Announcements – 03/01/2025

അറിയിപ്പുകൾ

1.യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ ജനുവരി 10, 11, 12, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു.

2.ജനുവരി 10 വെള്ളി, Darrel അച്ചന്റെയും, ജനുവരി 12, ഞായർ Nicholson അച്ചന്റെയും Birthday ആണ്. ജനുവരി 10, വൈകുന്നേരം 5.00-നും, ജനുവരി 12, വൈകുന്നേരം 5.30-നും Thanksgiving Mass ഉണ്ടായിരിക്കുന്നതാണ്. രണ്ടു അച്ചന്മാരുടെയും നിയോഗങ്ങൾക്കുവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

3. നമ്മുടെ Vicariate-ന്റെ മദ്ധ്യസ്ഥയായ Our Lady of Arabia-യുടെ തിരുനാൾ ജനുവരി 17, 18, വെള്ളി, ശനി ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന ജനുവരി 8, ബുധൻ വൈകുന്നേരത്തെ വി.കുർബ്ബാനയോടുകൂടി ആരംഭിക്കുന്നു. ആയതിനാൽ, ജനുവരി 8, ബുധൻ, വൈകുന്നേരം 7.00 മണിക്കുള്ള വി.കുർബ്ബാനക്കുശേഷം മാതാവിന്റെ ഒരു നൊവേന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നറിയിക്കുന്നു. Our lady of Arabia-യുടെ നൊവേനയുടെ സമയക്രമങ്ങൾ Parish നോട്ടീസ് ബോർഡിൽ ലഭ്യമാണ്.

4. Our Lady of Arabia-യുടെ തിരുനാളിന് ഒരുക്കമായുള്ള Marian ധ്യാനം, Fr. ഡിബിൻ ആലുവശ്ശേരി VC അച്ഛന്റെ നേതൃത്വത്തിൽ അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇംഗ്ലീഷിലുള്ള ധ്യാനം ജനുവരി 13 മുതൽ 16 വരെയും, മലയാളത്തിലുള്ള ധ്യാനം ജനുവരി 20 മുതൽ 23 വരെയും, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ 10.00 മണി വരെ നടത്തപ്പെടുന്നു.

5.അടുത്ത Pre-Baptism Seminar, ജനുവരി 15, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

6.അടുത്ത Marriage Preparation Course, ജനുവരി 17, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ ജനുവരി 16-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

7.നമ്മുടെ ഇടവയിലെ എല്ലാ നഴ്സസുമാർക്കുമായി Greatest Call 2025 എന്ന ഒരു ഏകദിന പ്രോഗ്രാം ജനുവരി 18, ശനി, അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. രജിസട്രേഷൻ ഫീ 2 BD ആണ്.

8.നമ്മുടെ പാരീഷ് ആദ്യമായി പ്രിന്റ് ചെയ്ത് പുറത്തിറക്കിയിരിക്കുന്ന Bible Dairy 2025, Religious Gift Center-ലും, Parish Office-ലും ലഭ്യമാണ്. വില 5 BD ആണ്.

9.ജനുവരി 4, ശനി, നാളെ, Lijo അച്ചന്റെ Ordination Anniversary ആണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം.

10.മാതാവിന്റെ വിമലഹൃദയത്തിനായി പ്രതിഷ്ഠച്ചിരിക്കുന്ന മാസാദ്യ ശനിയാഴ്ചയായ ജനുവരി 4, നാളെ, വൈകുന്നേരത്തെ ദിവ്യബലിക്ക് മുൻപായി, 5.40-ന് ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച്
ഉണ്ടായിരിക്കുന്നതാണ്. എല്ലാവെരയും ക്ഷണിക്കുന്നു.

11.നമ്മുടെ സമൂഹത്തിന്റെ അടുത്ത Night Vigil ജനുവരി 16, വ്യാഴം, വൈകുന്നേരം 7.15 മുതൽ 12.00 മണിവരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ Marian Night Vigil ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

12.നമ്മുടെ സമൂഹത്തിന്റെ വ്യാഴാഴ്ചകളിലുള്ള കരിസ്മാറ്റിക് പ്രാർത്ഥന ഇന്നലെ മുതൽ പുനരാരംഭിച്ചിരിക്കുന്നു. വൈകുന്നേരം 7.15 മുതൽ 8.30 വരെ നടത്തപ്പെടുന്ന പ്രാർത്ഥനാ കൂട്ടായ്മയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

13.നമ്മുടെ ഇടവകയുടെ Family Day 2025, ഫെബ്രുവരി 6, 7, വ്യാഴം, വെള്ളി ദിവസങ്ങളിൽ courtyard-ൽ വച്ച് നടത്തപ്പെടുന്നു. “La Familia 2025” എന്ന പേരിൽ നടത്തപ്പെടുന്ന Family Day-യുടെഭാഗമായി പുറത്തിറക്കിയിരിക്കുന്ന വിവിധ souvenirs പുറത്തുള്ള counter-ലും, Religious Gift corner-ലും ലഭ്യമാണ്. Family Day-യിൽ നിന്നും ലഭിക്കുന്ന വരുമാനം Our Lady of Arabia Auditorium നവീകരിക്കുന്നതിനായി ഉപയോഗിക്കുന്നതാണ്. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

14.Nurses Ministry-യുടെ ആദ്യശനിയാഴ്ചകളിലുളള ആരാധന നാളെ, ജനുവരി 4, രാവിലെ 7.30 മുതൽ 10 മണി വരെ Audio video room-ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാ നഴ്സസ് സഹോദരങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.