Announcements -19/05/2023

അറിയിപ്പുകൾ

 

  1. പെന്തക്കുസ്താ തിരുനാൾ May 26, 27, 28 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള Parish-ന്റെ നൊവേന എല്ലാ ദിവസവും വൈകുന്നേരത്തെ ഇംഗ്ലീഷ് കുർബ്ബാനക്കു ശേഷം നടക്കുന്നു.
  2. അടുത്ത Marriage Preparation Course, May 26, വെള്ളിയാഴ്ച രാവിലെ45 മുതൽ 5.00 വരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  3. നമ്മുടെ Parish-ന്റെ ഇംഗ്ലീഷിലുള്ള പെന്തക്കുസ്താ Night Vigil ജൂൺ ഒന്ന് വ്യാഴാഴ്ച വൈകുന്നേരം30 മുതൽ നടത്തപ്പെടുന്നു. നമ്മുടെ സമൂഹത്തിൻറെ മലയാളത്തിലുള്ള പെന്തക്കുസ്താ Night Vigil ജൂൺ 8 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ നടത്തപ്പെടുന്നതാണ്. ഈ Night Vigil-ൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  4. നമ്മുടെ ഇടവകയിൽ catechism പഠിക്കുന്ന കുട്ടികൾക്കായി One Direction എന്ന ഒരു summer special program, July 1st, 2nd & 3rd ദിവസങ്ങളിലായി നടത്തപ്പെടുന്നു. ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിൽ catechism പഠിക്കുന്ന എല്ലാ കുട്ടികളും ഇതിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. നിങ്ങളുടെ അവധിക്കാലം ഈ Conference-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു. Registration-നും മറ്റ് വിശദവിവരങ്ങളും Parish Notice Board-ൽ ലഭ്യമാണ്.
  5. നമ്മുടെ Parish-ലെ ഇംഗ്ലീഷ് Lectors Ministry-യിൽ, പുതിയ Lectors ആയി ചേരുവാൻ താൽപര്യമുള്ള, സ്ഥൈര്യലേപനം സ്വീകരിച്ചവരിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് മെയ് 31-ന് മുൻപായി Parish office-മായി ബന്ധപ്പെടുക.
  6. നമ്മുടെ ഇടവകയിലെ Singles for Christ, 21 മുതൽ 40 വയസ്സുവരെയുള്ള സിംഗിളായിട്ടുള്ളവർക്കായി Christian Life എന്ന ഒരു പ്രോഗ്രാം May 19 മുതൽ July 14 വരെ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കായി Parish office-മായി ബന്ധപ്പെടുക.
  7. August-ൽ നടക്കുന്ന World Youth Day-ക്കുള്ള Fund raising-ന്റെ ഭാഗമായി, നമ്മുടെ പാരീഷിലെ Jesus Youth ഡിസൈൻ ചെയ്ത T-shirts പുറത്തുള്ള സ്റ്റാളിൽ വിൽക്കപ്പെടുന്നു. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
  8. മലയാളം കുർബ്ബാനകൾക്ക് slide display ചെയ്യുന്നതിന് computer operate ചെയ്ത് സഹായിക്കാൻ താൽപര്യമുള്ളവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക. മലയാളം വായിക്കാൻ അറിയുന്നവരും, computer ഉപയോഗിക്കാൻ കഴിവുള്ളവർക്കും ഇതിലേക്ക് വരാവുന്നതാണ്. ആവശ്യമായ Training നൽകുന്നതാണ്.
  9. നഴ്സസ് മിനിസ്ട്രിയുടെ “Great Call 2023” നാളെ, ശനിയാഴ്ച രാവിലെ30 മുതൽ ഉച്ചകഴിഞ്ഞ് 4.00 മണിവരെ സോഷ്യൽ ഹാളിൽ വച്ചു നടത്തപ്പെടുന്നു. Dr. ജോൺ D നയിക്കുന്ന ഈ പ്രോഗ്രാമിനായി ഇനിയും ആരെങ്കിലും രജിസ്റ്റർ ചെയ്യാനുണ്ടെങ്കിൽ അതിനുള്ള അവസരം ഉണ്ട്. എല്ലാ നഴ്സസ് സഹോദരി സഹോദരങ്ങളും ഇതിൽ പങ്കെടുക്കണമെന്ന് പ്രത്യേകം താല്പര്യപ്പെടുന്നു.
  10. നമ്മുടെ മലയാളം Altar Servers Ministry യിലേക്ക് പുതിയതായി ചേരുന്നതിന് 2022-ലോ അതിനു മുൻപോ ആദ്യകുർബാന സ്വീകരിച്ച കുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. അതിനുള്ള Application Form നമ്മുടെ സമൂഹത്തിന്റെ വിവിധ WhatsApp ഗ്രൂപ്പിലൂടെയും Francis അച്ചന്റെ office-ൽ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ Francis അച്ചന്റെ office-ൽ June 20-ന് മുമ്പ് നൽകേണ്ടതാണ്.
  11. Joseph Ministry-യുടെ Prayer meeting, May 26, അടുത്ത വെള്ളിയാഴ്ച 4.30-ന് Class Room-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ അംഗങ്ങളെയും ഈ മീറ്റിംഗിലേക്ക് ക്ഷണിക്കുന്നു.
  12. ഇന്നത്തെ കുർബ്ബാനയ്ക്ക് കാഴ്ച സമർപ്പണം നടത്തിയതും, വായനകൾ വായിച്ചതും, ഗാനങ്ങൾ ആലപിച്ചതും നമ്മുടെ Christeen Ministry-യിലെ കുട്ടികളാണ്. അവരെ ഇതിനായി ഒരുക്കിയ Christeen Ministry ലീഡേഴ്സിനും, എല്ലാ അനിമേറ്റേഴ്സിനും, Music Ministry Leader-നും പ്രത്യേകം നന്ദി പറയുന്നു.Christeen Ministry-യുടെ ഭാഗമായി ഇന്ന്‌ Installation-ചെയ്യപ്പെട്ട എല്ലാ കുട്ടികളെയും അനുമോദിക്കുന്നു.