Announcements – 12/07/2024

അറിയിപ്പുകൾ

 

1.ജൂലൈ 20, ശനി, നമ്മുടെ ബിഷപ്പ് Aldo Berardi പിതാവിന്റെ Ordination Anniversary ആണ്. പിതാവിന്റെ മുഖ്യകാർമികത്വത്തിൽ Pontifical Mass, നാളെ ജൂലൈ 13, ശനി, വൈകിട്ട് 7.00 മണിക്ക് അവാലി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. പിതാവിന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

2.ജൂലൈ 14, ഞായർ, visiting Priest, Rolly അച്ചന്റെ Ordination Anniversary ആണ്. അന്നേ ദിവസം വൈകിട്ട് 5.30-ന് Thanksgiving കുർബ്ബാന നടത്തപ്പെടുന്നു. ജൂലൈ 17, ബുധൻ, അവാലി കത്തീഡ്രൽ ദേവാലയത്തിലെ Desideri അച്ചന്റെ Ordination Anniversary ആണ്. രണ്ട് വൈദികരുടെയും നിയോഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം.

3.അടുത്ത Marriage Preparation Course, July 19, വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകിട്ട് 5.00 മണിവരെ Audio Video room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ ജൂലൈ 18-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

4.നമ്മുടെ Parish-ലെ Music Ministry-യിൽ അംഗങ്ങളായി, വെള്ളിയാഴ്ച രാവിലെ 7 മണിക്കും, ഞായറാഴ്ച വൈകിട്ട് 7 മണിക്കും ഇംഗ്ലീഷിലുള്ള വി. കുർബ്ബാനകൾക്ക് ഗാനങ്ങൾ ആലപിക്കുവാൻ താത്പര്യമുള്ളവർ Parish ഓഫീസുമായി ബന്ധപ്പെടുക.

5.നമ്മുടെ പാരീഷിലെ ഇംഗ്ലീഷ് Lectors Ministry-യിൽ ചേർന്ന്, ദിവ്യബലികൾക്ക് വായനകൾ വായിക്കാൻ താത്പര്യമുള്ളവർ, ഓഗസ്റ്റ് 24-ന് മുൻപായി പാരീഷ് ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

6.Grandparents Day, ജൂലൈ 28, ഞായർ, വൈകിട്ട് 7.00 മണിക്കുള്ള Thanksgiving കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. ദിവ്യബലിക്ക് ശേഷം AV room-ൽ വച്ച് gathering ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന Grandparents, പേരുകൾ ജൂലൈ 27-ന് മുൻപായി Parish office-ൽ രജിസ്റ്റർ ചെയ്യുവാൻ ഓർമിപ്പിക്കുന്നു.എല്ലാ Grandparents-നെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

7.മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ജൂലൈ 20, 21 ശനി, ഞായർ ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അങ്കമാലി സുബോധന പാസ്റ്റർ സെൻറ്ററിൽ അദ്യദിവസത്തെ രജിസ്ട്രേഷനും ശുശ്രൂഷകൾക്കും ശേഷം, തക്കല വി. ദൈവസാഹയം പിള്ളയുടെ കബറിടിത്തിലേക്ക് തീർത്ഥാടനവും, തുടർന്ന് കന്യാകുമാരിയിലേക്ക് ഉല്ലാസയാത്രയും ഉണ്ടായിരിക്കുന്നതാണ്. ഗർഷോം 2024-ന്റെ ഭാഗമാകുവാൻ, ഈ ദിവസങ്ങളിൽ നാട്ടിൽ അവധിക്ക് പോകുന്ന എല്ലാവരേയും ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, പുറത്തുള്ള Help desk-മായോ ബന്ധപ്പെടാവുന്നതാണ്.

Announcements – 05/07/2024

അറിയിപ്പുകൾ

1.Kids & Teens Retreat, AWAKENING 2024, ജൂൺ 29 മുതൽ ജൂലൈ 2 വരെ വളരെ അനുഗ്രഹപ്രദമായി നടത്തുവാൻ സാധിച്ചു. സർവ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നതോടൊപ്പം, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം നന്ദി പറയുന്നു.

