Announcements – 06/09/2024

അറിയിപ്പുകൾ

 

1.വി. ആരീത്താസിന്റെയും സഹചാരികളുടെയും രക്തസാക്ഷിത്വത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, വി. ആരീത്താസിന്റെ തിരുശേഷിപ്പ്, സെപ്റ്റംബർ 13, അടുത്ത വെള്ളി, രാവിലെ 9.30-ന് തിരുഹൃദയ ദേവാലയത്തിൽ കൊണ്ടുവരുന്നതായിരിക്കും. Mother Church-ൽ പ്രതിഷ്ഠിക്കുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഒരു മാസം തിരുഹൃദയ ദേവാലയത്തിൽ ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി പ്രാർത്ഥിക്കവാനും, വി. അരീത്താസിന്റെ മാധ്യസ്ഥത്തിലൂടെ ഈശോയിലേക്ക് കൂടുതൽ അടുക്കുവാനുള്ള ഈ സുവർണ്ണാവസരം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

2.അടുത്ത Pre-Baptism Seminar, സെപ്റ്റംബർ 11, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.15 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

3.സെപ്റ്റംബർ14, ശനി, വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നു.

4.സെപ്റ്റംബർ 14 ശനി, ആന്റണി അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകുന്നേരം 6.30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

5.അടുത്ത Marriage Preparation Course, സെപ്റ്റംബർ 20, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ സെപ്റ്റംബർ 19-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

6.നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism, നാല് മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകൾ സെപ്റ്റംബർ 13-നും, ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകൾ സെപ്റ്റംബർ 20-നും ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ നിന്നും ലഭ്യമാണ്.

7.മലയാളം Catechism ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷനും ബുക്ക് വിതരണവും സെപ്റ്റംബർ 13, വെള്ളി, വൈകുന്നേരം 5.00 മുതൽ 6.30 വരെ ക്ലാസ്സ് റൂമിൽ വച്ച് നടത്തപ്പെടുന്നു.
മലയാളം Catechism ക്ലാസ്സുകൾ (ഒന്നു മുതൽ എട്ട് വരെ) സെപ്റ്റംബർ 19, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം Catechism Ministry-യുമായി ബന്ധപ്പെടുക.

8.നമ്മുടെ vicariate-ലെ AVONA Woman’s Program-ന്റെ നേതൃത്വത്തിൽ “Women in the Church” എന്ന തീമോടുകൂടി, സെപ്റ്റംബർ 12, വൈകുന്നേരം 7.15-ന് Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന കോൺഫറൻസിലേക്ക് എല്ലാ സ്ത്രീകളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

9.BMCC-യുടെ വാർഷികപതിപ്പായ നിറവ്-2025 പ്രസിദ്ധീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ ചിത്രരചനകൾ, Special occasion photos, New born babies photos മുതലായവ ഒക്ടോബർ 31-ന് മുൻപായി niravu2025@gmail.com എന്ന email id-യിലേക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. പങ്കെടുക്കുന്നവർ ദയവായി പേരും മൊബൈൽ നമ്പറും ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് അച്ചന്റെ ഒഫീസുമായി ബന്ധപ്പെടുക.

10.നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, സെപ്റ്റംബർ 9,തിങ്കൾ,നാളെ, വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.