Announcements – 03/05/2024

അറിയിപ്പുകൾ

1.മെയ് 15, ബുധനാഴ്ച നമ്മുടെ Parish Priest, ഫ്രാൻസീസ് അച്ചന്റെ വ്രദ വാഗ്ദാനത്തിന്റെ 25-മത് വാർഷികമാണ്. അന്നേദിവസം അച്ചന്റെ മുഖ്യകാർമികത്വത്തിൽ വൈകുന്നേരം 7.00 മണിക്ക് ദിവ്യബലി ഉണ്ടായിരിക്കും. അച്ചന്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിച്ച് നമുക്ക് പ്രാർത്ഥിക്കാം.

2.മെയ് 8, ബുധനാഴ്ച Victor അച്ചന്റെ ജന്മദിനം ആണ്. വൈകുന്നേരം 5.30-ന് Thanksgiving Mass ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.

3.നമ്മുടെ ഇടവകയിലെ Catechism Ministry-യുടെ നേതൃത്വത്തിൽ മെയ് 4 ശനിയാഴ്ച, നാളെ Courtyard-ൽ വച്ച് Living Rosary നടത്തപ്പെടുന്നു. എല്ലാവരെയും ക്ഷണിക്കുന്നു.

4.മെയ് മാസത്തിൽ എല്ലാ ദിവസവും വൈകുന്നേരത്തെ ഇംഗ്ലീഷ് കുർബ്ബാനക്ക് 40 മിനിറ്റ് മുൻപ് മാതാവിന്റെ Grotto-യിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതാണ്.

5.അടുത്ത Pre-Baptism Seminar, May 8 ബുധനാഴ്ച, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

6.പെന്തക്കുസ്താ തിരുനാൾ May 17, 18, 19 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള Parish-ന്റെ ഇംഗ്ലീഷിലുള്ള നൊവേന May 8, ബുധനാഴ്ച വൈകുന്നേരത്തെ വി.കുർബ്ബാനക്കുശേഷം ആരംഭിക്കുന്നതാണ്.

7.ഇംഗ്ലീഷിലുള്ള പെന്തക്കുസ്താ Night Vigil മെയ് 16 വ്യാഴാഴ്ച വൈകുന്നേരം 7.15 മുതൽ നടത്തപ്പെടുന്നു. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള പെന്തക്കുസ്താ Night Vigil മെയ് 23 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

  1. അടുത്ത Marriage Preparation Course, May 24, വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ മെയ് 23-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

9.നമ്മുടെ Parish-ൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി AWAKENING 2024 എന്ന ഒരു Kids & Teens Retreat, June 29 മുതൽ July 2 വരെ നടത്തപ്പെടുന്നു. എല്ലാ Catechism കുട്ടികളും നിർബന്ധമായും പങ്കെടുക്കേണ്ട ഈ Retreat നയിക്കുന്നത് USA-യിൽ നിന്നുള്ള Anointing Fire Catholic Youth Ministry അംഗങ്ങളാണ്. Breakfast-ഉം Lunch-ഉം ഉൾപ്പെടെ നാല് ദിവസത്തേക്കുള്ള Registration Fee 10 BD ആണ്. Registration forms Catechism ക്ലാസ്സുകളിൽ നൽകുന്നതായിരിക്കും. ഈ Retreat-ൽ പങ്കെടുക്കാവുന്ന വിധത്തിൽ നിങ്ങളുടെ അവധിക്കാലം ക്രമീകരിക്കണമെന്ന് ഓർമിപ്പിക്കുന്നു.

10.ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന മെയ് 13, തിങ്കളാഴ്ച വൈകുന്നേരം 7.30-ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

  1. ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിലെ Awali Community-യുടെ വാർഷികത്തോട് അനുബന്ധിച്ചുള്ള കലാപരിപാടികൾ May 9, അടുത്ത വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ Cathedral courtyard-ൽ വച്ച് നടത്തപ്പെടുന്നു. ഈ വാർഷികാഘോഷങ്ങളിലേക്കും തുടർന്നുള്ള സ്നേഹവിരുന്നിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ആയതിനാൽ, അന്നേ ദിവസം ഇവിടെ നമ്മുടെ സമൂഹത്തിന്റെ വ്യാഴാഴ്ചകളിൽ നടത്താറുള്ള പ്രാർത്ഥന ഉണ്ടായിരിക്കുന്നതല്ല.

12.Nurses Day-യോട് അനുബന്ധിച്ച് Nurses Ministry-യുടെ നേതൃത്വത്തിൽ നമ്മൂടെ ഇടവകയിലെ എല്ലാ നഴ്‌സുമാർക്കും വേണ്ടി ഇംഗ്ലീഷിൽ ഒരു പ്രോഗ്രാം മെയ് 11, ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ Nurses Day ആഘോഷത്തിലേക്ക് എല്ലാ നഴ്സുമാരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

13.നമ്മുടെ Church Canteen എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കുന്നു. രുചികരമായ Snacks, Tea, Coffee ലഭിക്കുന്ന Canteen സന്ദർശിക്കുവാൻ എല്ലാവരെയും ഓർമ്മിപ്പിക്കുന്നു.