2.ഈ മാസത്തിലെ ആദ്യ ശനിയാഴ്ചയായ ജൂലൈ 6 ശനി, നാളെ, മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠ വൈകുന്നേരം 6.30-നുള്ള ഇംഗ്ലീഷ് വി.കുർബ്ബാനയോടുകൂടി നടത്തപ്പെടുന്നു. ദിവ്യബലിക്ക് മുൻപായി, ലോക സമാധാനത്തിനായുള്ള ജപമാല തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ക്ഷണിക്കുന്നു.

3.ജൂലൈ 9, ചൊവ്വാ, Nicholson അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകിട്ട് 6.30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. ജൂലൈ 14, ഞായർ, visiting Priest, Rolly അച്ചന്റെ Ordination Anniversary ആണ്. അന്നേ ദിവസം വൈകിട്ട് 5.30-ന് Thanksgiving കുർബ്ബാന നടത്തപ്പെടുന്നു. രണ്ട് വൈദികരുടെയും നിയോഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം.

4.അടുത്ത Pre-Baptism Seminar, ജൂലൈ 10 ബുധൻ, വൈകിട്ട് 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

5.അടുത്ത Marriage Preparation Course, July 19, വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകിട്ട് 5.00 മണിവരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ ജൂലൈ 18-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

6.The Pontifical Society of Holy Childhood of Jesus, കുട്ടികളെ ആത്മീയതയിലും, മിഷനറി നേതൃത്വത്തിലും വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു സൊസൈറ്റി, ജൂൺ 21-ന്, 8 മുതൽ 13 വയസ് വരെയുള്ള 33 കുട്ടികളുമായി നമ്മുടെ ഇടവകയിൽ രൂപീകൃതമായി. നമ്മുടെ പ്രാർത്ഥനകളിൽ ഈ കുട്ടികളെകൂടി ഓർക്കാം.

7.നമ്മുടെ Parish-ലെ Music Ministry-യിൽ അംഗങ്ങളായി, വെള്ളിയാഴ്ച രാവിലെ 7 മണിക്കും, ഞായറാഴ്ച വൈകിട്ട് 7 മണിക്കും ഇംഗ്ലീഷിലുള്ള വി. കുർബ്ബാനകൾക്ക് ഗാനങ്ങൾ ആലപിക്കുവാൻ താത്പര്യമുള്ളവർ Parish ഓഫീസുമായി ബന്ധപ്പെടുക.

8.നമ്മുടെ പാരീഷിലെ ഇംഗ്ലീഷ് Lectors Ministry-യിൽ ചേർന്ന്, ദിവ്യബലികൾക്ക് വായനകൾ വായിക്കാൻ താത്പര്യമുള്ളവർ, ഓഗസ്റ്റ് 24-ന് മുൻപായി പാരീഷ് ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

  1. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന ജൂലൈ 8, തിങ്കൾ, വൈകുന്നേരം 7.30-ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

10.മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ജൂലൈ 20, 21 ശനി, ഞായർ ദിവസങ്ങളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അങ്കമാലി സുബോധന പാസ്റ്റർ സെൻറ്ററിൽ അദ്യദിവസത്തെ രജിസ്ട്രേഷനും ശുശ്രൂഷകൾക്കും ശേഷം, തക്കല വി. ദൈവസാഹയം പിള്ളയുടെ കബറിടിത്തിലേക്ക് തീർത്ഥാടനവും, തുടർന്ന് കന്യാകുമാരിയിലേക്ക് ഉല്ലാസയാത്രയും ഉണ്ടായിരിക്കുന്നതാണ്. ഗർഷോം 2024-ന്റെ ഭാഗമാകുവാൻ, ഈ ദിവസങ്ങളിൽ നാട്ടിൽ അവധിക്ക് പോകുന്ന എല്ലാവരേയും ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, പുറത്തുള്ള Help desk-മായോ ബന്ധപ്പെടാവുന്നതാണ്.