. വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 3, വ്യാഴം, വൈകുന്നേരം 6.30-നുള്ള തിരുനാൾ കുർബാനയോടുകൂടി ആഘോഷിക്കുന്നു. ദിവ്യബലിക്ക് ശേഷം, വി. ഫ്രാൻസീസ് ആസ്സീസിയുടെ ഇഹലോക ജീവിതത്തിൽനിന്നുള്ള കടന്നുപോകലിനെ ആസ്പദമാക്കി “Transitus” എന്ന ഒരു പ്രോഗ്രാം Our Lady of Arabia ഓഡിറ്റോറിയത്തിൽവച്ച് നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

6.നമ്മുടെ ഇടവകയിലെ Parish Youth മീറ്റിംഗ് സെപ്റ്റംബർ 27, വെള്ളി, രാവിലെ 11.30 മുതൽ St. Francis of Assisi ഹാളിൽ വെച്ച് നടത്തപ്പെടുന്നു. 17 മുതൽ 35 വയസ് വരെ പ്രായമുള്ള എല്ലാ യുവജനങ്ങളും, നമ്മുടെ സമൂഹത്തിന്റെ വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിരിക്കുന്ന google form-ലൂടെ രജിസ്റ്റർ ചെയ്യാൻ ഓർമിപ്പിക്കുന്നു.

7.പരിശുദ്ധ ദൈവമാതാവിന്റെ ജപമാല മാസമായ ഒക്ടോബറിൽ, എല്ലാ ദിവസവും വൈകുന്നേരത്തെ വി.കുർബ്ബാനയ്ക്ക്, 40 മിനിറ്റ് മുൻപ് ഗ്രോട്ടോയിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതാണ്.

8.വി.അരീത്താസിന്റെയും സഹചാരികളുടെയും ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരിക്കുന്ന Coin പാരീഷ് ഓഫീസിലും, Religious gift corner-ലും ലഭ്യമാണ്. വി. അരീത്താസിന്റെയും, Our Lady of Arabia-യുടെയും ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഈ coin-ന്റെ വില 10 BD ആണ്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം Bishop’s House നിർമാണത്തിനായി ഉപയോഗിക്കുന്നതാണ്.

9.Nurses ministry-യുടെ Formation program സെപ്റ്റംബർ 27, വെള്ളി, ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകിട്ട് 6.30 വരെയും, സെപ്റ്റംബർ 28 ശനി, രാവിലെ 8.30 മുതല്‍ വൈകിട്ട് 4 മണിവരെയും Sacred Heart Church, Manama-യിൽ വച്ച്, Br. Josemon-ന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

  1. നമ്മുടെ സമൂഹത്തിലെ Lectors Ministry അംഗങ്ങളുടെ Reinstallation ഒക്ടോബർ 4, വെള്ളിയാഴ്ച മലയാളം കുർബ്ബാനമദ്ധ്യേ നടത്തപ്പെടുന്നതായിരിക്കും. Lectors Ministry-യിൽ അംഗങ്ങളായിട്ടുള്ള എല്ലാവരും ഈ തിരുകർമ്മത്തിൽ പങ്കെടുക്കത്ത് നിങ്ങളുടെ commitment പുതക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.