Announcements – 26/4/2024

അറിയിപ്പുകൾ

  1. April 27, ശനിയാഴ്ച, Darel അച്ചന്റെ Ordination Anniversary ആണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  2. മെയ് 1 ബുധനാഴ്ച, തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിന്റെ തിരുന്നാൾ ആഘോഷിക്കുന്നു.
  3. അടുത്ത വെള്ളിയാഴ്ച മെയ് മൂന്ന്, മാസാദ്യ വെള്ളിയാഴ്ചയാണ്. Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3:45-ന് ഉണ്ടായിരിക്കുന്നതാണ്.
  4. മെയ് മാസത്തിൽ എല്ലാ ദിവസവും വൈകുന്നേരത്തെ ഇംഗ്ലീഷ് കുർബ്ബാനക്ക് 40 മിനിറ്റ് മുൻപ് മാതാവിന്റെ Grotto-യിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതാണ്.
  5. മെയ് മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് 1:30 മുതൽ 3.00 മണിവെര, Flores De Mayo എന്ന മരിയൻ ഭക്തി പ്രാർത്ഥന Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവെരയും, പ്രത്യേകിച്ച് കുട്ടികൾക്ക്, White Dress code-ൽ ഈ മരിയ ഭക്തി പ്രാർത്ഥനയിൽ പങ്കെടുത്ത് നിയോഗങ്ങളും കാഴ്ചസമർപ്പണവും നടത്താവുന്നതാണ്. ഇതിന്റെ സമാപനം മാതാവിന്റെ സന്ദർശന തിരുനാൾ ദിനമായ മെയ് 31-ന് നടത്തപ്പെടുന്നതാണ്.
  6. അടുത്ത Pre-Baptism Seminar, May 8 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
  7. പെന്തക്കുസ്താ തിരുനാൾ May 17, 18, 19 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള Parish-ന്റെ ഇംഗ്ലീഷിലുള്ള നൊവേന May 8, ബുധനാഴ്ച വൈകുന്നേരത്തെ വി.കുർബ്ബാനക്കുശേഷം ആരംഭിക്കുന്നതാണ്.
  8. ഇംഗ്ലീഷിലുള്ള പെന്തക്കുസ്താ Night Vigil മെയ് 16 വ്യാഴാഴ്ച വൈകുന്നേരം 7:15 മുതൽ നടത്തപ്പെടുന്നു. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള പെന്തക്കുസ്താ Night Vigil മെയ് 23 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  9. മെയ് മാസത്തിലെ ആദ്യ ശനിയാഴ്ചയായ മെയ് 4 മുതൽ, എല്ലാ ആദ്യ ശനിയാഴ്ചകളിലും മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠ വൈകുന്നേരം 6:30-നുള്ള ഇംഗ്ലീഷ് വി.കുർബ്ബാനയോടുകൂടി നടത്തപ്പെടുന്നു. ദിവ്യബലിക്ക് മുൻപായി, ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ക്ഷണിക്കുന്നു.
  10. ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ ഏപ്രിൽ 29, വരുന്ന തിങ്കൾ, പതിവുപോലെ വൈകുന്നേരം 7:30-ന് മലയാളത്തിലുള്ള വി. കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
  11. ബഹ്‌റൈൻ മലയാളീ കത്തോലിക്ക സമൂഹത്തിലെ Lectors ministry അംഗങ്ങൾക്കായി ഒരു ജനറൽ മീറ്റിംഗ് മേയ് മാസം മൂന്നാം തീയതി, അടുത്ത വെള്ളിയാഴ്ച ക്ലാസ്‌ റൂം 1,2,3 വച്ച് വൈകുന്നേരം 5 മണി മുതൽ 6 മണി വരെ നടത്തപ്പെടുന്നതാണ്. എല്ലാ Lectors Ministry അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു.
  12. Awali Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന Holy Door തീർത്ഥാടനം എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 7:00 മണിക്കുള്ള ഇംഗ്ലീഷ് ദിവ്യബലിക്കുശേഷം ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ച് തീർത്ഥാടനം പൂർത്തിയാക്കുന്ന എല്ലാവർക്കും, മരിച്ച വിശ്വാസികളെ സമർപ്പിച്ച് തീർത്ഥാടനം പൂർത്തിയാക്കിയാൽ അവർക്കും പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.

പ്രതീക്ഷ 2024
മെയ് ദിനത്തോടനുബന്ധിച്ച് ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിലെ വിവിധ മേഘലകളിൽ ജോലി ചെയ്യുന്നവർക്കായി ബി എം സി സി എല്ലാ വർഷവും നടത്തിവരുന്ന ഏകദിന പ്രോഗ്രാം, ഈ വർഷവും മെയ് ഒന്നാം തീയതി ബുധനാഴ്ച രാവിലെ 9.00 മുതൽ ഉച്ച കഴിഞ്ഞ് 4.00 മണി വരെ ഇവിടെ ഔർ ലേഡി ഓഫ് അറേബ്യ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. വി.കുർബ്ബാന, സ്തുതിപ്പ്, മാനസികാരോഗ്യ ശില്‌പശാല, ഫ്രീ ഹെൽത്ത് ചെക്കപ്പ്, ഗെയിംസും സമ്മാനങ്ങളും, Breakfast & Lunch, ഗാനവിരുന്ന് എന്നിവ ഉൾപ്പെടുന്ന ഈ പ്രോഗ്രാമിന്റെ ഫ്രീ രജിസ്ട്രേഷൻ പുറത്തുള്ള കൗണ്ടറിലും, നമ്മുടെ സമൂഹത്തിന്റെ ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യുന്നതിരിക്കുന്ന ലിങ്കിലൂടെയും ചെയ്യാവുന്നതാണ്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.