Announcements – 05/07/2024

അറിയിപ്പുകൾ

1.Kids & Teens Retreat, AWAKENING 2024, ജൂൺ 29 മുതൽ ജൂലൈ 2 വരെ വളരെ അനുഗ്രഹപ്രദമായി നടത്തുവാൻ സാധിച്ചു. സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നതോടൊപ്പം, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം നന്ദി പറയുന്നു.

2.ഈ മാസത്തിലെ ആദ്യ ശനിയാഴ്ചയായ ജൂലൈ 6 ശനി, നാളെ, മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠ വൈകുന്നേരം 6.30-നുള്ള ഇംഗ്ലീഷ് വി.കുർബ്ബാനയോടുകൂടി നടത്തപ്പെടുന്നു. ദിവ്യബലിക്ക് മുൻപായി, ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ക്ഷണിക്കുന്നു.

3.ജൂലൈ 9, ചൊവ്വാ, Nicholson അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകിട്ട് 6.30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 14, ഞായർ, visiting Priest, Rolly അച്ചന്റെ Ordination Anniversary ആണ്. അന്നേ ദിവസം വൈകിട്ട് 5.30-ന് Thanksgiving കുർബ്ബാന നടത്തപ്പെടുന്നു. രണ്ട് വൈദികരുടെയും നിയോഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം.

4.അടുത്ത Pre-Baptism Seminar, ജൂലൈ 10 ബുധൻ, വൈകിട്ട് 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

5.അടുത്ത Marriage Preparation Course, July 19, വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകിട്ട് 5.00 മണിവരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ ജൂലൈ 18-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

6.The Pontifical Society of Holy Childhood of Jesus, കുട്ടികളെ ആത്മീയതയിലും, മിഷനറി നേതൃത്വത്തിലും വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു സൊസൈറ്റി, ജൂൺ 21-ന്, 8 മുതൽ 13 വയസ് വരെയുള്ള 33 കുട്ടികളുമായി നമ്മുടെ ഇടവകയിൽ രൂപീകൃതമായി. നമ്മുടെ പ്രാർത്ഥനകളിൽ ഈ കുട്ടികളെകൂടി ഓർക്കാം.

7.നമ്മുടെ Parish-ലെ Music Ministry-യിൽ അംഗങ്ങളായി, വെള്ളിയാഴ്ച രാവിലെ 7 മണിക്കും, ഞായറാഴ്ച വൈകിട്ട് 7 മണിക്കും ഇംഗ്ലീഷിലുള്ള വി. കുർബ്ബാനകൾക്ക് ഗാനങ്ങൾ ആലപിക്കുവാൻ താത്പര്യമുള്ളവർ Parish ഓഫീസുമായി ബന്ധപ്പെടുക.

8.നമ്മുടെ പാരീഷിലെ ഇംഗ്ലീഷ് Lectors Ministry-യിൽ ചേർന്ന്, ദിവ്യബലികൾക്ക് വായനകൾ വായിക്കാൻ താത്പര്യമുള്ളവർ, ഓഗസ്റ്റ് 24-ന് മുൻപായി പാരീഷ് ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

  1. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന ജൂലൈ 8, തിങ്കൾ, വൈകുന്നേരം 7.30-ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

10.മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ജൂലൈ 20, 21 ശനി, ഞായർ ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അങ്കമാലി സുബോധന പാസ്റ്റർ സെൻറ്ററിൽ അദ്യദിവസത്തെ രജിസ്ട്രേഷനും ശുശ്രൂഷകൾക്കും ശേഷം, തക്കല വി. ദൈവസാഹയം പിള്ളയുടെ കബറിടിത്തിലേക്ക് തീർത്ഥാടനവും, തുടർന്ന് കന്യാകുമാരിയിലേക്ക് ഉല്ലാസയാത്രയും ഉണ്ടായിരിക്കുന്നതാണ്. ഗർഷോം 2024-ന്റെ ഭാഗമാകുവാൻ, ഈ ദിവസങ്ങളിൽ നാട്ടിൽ അവധിക്ക് പോകുന്ന എല്ലാവരേയും ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, പുറത്തുള്ള Help desk-മായോ ബന്ധപ്പെടാവുന്നതാണ്.